മനസ്സിന് അൽപം ആശ്വാസം വേണോ? ഇതാ ചില എ.ഐ ആപ്പുകൾ, ജോലിയിലെ സമ്മർദത്തിനും രാത്രിയിലെ ഉറക്കമില്ലായ്മക്കും പരിഹാരം
text_fieldsവർധിച്ചുവരുന്ന മാനസിക സമ്മർദവും ഉത്കണ്ഠയും നേരിടാൻ ഇന്ന് പലരും സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ്. പ്രഫഷനൽ ചികിത്സക്ക് പകരമാവില്ലെങ്കിലും, ഏത് പാതിരാത്രിയിലും നിങ്ങളുടെ സങ്കടങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഇന്ന് കൃത്രിമബുദ്ധി അധിഷ്ഠിത ആപ്പുകൾ ലഭ്യമാണ്. ചെലവ് കുറവാണെന്നതും സ്വകാര്യത ഉറപ്പാക്കാം എന്നതും ഈ ആപ്പുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ആപ്പുകൾ പരിചയപ്പെടാം:
1. ഇമോഷണൽ പാറ്റേൺ തിരിച്ചറിയുന്ന ആപ്പുകൾ
സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചില ആപ്പുകൾ, നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിലുപരി എന്തുകൊണ്ട് അങ്ങനെ തോന്നുന്നു എന്ന് കണ്ടെത്താൻ സഹായിക്കുന്നു. നിങ്ങളുടെ ശീലങ്ങളും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം ഇവ വിശകലനം ചെയ്യും.
2. റെപ്ലിക്ക
ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഒരു സുഹൃത്തായോ മെന്ററായോ റെപ്ലിക്ക കൂട്ടുണ്ടാകും. ഇതിലെ 3D അവതാറുകൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പേരും രൂപവും നൽകാം.
3. മൈൻഡ്ഫുൾ എ.ഐ
മറ്റ് ആപ്പുകളെപ്പോലെ വേഗതയിലല്ല, മറിച്ച് നിങ്ങളുടെ സംസാരത്തിലെ ടോണും വികാരങ്ങളും മനസ്സിലാക്കി വളരെ അനുഭാവപൂർവ്വം പ്രതികരിക്കാനാണ് ഈ ആപ്പ് ശ്രമിക്കുന്നത്.
4. ആഷ്
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഈ ആപ് ഒരു ഉപകരണമെന്നതിലുപരി നിങ്ങളെ നന്നായി മനസ്സിലാക്കുന്ന ഒരു സംസാര പങ്കാളിയായാണ് പ്രവർത്തിക്കുന്നത്. വലിയ മാനസിക പ്രതിസന്ധികൾ തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്.
5. ആബി
വെറുതെ സംസാരിക്കുക മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കൃത്യമായ പ്ലാനുകൾ ആബി നൽകുന്നു. ഹിന്ദി ഉൾപ്പെടെ 26 ഭാഷകളിൽ ഇതിൽ ആശയവിനിമയം നടത്താം.
6. ഇയർകിക്ക്
പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠ കുറക്കാൻ ഇതിലെ 'പാനിക് ബട്ടൺ' സഹായിക്കും. ശ്വസന വ്യായാമങ്ങൾക്കും മൂഡ് ട്രാക്കിങ്ങിനും ഇത് മികച്ചതാണ്.
7. യുന
ടൈപ്പ് ചെയ്യുന്നതിനേക്കാൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് യുന. സി.ബി.ടി സാങ്കേതികവിദ്യ ഉപയോഗിച്ച് 30 മിനിറ്റ് നീളുന്ന സെഷനുകൾ ഇതിൽ ലഭ്യമാണ്.
8. ഹെഡ്‌സ്‌പേസ്
നേരത്തെ 'ജിഞ്ചർ' എന്നറിയപ്പെട്ടിരുന്ന ഈ ആപ്, വിദഗ്ധർ നയിക്കുന്ന ധ്യാനങ്ങൾക്കും എ.ഐ വഴിയുള്ള ആശ്വാസവാക്കുകൾക്കും പേരുകേട്ടതാണ്.
9. വോബോട്ട്
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ വികസിപ്പിച്ചെടുത്ത വോബോട്ട്, വിഷാദം കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സാധാരണയായി ഹെൽത്ത് കെയർ സ്ഥാപനങ്ങൾ വഴിയാണ് ഇതിന്റെ ആക്സസ് ലഭിക്കുക.
ഈ ആപ്പുകൾ ഒരു പരിധിവരെ നിങ്ങളെ സഹായിക്കുമെങ്കിലും, ഇവ ഒരിക്കലും ഒരു ഡോക്ടർക്കോ തെറാപ്പിസ്റ്റിനോ പകരമാവില്ല. ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടുക തന്നെ വേണം. കൂടാതെ, ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

