Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightകുട്ടികൾ...

കുട്ടികൾ മറ്റുകുട്ടികളെ ഉപദ്രവിക്കാറുണ്ടോ? ശ്രദ്ധിക്കുക, അവരെ മാനസിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടാകാം

text_fields
bookmark_border
കുട്ടികൾ മറ്റുകുട്ടികളെ ഉപദ്രവിക്കാറുണ്ടോ? ശ്രദ്ധിക്കുക, അവരെ മാനസിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടാകാം
cancel

ന്യൂജന്‍ രക്ഷാകര്‍ത്താക്കള്‍ മക്കളുടെ കാര്യങ്ങള്‍ ശരിക്കും നോക്കാറുണ്ടോ എന്നത് സംശയമാണ്. രക്ഷാകര്‍ത്താക്കള്‍ ഇരുവരും ജോലിക്കു പോകുന്നവരാണ് അധികം വീടുകളിലും. സ്‌കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തുന്ന അണുകുടുംബങ്ങളിലെ കുട്ടികള്‍ രക്ഷിതാക്കൾ ജോലി കഴിഞ്ഞ് തിരികെയെത്തുന്നതു വരെ ഏകാന്തത അനുഭവിക്കുന്നു. രക്ഷാകര്‍ത്താക്കള്‍ വീട്ടില്‍ വന്നാലും പാചകത്തിലും സ്വന്തം കാര്യങ്ങളിലും ശ്രദ്ധപതിപ്പിക്കുകയാണ് ചെയ്യാറ്. മൊബൈല്‍ഫോണിന്റെയും ടാബിന്റെയും ലാപ്‌ടോപ്പിന്റെയും ലോകത്ത് അവർ വിരാജിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് മാതാപിത്ാക്കളുടെ സ്‌നേഹവ്ത്സല്യങ്ങള്‍ ലഭിക്കാത്തത് അവരുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കും. അങ്ങനെ ഒറ്റപ്പെട്ട കുട്ടികള്‍ ഭീഷണിപ്പെടുത്തലിനും പീഢനങ്ങള്‍ക്കും ഇരയാകുന്നതും അതിനെ അതിജീവിക്കാന്‍ കഴിയാത അവര്‍ മാനസികമായി തളരുന്നതും അത് പഠനത്തെ ബാധിക്കുകയും ചെയ്യുന്നത് കണ്ടുവരുന്നുണ്ട്.

സ്‌കൂളുകളില്‍ നിങ്ങളുടെ കുട്ടികള്‍ ഭീഷണിപ്പെടുത്തലിനും ശാരീരിക അതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ടോ?

നമ്മുടെ സമൂഹത്തില്‍ ഭീഷണിപ്പെടുത്തല്‍ ഒരു പ്രധാന ആശങ്കയാണ്. ഒരു വ്യക്തിയെ ആവർത്തിച്ച് ടാര്‍ഗെറ്റുചെയ്യുന്നത് ഭീഷണിപ്പെടുത്തലാണ്. ഭീഷണിപ്പെടുത്തലിൽ അധികാരത്തിന്റെ അസന്തുലിതാവസ്ഥയുണ്ട്. അതിനാല്‍ ഇരയാക്കപ്പെടുന്ന വ്യക്തിക്ക് സ്വയം പ്രതിരോധിക്കാൻ പലപ്പോഴും സാധിക്കാറില്ല.

കുട്ടി പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?

  • ഇക്കാര്യം ഗൗരവമായി എടുക്കണം. മകനെ/മകളെ ശ്രദ്ധിക്കുകയും പിന്തുണക്കുകയും ചെയ്യണം. ഇത് അവന്റെ/അവളുടെ തെറ്റല്ലെന്ന് നിങ്ങളുടെ കുട്ടിക്ക് ഉറപ്പുനല്‍കേണ്ടതുണ്ട്.
  • പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ രണ്ടുപേരും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ചോദിക്കുക.
  • നടപടിയെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടിയെ പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്യണം.
  • ടീച്ചറോ​ടോ സ്‌കൂള്‍ അധികൃതരോ​േടാ സംസാരിക്കുകയും സ്‌കൂളില്‍ സംഭവത്തിൽ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുകയും ചെയ്യുക.
  • വിശ്വസ്തരായ മുതിര്‍ന്നവരോട് കാര്യങ്ങള്‍ പറയാന്‍ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും വേണം. ഭീഷണിപ്പെടുത്തലിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക.

കുട്ടികള്‍ വീട്ടിലും വിദ്യാലയങ്ങളിലും മറ്റു കുട്ടികളെയും ഉപദ്രവിക്കാറുണ്ട്.

നിങ്ങളുടെ കുട്ടി മറ്റുകുട്ടികളെ ഉപദ്രവിക്കുകയാണെങ്കില്‍ എന്തുചെയ്യാന്‍ കഴിയും?

  • ശാന്തത പാലിക്കുക.
  • നല്ല പെരുമാറ്റം കുറക്കരുത്.
  • വീട്ടില്‍ അക്രമരഹിതമായ പെരുമാറ്റം മാതൃകയാക്കണം.
  • നിങ്ങളുടെ കുട്ടി എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയും
  • ടീച്ചറോട് അല്ലെങ്കില്‍ സ്‌കൂള്‍ ഭരണാധികാരിയോട് സംസാരിക്കുകയും അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുകയും ചെയ്യണം.
  • ഇരയുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
  • നിങ്ങളുടെ കുട്ടി മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുമ്പോള്‍ അവനെ അഭിനന്ദിക്കുക.
  • നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് യാഥാര്‍ഥ്യബോധമുള്ളതും ഉറച്ചതുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജ്ജമാക്കുക.
  • മനഃശാസ്ത്രവിദഗ്ധരുടെ സഹായം നേടുക.

സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും എങ്ങനെ സഹായിക്കാനാകും?

  • ഭീഷണിപ്പെടുത്തല്‍ അവഗണിക്കരുത്.
  • സ്‌കൂളില്‍ ഭീഷണിപ്പെടുത്തല്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നയങ്ങളും നടപടിക്രമങ്ങളും ഉണ്ടായിരിക്കണം.
  • പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും സജ്ജമാക്കണം.
  • കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതത്വത്തെക്കുറിച്ചും മറ്റുള്ളവരുമായി എങ്ങനെ ഒത്തുചേരാമെന്നും പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍ അന്തരീക്ഷവും പ്രോഗ്രാമുകളും ഉണ്ടായിരിക്കണം. ഇരയെയും ഭീഷണിപ്പെടുത്തുന്നവരെയും കാഴ്ചക്കാരെയും പിന്തുണയ്ക്കുന്ന വിധത്തില്‍ സാഹചര്യം കൈകാര്യം ചെയ്യുക.
  • സംഭവത്തില്‍ ആവശ്യമുള്ളവർക്ക് കൗണ്‍സിലിങ്ങിന് അവസരം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ഭീഷണിപ്പെടുത്തല്‍ സംഭവങ്ങളുടെ രേഖകള്‍ സൂക്ഷിക്കുകയും വേണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental healththreaten
News Summary - Do children bully other children? Be careful, they may be suffering from mental problems
Next Story