Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മഹത്യ പ്രതിരോധ ദിനാചരണം: കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം

text_fields
bookmark_border
ആത്മഹത്യ പ്രതിരോധ ദിനാചരണം: കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം
cancel

കോഴിക്കോട്: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി ആത്മഹത്യാ പ്രതിരോധന മേഖയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ലിസണിങ് കമ്മ്യൂനിറ്റിയും ടീം ഇന്‍ക്യൂബേഷനും ചേര്‍ന്ന് ആത്മഹത്യാ പ്രതിരോധ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആത്മഹത്യ വലിയ സാമൂഹിക-ആരോഗ്യ പ്രശ്‌നമായി മാറുന്ന സാഹചര്യത്തില്‍, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലിലൂടെ സമഗ്രമായ പ്രതിരോധം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍ അധ്യാപക, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കും ആത്മഹത്യ പ്രതിരോധ സന്ദേശം വ്യാപിപ്പിച്ച് ബോധവല്‍ക്കരണവും പ്രതിരോധവും ശക്തിപ്പെടുത്തുക എന്നതാണ് സംഘാടകര്‍ ലക്ഷ്യമാക്കുന്നത്. ഇതിനായി സംഘാടകരെ ബന്ധപ്പെടാം.

ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍, 'ഗേറ്റ് കീപ്പര്‍' പരിശീലനങ്ങള്‍, പ്രതിരോധ സ്‌കോഡ് രൂപീകരണം, സുരക്ഷാ പദ്ധതി തയ്യാറാക്കല്‍, ലിസണിങ് ക്ലബ് സ്ഥാപിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം, ആവശ്യാനുസരണം ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കാനും സംഘാടകര്‍ ഒരുക്കമാണ്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകുന്ന ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ ആത്മഹത്യ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി 8606966000, 9526304231 എന്നീ നമ്പറുകളില്‍ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suicide Prevention Day: Participate in campaign activities
Next Story