ബ്യൂട്ടി ഫിൽട്ടറിൽ മുഖം എഡിറ്റ് ചെയ്യുന്നവരുണ്ടോ?
text_fieldsഫിൽട്ടറിൽ മുഖവും ശരീരവും തിരിച്ചും മറിച്ചും എഡിറ്റ് ചെയ്ത് അതിനെ മാതൃകയാക്കുന്നത് പുതുതലമുറയിൽ പലരുടെയും ശീലമായിരിക്കുന്നു
സൗന്ദര്യ മാതൃകയായി കണക്കാക്കി നാം നമ്മെ താരതമ്യം ചെയ്യാറ് മറ്റു മനുഷ്യരുമായിട്ടാണല്ലോ. എന്നാലിതിന് മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയും ബ്യൂട്ടി ഫിൽട്ടറുകളും അരങ്ങുവാണു തുടങ്ങിയതോടെ അതിനോടായിരിക്കുന്നു ഇപ്പോൾ താരതമ്യം. ഫിൽട്ടറുകളിൽ മുഖവും ശരീരവും തിരിച്ചും മറിച്ചും എഡിറ്റ് ചെയ്ത് അതിനെ മാതൃകയാക്കുന്നത് പുതുതലമുറയിൽ പലരുടെയും ശീലമായിരിക്കുന്നു.
ഇതൊരു രസമെന്നു പറഞ്ഞു തള്ളാൻ വരട്ടെ, സ്ലിം ഫീച്ചറുള്ള ഫിൽട്ടറുകൾ ഉപയോഗിച്ച് തങ്ങളുടെ ശരീരത്തെ വെർച്വലി സുന്ദരമാക്കുന്നവരിൽ വിവിധ മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുമെന്ന് പഠനങ്ങൾ പറയുന്നു. ‘കമ്പ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയറി’ൽ പ്രസിദ്ധീകരിച്ച പഠനം, ഇത്തരക്കാർക്ക് ‘ബോഡി ഡിസ്മോർഫിയ’ എന്ന മാനസിക പ്രശ്നം ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകുന്നു. സ്വന്തം ശരീരത്തിന്റെ അഴകളവുകളിലും കാഴ്ചയിലുമുള്ള വ്യത്യാസങ്ങൾ ചിലരിൽ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന അവസ്ഥയാണിത്.
ഫിൽട്ടറുകളുടെ സ്വാധീനത്തിൽ, മെലിഞ്ഞ ശരീരമെന്ന ആഗ്രഹം ഉടലെടുക്കുമെന്നും ഇത് വണ്ണത്തോടുള്ള വെറുപ്പായി മാറുമെന്നുമാണ് പഠനം പറയുന്നത്. ഇവർ പതിയെ വണ്ണമുള്ളവരെ വെറുക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.