വിഷാദ രോഗം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലോ ? എന്താണ് യാഥാർഥ്യം? വിദഗ്ധർ വിശദീകരികരിക്കുന്നു
text_fieldsവിഷാദ രോഗം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലോ ? എന്താണ് യാഥാർഥ്യം? വിദഗ്ധർ വിശദീകരികരിക്കുന്നു
ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു കാലമായി വിഷാദരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ഇതോടൊപ്പം കോവിഡ് ബാധിച്ച ആളുകളിൽ മാനസികാരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റിപ്പോട്ട് അനുസരിച്ച് കോവിഡിനു ശേഷം വ്യക്തികളിൽ ഉത്കണ്ഠയും വിഷാദവും 25 ശതമാനം വർധിച്ചതായി പറയുന്നു. വിഷാദരോഗത്തെ വൈദ്യസഹായം ആവശ്യമുള്ള ഒരു അവസ്ഥയായി കാണാത്തതാണ് ഈ വർധനവിന് കാരണം.
ഇതിനെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ പൊളിച്ചെഴുതുകയാണ് ഡൽഹി ആനന്ദം സൈക്യാട്രി സെന്ററിലെ സൈക്യാട്രിസ്റ്റ് ഡോ. ശ്രീകാന്ത് ശർമ്മ.
1. വിഷാദം ഒരു യഥാർഥ രോഗമല്ല
സിനാപ്‌റ്റിക് ടേൺ ഓവറിന്റെ (നെർവ് സെല്ലുകളുടെ ജങ്ഷൻ (സിനാപ്സ്) രൂപീകരിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്യുക) മുമ്പും ശേഷവുമുള്ള മാറ്റങ്ങളും തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനവുമായി വിഷാദ രോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
2. വിഷാദം ദുഃഖം മൂലമാണ് ഉണ്ടാകുന്നത്
വേദനയുളവാക്കുന്ന സാഹചര്യങ്ങളിൽ നമുക്കുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ദുഃഖം. ദുഃഖം പെട്ടെന്ന് തനെന പരിഹരിക്കപ്പെടും.
ദുഃഖത്തിന്റെയും താൽപര്യക്കുറവിന്റെയും നീണ്ടു നിൽക്കുന്ന അവസ്ഥയാണ് വിഷാദം. ദുഃഖവും ക്ഷീണവും രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
3. വിഷാദരോഗത്തിന് വൈദ്യചികിത്സ ആവശ്യമില്ല
വിഷാദാവസ്ഥയിൽ ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനാൽ വൈദ്യചികിത്സ ആവശ്യമാണ്.
4. വിഷാദം പാരമ്പര്യമാണ്
പാരമ്പര്യമായി വിഷാദ രോഗം ഉണ്ടാകാറുണ്ട്. എന്നാൽ അല്ലാത്ത വ്യക്തികളിലും വിഷാദരോഗത്തിനുള്ള സാധ്യതയുണ്ട്.
5. വിഷാദരോഗം ഭേദമാക്കാൻ എല്ലായ്പോഴും ആന്റി ഡിപ്രസന്റുകൾ ഉപയോഗിക്കേണ്ടി വരും.
മാനസിക സമ്മർദം കുറയ്ക്കൽ, യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങളിലൂടെ പലപ്പോഴും വിഷാദം നിയന്ത്രിക്കാനാകും.
6. വിഷാദത്തിന് മരുന്നുകൾ ഉപയോഗിച്ചാൽ അതിനടിമപ്പെടുമെന്ന് പറയുന്നു
ആന്റീഡിപ്രസന്റുകൾ ഉപയോഗിച്ചാൽ ഒരിക്കലും അതിനടിമപ്പെടുകയില്ല. എന്നാൽ മരുന്നുകൾ പാതി വഴിയിൽ ഉപേക്ഷിക്കുകയോ ഡോസേജ് തെറ്റിക്കുകയോ ചെയ്താൽ വിത്ഡ്രോവൽ സിംപ്റ്റംസ് ( മ്രുന്ന് നിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ) കാണിക്കാൻ സാധ്യതയുണ്ട്. ഡോക്ടർമാർ നിദേശിക്കുന്ന അളവിൽ അത്രയും കാലം കൃത്യമായി മരുന്ന് ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത്.
7. സ്ത്രീകളിൽ വിഷാദരോഗം കൂടുതലായി കാണപ്പെടുന്നു
യഥാർഥത്തിൽ പുരുഷന്മാർ അവരുടെ പ്രശ്നങ്ങൾ തുറന്നു പറയുന്നത് കുറവായതിനാൽ സ്ത്രീകളെ അപേക്ഷിച്ച് വൈദ്യസഹായം തേടാനുള്ള സാധ്യത കുറവാണ്.