പഴയതെല്ലാം എടുത്തുകളഞ്ഞ് സ്വയം പുതുക്കുന്നവർ
text_fieldsപുതിയ വർഷം പിറന്നാൽ പലർക്കും പലതാണ് ചെയ്യാൻ തോന്നുക. പുതുവർഷം പ്രതിജ്ഞ പാലിക്കുന്നതിലും പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുന്നതിലും ചിലർ ശ്രദ്ധിക്കുമ്പോൾ, തങ്ങളുടെ വാഡ്റോബ് മുതൽ കിച്ചൺ സ്റ്റോറിൽ വരെ സൂക്ഷിച്ചുവെച്ചിട്ടുള്ള ‘പഴയ’ സാധനങ്ങൾ എടുത്ത് ഒഴിവാക്കാനാണ് മറ്റു ചിലർ നോക്കുക. പഴയതെല്ലാം ഒഴിവാക്കി പുതിയ മനുഷ്യരാവുകയെന്ന ചിന്താ പ്രതിഭാസമാണിതിന് കാരണമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.
എന്തെങ്കിലും ഉപയോഗമുണ്ടെന്ന് കരുതി എടുത്തുവെച്ച ഹോം ഡെലിവറി കണ്ടെയ്നറുകൾ മുതൽ, എപ്പോഴെങ്കിലും ഇടാമെന്ന് കരുതി എടുത്തുവെച്ച വസ്ത്രങ്ങൾ വരെ എടുത്തു കളഞ്ഞാലേ അത്തരക്കാർക്ക് മനസ്സമാധാനം കിട്ടൂ എന്ന്, ബംഗളൂരു ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ജി. ഗിരിപ്രസാദ് അഭിപ്രായപ്പെടുന്നു. പുതുവർഷം പോലുള്ള തീയതികൾ ചിലർക്ക് മാനസികമായ നാഴികക്കല്ലുകളായി തോന്നുമെന്നും അതിനാൽ ആകെയൊന്ന് റീസെറ്റ് ചെയ്യണമെന്ന് അവർ ചിന്തിക്കുമെന്നും ഗിരിപ്രസാദ് പറയുന്നു.
‘‘ഒരധ്യായം അടച്ച് പുതിയത് തുറക്കാൻ മനസ്സ് ആവശ്യപ്പെടുന്നതാണ് ഇതിനു പിന്നിലെ മനഃശാസ്ത്രം. രാത്രി പുലരുമ്പോഴേക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇത്തരം തീയതി മാറ്റം ചിലതിന്റെ അന്ത്യമായി തോന്നിക്കും’’ -അദ്ദേഹം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

