Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_right'നോ' പറയാൻ...

'നോ' പറയാൻ ബുദ്ധിമുട്ടാണോ‍? 'ഗുഡ് ഗേൾ സിൻഡ്രോം' ശരീരത്തിനുണ്ടാക്കുന്ന അഞ്ച് രോഗങ്ങൾ

text_fields
bookmark_border
How Good Girl Syndrome Impacts Women
cancel

സമൂഹത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കും പ്രതീക്ഷകൾക്കും അനുസരിച്ച് നല്ല കുട്ടി ആയി ഇരിക്കുക എന്നത് പല പെൺകുട്ടികൾക്കും വളരെ സുരക്ഷിതമായ കാര്യമാണെന്ന് തോന്നിയേക്കാം. എന്നാൽ ക്ഷീണം, ഹോർമോൺ അസന്തുലിതാവസ്ഥ, മാനസിക പിരിമുറുക്കം എന്നിവയാണ് നിങ്ങളുടെ ശരീരം അനുഭവിക്കേണ്ടി വരുന്നത് എന്ന് കൂടി മനസിലാക്കണം.

ചെറുപ്പം മുതലേ സ്ത്രീകളെ മര്യാദയുള്ളവരായും, എല്ലാത്തിനോടും പൊരുത്തപ്പെടുന്നവരായും, വൈകാരികമായി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നവരായുമാണ് ശീലിപ്പിക്കുന്നത്. എല്ലാത്തിനോടും അതെ എന്ന് പറയുക, വാദിക്കാൻ പാടില്ല. അങ്ങനെ "നല്ല പെൺകുട്ടി" ആകുക. കാലക്രമേണ, ഈ കണ്ടീഷനിംഗ് സ്വഭാവമായി മാറുന്നു. ഇത് പുറമേ സമാധാനം നിലനിർത്തുമെങ്കിലും, ശരീരത്തിനുള്ളിൽ നിശബ്ദമായി കുഴപ്പങ്ങൾ സൃഷ്ടിക്കും.

നമ്മൾ പുറമെ പ്രകടിപ്പിക്കാത്ത സമ്മർദം ഇല്ലാതാകുന്നില്ല. അത് ശരീരത്തിന്റെ മറ്റെവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നു. ഇതാണ് "നല്ല പെൺകുട്ടി സിൻഡ്രോം" എന്നറിയപ്പെടുന്നത്. എല്ലായ്‌പ്പോഴും നല്ലവളായിരിക്കുക എന്നത് സ്ത്രീകളെ ദേഷ്യപ്പെടുന്നതിനേക്കാൾ കൂടുതൽ രോഗികളാക്കുന്നുവെന്ന് സെലിബ്രിറ്റി ഹോർമോൺ കോച്ച് പൂർണിമ പെറി പറയുന്നു. ഈ കണ്ടീഷനിംഗ് ആരോഗ്യത്തെ വിവധ തരത്തിൽ ബാധിക്കും.

1. വിട്ടുമാറാത്ത സമ്മർദവും ഉയർന്ന കോർട്ടിസോളും

നിങ്ങൾ എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ നാഡീവ്യൂഹം കൂടുതൽ ജാഗ്രതയിലായിരിക്കും. വേണ്ട എന്ന് പറയുന്നതോ അതിരുകൾ നിശ്ചയിക്കുന്നതോ ശരീരത്തിന് സുരക്ഷിതമല്ലെന്ന് തോന്നും. ഇത് നിരന്തരമായ സമ്മർദത്തിലേക്കും കോർട്ടിസോളിന്റെ അളവ് ഉയരുന്നതിലേക്കും നയിക്കും. കാലക്രമേണ, ശരീരത്തിൽ കോർട്ടിസോൾ അളവ് കൂടുന്നത് ഉറക്കം, ഊർജ്ജം, ഭാര നിയന്ത്രണം എന്നിവയെ തടസ്സപ്പെടുത്തുന്നു.

2. തൈറോയ്ഡ് അസന്തുലിതാവസ്ഥ

വികാരങ്ങളെ അടിച്ചമർത്തുന്നത്, പ്രത്യേകിച്ച് കോപവും സ്വന്തം അഭിപ്രായപ്രകടനവും പലപ്പോഴും തൊണ്ടയ്ക്ക് ചുറ്റും ഒരു അസ്വസ്ഥത ഉണ്ടാക്കാറില്ലേ. നിങ്ങളുടെ ശബ്ദവും കോപവും അടിച്ചമർത്തുന്നത് പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

3) ദഹനപ്രശ്നം

കുടലിന്‍റെ ആരോഗ്യം നമ്മുടെ വികാരങ്ങളുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. വികാരങ്ങൾ പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കുന്നത് ദഹനത്തെ ബാധിക്കുന്നു. സമ്മർദം ശരീരത്തിന് ലഭിക്കുന്ന അപകടമുന്നറിയിപ്പ് പോലെയാണ്. ഈ സാഹചര്യങ്ങളിൽ ശരീരം ദഹന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയോ നിർത്തിവെക്കുകയോ ചെയ്യുന്നു. പകരം അടിയന്തര ഘട്ടങ്ങൾ നേരിടാനായി ഊർജം ഉപയോഗിക്കുന്നു.

4) ഹോർമോൺ അസന്തുലിതാവസ്ഥയും ക്ഷീണവും

നിരന്തരം എല്ലാറ്റിനോടും സഹകരിച്ചും വിട്ടുകൊടുത്തും 'നല്ലവളായി' തുടരുന്നതിന് ധാരാളം ഊർജ്ജം ആവശ്യമാണ്. ശരീരത്തിലെ കേടുപാടുകൾ സുഖപ്പെടുത്തുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പകരം ശരീരം എപ്പോഴും അതിജീവന പാതയിൽ തുടരുന്നതാണ് കാരണം. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കും ക്ഷീണത്തിനും വഴിയൊരുക്കുന്നു.

5. ഉത്കണ്ഠയും വൈകാരിക ക്ഷീണവും

എല്ലായ്‌പ്പോഴും നല്ലവരായിരിക്കുന്നതിൽ വിശ്രമത്തിനോ ആധികാരികതയ്‌ക്കോ ഇടമില്ല. മാത്രമല്ല ഉത്കണ്ഠയും വർധിക്കുന്നു. വൈകാരിക ക്ഷീണം സ്ഥിരമായി സംഭവിക്കുന്നു. പുറമേ നിങ്ങൾ ശാന്തരായി കാണപ്പെടുമെങ്കിലും ഉള്ളിൽ ക്ഷീണിതരായി അനുഭവപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenMental Healthwomen healthHealth News
News Summary - How Good Girl Syndrome Impacts Women's Health
Next Story