കുട്ടികളിൽ ആത്മഹത്യപ്രേരണ വർധിക്കുന്നു; 10 ദിവസത്തിനിടെ ജീവനൊടുക്കിയത് നാലുപേർ
text_fieldsപ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: ആശങ്കയായി വിദ്യാർഥികൾക്കിടയിലെ ആത്മഹത്യപ്രേരണ. ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ആത്മഹത്യ ചെയ്തതത് നാലു വിദ്യാർഥികൾ. കാരണം കണ്ടെത്താൻ രക്ഷിതാക്കൾക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. മാനസികവിഷമം മൂലം ജീവനൊടുക്കിയെന്നുപറഞ്ഞ് കേസ് അവസാനിപ്പിക്കുന്നതാണ് പതിവ്. കൗമാരക്കാരാണ് ആത്മഹത്യചെയ്ത നാലു വിദ്യാർഥികളും. രാവണേശ്വരത്തെ പുലിക്കോടൻ രാധാകൃഷ്‌ണന്റെ മകൻ ആർ. രമിത്താണ് (15) ഒടുവിൽ ജീവനൊടുക്കിയ വിദ്യാർഥി. വെള്ളിയാഴ്ച വൈകീട്ട് വീട്ടിനകത്ത് സ്റ്റെയർകേസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടു.
കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പഠിക്കാൻ മിടുക്കനായ രമിത്ത് മികച്ച ചെസ് താരം കൂടിയായിരുന്നു.ഡിസംബർ 10ന് മംഗൽപാടി ചെറുഗോളിയിലെ മുഹമ്മദ് ബാഷയുടെ മകൻ ശിഹാബിനെ (19) വാടകവീട്ടിലെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി മംഗളൂരുവിലെ ഐ.ടി.ഐ വിദ്യാർഥിയെ പുലർച്ചെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി നെട്ടണിഗെയിലെ ജയകരയുടെ മകൻ പ്രജൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഉടൻ കിടപ്പുമുറിയിലെ ഹുക്കിൽ തൂങ്ങി മരിക്കുകയായിരുന്നു.
വ്യാഴാഴ്‌ച രാവിലെ പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി കാലിയടുക്കത്തെ കമലക്ഷന്റെ മകൻ വൈശാഖിനെ (17) വീടിനകത്തെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തി. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാസങ്ങൾക്കുമുമ്പ് ബേഡകം പൊലീസ് അതിർത്തിയിൽ ഒരു വിദ്യാർഥിനി ജീവനൊടുക്കിയിരുന്നു. മാസങ്ങൾക്കിടെ ജില്ലയിൽ പത്തോളം വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ട്. കുട്ടികളിൽ ആത്മഹത്യ പ്രേരണ വർധിക്കുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച അന്വേഷണമോ പഠനങ്ങളോ നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

