Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ

text_fields
bookmark_border
കോവിഡ് ബാധയെ തുടർന്നും കോവിഡ് പ്രതിസന്ധി മൂലവും ജീവനൊടുക്കിയത് 34 പേരെന്ന് സർക്കാർ
17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ
cancel

തിരുവനന്തപുരം: കഴിഞ്ഞ 17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ. ഇതിൽ ‍34 പേർ കോവിഡ് ബാധിച്ചതിനാലും കോവിഡ് പ്രതിസന്ധിമൂലവും ആത്മഹത്യ ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്.

നിയമസഭയിൽ എം.കെ. മുനീറിൻെറ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

2020 ഏപ്രിൽ 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മാസം ശരാശരി 655 പേർ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.

2018ൽ 8,323 പേരും 2019ൽ 8,585 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11,142 suicides in Kerala in last 17 months
Next Story