Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightമസ്‌ക് ആഴ്ചയിൽ...

മസ്‌ക് ആഴ്ചയിൽ ജോലിചെയ്യുന്നത് 80 മണിക്കൂർ; അനുകരണീയമോ, അപകടമോ?

text_fields
bookmark_border
മസ്‌ക് ആഴ്ചയിൽ ജോലിചെയ്യുന്നത് 80 മണിക്കൂർ; അനുകരണീയമോ, അപകടമോ?
cancel

ടെസ്‌ല, സ്‌പേസ്എക്‌സ് തുടങ്ങിയ നിരവധി ബിസിനസുകൾക്ക് നേതൃത്വം നൽകുന്ന എലോൺ മസ്‌ക് ആഴ്ചയിൽ 80 മുതൽ 100 മണിക്കൂർ വരെയാണ് ജോലിക്ക് വേണ്ടി നീക്കിവെക്കുന്നത്. ലോകത്തെ മാറ്റിമറിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ ദീർഘനേരം ജോലി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിജയിക്കാനും പുതിയ കാര്യങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന സംരംഭകരും തൊഴിലാളികളും മസ്കിന്റെ സമർപ്പണത്തിൽ പ്രചോദനം കണ്ടെത്തുന്നു. ആഴ്ചയിൽ 80 മണിക്കൂറിലധികം ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, ഇലക്ട്രിക് കാർ വികസനത്തിലും ബഹിരാകാശ പര്യവേഷണത്തിലും നവീകരണത്തിന് വഴിയൊരുക്കുന്നതാണ്.

മാനസിക പ്രത്യാഘാതങ്ങൾ

ജീവനക്കാരുടെ ഉത്പാദനക്ഷമത ആഴ്ചയിൽ 40 മുതൽ 50 മണിക്കൂർ വരെ ജോലി ചെയ്യുമ്പോഴാണ് ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്. അതിനുശേഷം അത് അതിവേഗം കുറഞ്ഞു തുടങ്ങുന്നു. അമിതമായി ജോലി ചെയ്യുന്നത് ക്ഷീണത്തിനും ശ്രദ്ധക്കുറവിനും കാരണമാകുന്നു. ആഴ്ചയിൽ 50 മണിക്കൂറിലധികം ജോലി ചെയ്യുന്നത് മാനസികാരോഗ്യത്തിൽ നെഗറ്റീവ് ഫലങ്ങളുണ്ടാക്കുമെന്നും, അത് സമ്മർദം, ഉത്കണ്ഠ, ബേൺഔട്ട് (അമിത ജോലിഭാരം മൂലമുള്ള തളർച്ച) എന്നിവ വർധിപ്പിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ ഉറക്കമില്ലായ്മയും വിഷാദവും ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ദീർഘനേരമുള്ള ജോലി കാരണം തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കോട്ടം സംഭവിച്ചതായി മസ്ക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്നത് കുടുംബബന്ധങ്ങൾ, സാമൂഹിക ജീവിതം, വ്യക്തിപരമായ താൽപ്പര്യങ്ങൾ എന്നിവയ്ക്ക് സമയം കണ്ടെത്താൻ കഴിയാതെ വരും. തുടർച്ചയായ കഠിനാധ്വാനം തലച്ചോറിന് ക്ഷീണമുണ്ടാക്കുകയും, സമയത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും, ക്രിയേറ്റീവ് ചിന്തകളും കുറക്കാൻ കാരണമാവുകയും ചെയ്യും. എല്ലാവർക്കും മസ്‌കിനെപ്പോലെ ഉയർന്ന ഊർജ്ജസ്വലതയോടെ ഇത്രയും സമയം ജോലി ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ഓരോരുത്തരുടേയും ശാരീരികവും മാനസികവുമായ പരിമിതികൾ വ്യത്യസ്തമാണ്.

എലോൺ മസ്‌കിന്‍റെ 80 മണിക്കൂർ ജോലിരീതി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിജയകരമായേക്കാം.എങ്കിലും, പൊതുവായ ഒരു മാതൃകയായി ഇത് അനുകരിക്കുന്നത് അപകടകരമാണ്. ഒരു വ്യക്തിയുടെയും ഒരു കമ്പനിയുടെയും ദീർഘകാല വിജയം, ആരോഗ്യകരമായ ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള ഉത്പാദനക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. ഏതൊരു ജോലിയിലും പരിശ്രമവും വിശ്രമവും ആവശ്യമാണ്.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ബിസിനസ്സുകളും ഇപ്പോൾ ജീവനക്കാരുടെ ക്ഷേമത്തിനായി കുറഞ്ഞ ജോലി സമയവും കൂടുതൽ വിശ്രമവും സ്വീകരിക്കുന്നു. വിശ്രമ സമയവും വഴക്കവും കൂടുതൽ മികച്ച സർഗ്ഗാത്മകതക്കും സന്തോഷത്തിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഠിനാധ്വാനം പ്രധാനമാണെങ്കിലും, മാനസിക സമാധാനവും വിശ്രമവും അനിവാര്യമാണ്. മസ്‌കിന്റെ സമർപ്പണം വലിയ കാര്യങ്ങൾ എങ്ങനെ നേടാമെന്ന് കാണിച്ചുതരുന്നതോടൊപ്പം അമിതമായി ജോലി ചെയ്യുന്നതിന്റെ അപകടങ്ങളും അദ്ദേഹം കാണിച്ചുതരുന്നു. നിങ്ങളുടെ മാനസികാരോഗ്യം നിലനിർത്താൻ ജോലിക്ക് അതിരുകൾ നിശ്ചയിക്കാനും ഉറക്കത്തിനും ഇടവേളകൾക്കും സമയം കണ്ടെത്താനും വിദഗ്ദ്ധർ നിർദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthElon Muskworking hoursHealth Alertstressful
News Summary - Elon Musk’s 80-hour workweeks: Inspiring or dangerous
Next Story