Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ന​ഷ്ട​പ്പെ​ട്ടോ? റീ​​ലു​​ക​​ൾ നി​​ങ്ങ​​ളു​​ടെ മ​​സ്തി​​ഷ്ക​​ത്തെ മാ​​റ്റി​​മ​​റി​​ക്കു​​ക​​യാ​​ണ്

text_fields
bookmark_border
ഫോ​ക്ക​സ് ന​ഷ്ട​പ്പെ​ട്ടോ? റീ​​ലു​​ക​​ൾ നി​​ങ്ങ​​ളു​​ടെ മ​​സ്തി​​ഷ്ക​​ത്തെ മാ​​റ്റി​​മ​​റി​​ക്കു​​ക​​യാ​​ണ്
cancel

“ഒ​​രു റീ​​ൽ മാ​​ത്രം ക​​ണ്ടി​​ട്ട് നി​​ർ​​ത്താം” എ​​ന്ന ചി​​ന്ത​യി​ലാ​ണ് പ​ല​പ്പോ​ഴും ആ​ളു​ക​ൾ മൊ​ബൈ​ലി​ൽ സ്ക്രോ​ളി​ങ് ആ​രം​ഭി​ക്കു​ക. പ​ക്ഷേ, അ​തു​പി​ന്നെ മ​ണി​ക്കൂ​റു​ക​ൾ നീ​ളും. ഇ​ത് കേ​വ​ലം സ​മ​യം കൊ​ല്ലു​ന്ന പ​ണി​യ​ല്ലെ​ന്ന് അ​റി​യു​ക. ഏ​​താ​​നും സെ​​ക്ക​​ൻ​​ഡു​ക​ളു​ടെ മാ​ത്രം ഇ​ട​വേ​ള​ക​ളി​ൽ മാ​റി​മ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളും ശ​ബ്ദ​ങ്ങ​ളും നി​റ​ഞ്ഞ റീ​ലു​ക​ൾ, കേ​വ​ല വി​നോ​ദ​മെ​ന്ന​തി​ലു​പ​രി മ​​നു​​ഷ്യ മ​​സ്തി​​ഷ്ക​​ത്തി​​ന്റെ പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി​​യെ ത​​ന്നെ ബാ​​ധി​​ക്കാ​​മെ​​ന്നാ​​ണ് മാ​​ന​​സി​​കാ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്.

നി​​ര​​ന്ത​​രം ഷോ​​ർ​​ട്ട് വി​​ഡി​​യോ കാ​​ണു​​ന്ന​​ത് ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നു​​ള്ള ശേ​​ഷി കു​​റ​​ക്കുക​​യും ഉ​​റ​​ക്ക​​ക്ര​​മം ത​​ക​​ർ​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു. പ്ര​​ത്യേ​​കി​​ച്ച് കൗ​​മാ​​ര​​ക്കാ​​രി​​ലും യു​​വാ​​ക്ക​​ളി​​ലും ദീ​​ർ​​ഘ​​സ​​മ​​യം പ​​ഠ​​ന​​ത്തി​​ലോ ജോ​​ലി​​യി​​ലോ ശ്ര​​ദ്ധ നി​​ല​​നി​​ർ​​ത്താ​​ൻ ബു​​ദ്ധി​​മു​​ട്ട് വ​​ർ​​ധി​​ക്കു​​ന്ന​​താ​​യും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ചി​​ല​​ർ​​ക്ക് പു​​സ്ത​​കം വാ​​യി​​ക്കു​​ക, ദൈ​​ർ​​ഘ്യ​​മേ​​റി​​യ സം​​ഭാ​​ഷ​​ണം കേ​​ൾ​​ക്കു​​ക തു​​ട​​ങ്ങി​​യ സാ​​ധാ​​ര​​ണ കാ​​ര്യ​​ങ്ങ​​ളും ബു​​ദ്ധി​​മു​​ട്ടാ​​യി മാ​​റു​​ന്നു​​വെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

ന്യൂ​​റോ​​ള​​ജി​​സ്റ്റു​​കൾ പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ച്ച്, റീ​​ലു​​ക​​ൾ മ​​സ്തി​​ഷ്ക​​ത്തി​​ലെ ‘റി​​വാ​​ർ​​ഡ് സി​​സ്റ്റം’ അ​​തി​​വേ​​ഗം ഉ​​ത്തേ​​ജി​​പ്പി​​ക്കു​​ന്നു. ഓ​​രോ പു​​തി​​യ വി​​ഡി​​യോ​​യും ചെ​​റി​​യൊ​​രു ഡോ​​പ്പ​​മി​​ൻ ഉ​​ത്തേ​​ജ​​നം ന​​ൽ​​കു​​ന്നു. ഇ​​തേ രീ​​തി​​യി​​ലു​​ള്ള പ്ര​​തി​​ക​​ര​​ണം മ​​ദ്യാ​​സ​​ക്തി​​യി​​ലോ ഗെ​​യി​​മിങ് അ​​ട​​ക്ക​​മു​​ള്ള അ​​ടി​​മ​​ത്ത സ്വ​​ഭാ​​വ​​ങ്ങ​​ളി​​ലു​​മു​​ണ്ടാ​​കു​​ന്ന​​താ​​യി പ​​ഠ​​ന​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ ഇ​​ത്ത​​രം ഉ​​ത്തേ​​ജ​​ന​​ങ്ങ​​ൾ മൂ​​ലം മ​​സ്തി​​ഷ്കം സ്ഥി​​ര​​മാ​​യി പു​​തി​​യ ഉ​​ത്തേ​​ജ​​ന​​ങ്ങ​​ൾ തേ​​ടു​​ന്ന രീ​​തി​​യി​​ലേ​​ക്ക് മാ​​റാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്.

മ​​സ്തി​​ഷ്ക​​ത്തി​​ലെ ശ്ര​​ദ്ധ, സ്വ​​യം​​നി​​യ​​ന്ത്ര​​ണം, തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ നി​​യ​​ന്ത്രി​​ക്കു​​ന്ന പ്രീ​​ഫ്രോ​​ൻ​​റ​​ൽ കോ​​ർ​​ട്ടെ​​ക്സ് എ​​ന്ന ഭാ​​ഗ​​ത്തേ​​ക്കും ഇ​​തി​​ന്റെ സ്വാ​​ധീ​​നം എ​​ത്തു​​ന്നു​​വെ​​ന്നാ​​ണ് ചി​​ല പ​​ഠ​​ന​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഉ​​റ​​ക്ക​​ക്കു​​റ​​വും തു​​ട​​ർ​​ച്ച​​യാ​​യ സ്ക്രീ​​ൻ ഉ​​പ​​യോ​​ഗ​​വും ഓ​​ർ​​മശ​​ക്തി​​യെ​​യും പ​​ഠ​​ന​​ക്ഷ​​മ​​ത​​യെ​​യും ബാ​​ധി​​ക്കാ​​മെ​​ന്നും ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്നു.

വി​​ദ​​ഗ്ധ​​രു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം സ്ക്രീ​​ൻ സ​​മ​​യം നി​​യ​​ന്ത്രി​​ക്കു​​ക, ഇ​​ട​​വേ​​ള​​ക​​ളോ​​ടെ സോ​​ഷ്യ​​ൽ മീ​​ഡി​​യ ഉ​​പ​​യോ​​ഗി​​ക്കു​​ക, വ്യാ​​യാ​​മം, പു​​സ്ത​​ക​​വാ​​യ​​ന, പു​​തി​​യ ക​​ഴി​​വു​​ക​​ൾ അ​​ഭ്യ​​സി​​ക്ക​​ൽ തു​​ട​​ങ്ങി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് സ​​മ​​യം ക​​ണ്ടെ​​ത്തു​​ക എ​​ന്നി​​വ മ​​സ്തി​​ഷ്കാ​​രോ​​ഗ്യം സം​​ര​​ക്ഷി​​ക്കാ​​ൻ സ​​ഹാ​​യ​​ക​​ര​​മാ​​ണ്.

ഇ​നി ‘കാ​പ്ച’​യു​ണ്ടാ​കി​ല്ല; പ​ക​രം ക്യൂ.​ആ​ർ കോ​ഡ്

പ​ല വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശി​ക്കാ​ൻ ഉ​പ​യോ​ക്താ​വി​ന് ‘കാ​പ്ച’ എ​ന്ന ക​ട​മ്പ ക​ട​ക്ക​ണം. അ​ഥ​വാ, വെ​ബ്സൈ​റ്റ് ന​ൽ​കു​ന്ന ഒ​രു കോ​ഡ് അ​തു​പോ​ലെ കൃ​ത്യ​മാ​യി ടൈ​പ്പ് ചെ​യ്ത് ഉ​പ​യോ​ക്താ​വ് മ​നു​ഷ്യ​ൻ ത​ന്നെ​യാ​ണെ​ന്ന് തെ​ളി​യി​ക്ക​ണം. ഇ​തു​പോ​ലെ, വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​​ത്ര​ക്കാ​ർ​ക്കു​ള്ള ക്രോ​സ് ലൈ​നു​ക​ളു​മെ​ല്ലാം ക​ണ്ടു​പി​ടി​ക്കു​ന്ന ‘പ​രീ​ക്ഷ​ണ’​ങ്ങ​ളും നാം ​പ​ല​പ്പോ​ഴും അ​ഭി​മു​ഖീ​ക​രി​ക്കാ​റു​ണ്ട്. മ​നു​ഷ്യ​ന്റെ ക്ഷമ പ​രീ​ക്ഷി​ക്കു​ന്ന ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ഗൂ​ഗ്ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. പ​ക​രം, മൊ​ബൈ​ൽ ന​മ്പ​ർ വെ​ബ്സൈ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സം​വി​ധാ​നം കൊ​ണ്ടു​വ​രു​മ​ത്രെ. വെ​ബ്സൈ​റ്റ് തു​റ​ക്കു​മ്പോ​ൾ ക്യൂ.​ആ​ർ കോ​ഡ് സ്ക്രീ​നി​ൽ തെ​ളി​യും. മൊ​ബൈ​ൽ വ​ഴി സ്കാ​ൻ ചെ​യ്താ​ൽ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കാം. ഈ ​സം​വി​ധാ​നം ഉ​ട​ൻ വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, ഇ​ത് ഉ​പ​യോ​ക്താ​വി​ന്റെ സ്വ​കാ​ര്യ​ത എ​ത്ര​മാ​ത്രം സം​ര​ക്ഷി​ക്കു​മെ​ന്ന​തി​ൽ ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental Healthmobile addictionAddictionReels
News Summary - Lost focus? Reels are changing your brain
Next Story