പരീക്ഷിച്ചിട്ടുണ്ടോ എയർപോർട്ട് ഡിവോഴ്സ്?
text_fieldsനമ്മുടെയുള്ളിലെ നമ്മെ തിരിച്ചറിയാൻ സോളോ യാത്രകൾ, അഥവാ ഒറ്റക്കുള്ള യാത്രകൾ ഏറ്റവും നല്ല ഉപാധിയാണെന്ന് കേട്ടിട്ടില്ലേ. അതുപോലെ മറ്റൊന്നാണ്, പങ്കാളിയുമൊത്തുള്ള യാത്ര. പങ്കാളിയുടെ ജീവിതയാത്രാ വീക്ഷണവും തീരുമാനങ്ങളും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരസ്പരം മനസ്സിലാക്കാൻ ഈ ‘പങ്കാളി യാത്ര’ സഹായിക്കുമെന്നാണ് വലിയ യാത്രക്കാർ പറയുന്നത്.
എന്നാലിവിടെ ചർച്ച ചെയ്യുന്നത് മറ്റൊന്നാണ്, പങ്കാളി യാത്രക്കാർക്കിടയിലെ ‘എയർപോർട്ട് ഡിവോഴ്സ്’ എന്ന പ്രതിഭാസത്തെക്കുറിച്ച്. ഹുവ് ഒലിവർ എന്ന ഒരു ട്രാവൽ കോളമിസ്റ്റിന്റെ സമൂഹമാധ്യമ വിഡിയോയിലൂടെയാണ് ഈ പ്രതിഭാസം വൈറലായത്. ‘‘വിമാനത്താവളത്തിലെ എല്ലാ സെക്യൂരിറ്റി ചെക്കും കഴിഞ്ഞ് അകത്തെത്തി, വിമാനം കയറും വരെയുള്ള സമയത്തേക്ക് രണ്ടുവഴിക്കു പോകാനും ഫ്ലൈറ്റിനുള്ളിൽ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്ന പരിപാടിയാണിത്’’ -ഹുവ് ഒലിവർ പറയുന്നു.
പേടിക്കേണ്ട, പേരു കേൾക്കുംപോലെ സീരിയസല്ല എയർപോർട്ട് ഡിവോഴ്സ്. ഒലിവർ തുടരുന്നു: ‘‘ഞാനും എന്റെ പങ്കാളിയും വിമാനത്താവളങ്ങളിൽ രണ്ടു സ്വഭാവക്കാരാണ്. വല്ലപ്പോഴും കിട്ടുന്ന എയർപോർട്ട് ടൈമിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും മറ്റ് ഷോപ്പുകളും അലഞ്ഞുതിരിയാനാണ് അവൾക്കിഷ്ടം. എനിക്കാണെങ്കിൽ, വിമാനങ്ങൾ ഉയർന്നുപൊങ്ങി പറന്നുപോകുന്നത് വ്യക്തമായി കാണുന്ന ഒരു സ്ഥലം കണ്ടെത്തി അവിടെ ഇരിക്കാനുമാണ്’’ -അദ്ദേഹം വിവരിക്കുന്നു.
പലതരം അഭിരുചികളും കാഴ്ചപ്പാടുകളുമുള്ള രണ്ടു വ്യക്തികൾക്ക് പരസ്പരം നൽകാവുന്ന മികച്ച സമയമാണ് എയർപോർട്ടുകളിലേതെന്ന് പറയുന്ന ഒലിവർ, ഒന്നും രണ്ടും മൂന്നും മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നവരിൽ ചിലർക്കെങ്കിലും ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നും കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

