Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightനിങ്ങളുടേത് ഏത്...

നിങ്ങളുടേത് ഏത് ബുദ്ധിയാണ്?

text_fields
bookmark_border
നിങ്ങളുടേത് ഏത് ബുദ്ധിയാണ്?
cancel

‘‘ഹൊ..! അവന്/ അവള്‍ക്ക് ഭയങ്കര ബുദ്ധിയാ...’’, ‘‘അവന് ബുദ്ധിയില്ല’’ എന്നൊക്കെയുള്ള സംസാരം നാം നിത്യം കേള്‍ക്കാറു ണ്ട്. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും ആശയങ്ങള്‍ ഗ്രഹിക്കുവാനും യുക്തി ചിന്തക്കും അറിവ് സമയോ ചിതമായി പ്രയോഗിക്കുന്നതിലും ബുദ്ധിയിലുള്ള അന്തരമാണ് വ്യക്തികള്‍ക്ക് ഭിന്ന കഴിവുണ്ടാക്കുന്നത്. ബുദ്ധിയിലെ ഈ വിവിധ വിഭാഗങ്ങളും സവിശേഷതകളും ഒന്നു മാത്രമായോ കൂടുതലോ ഉള്ള വ്യക്തികളെ സമൂഹത്തില്‍ കാണാന്‍ കഴിയും. നാമോരുരുത ്തരും അങ്ങനെ തന്നെയാണുതാനും.

വ്യത്യസ്ത തരം ബുദ്ധികളെക്കുറിച്ചും അവ എങ്ങിനെ വികസിപ്പിക്കണമെന്നും അറിയാ ം...

ബുദ്ധി (Intelligence)
പല മനഃശാസ്ത്രജ്ഞരും പലരീതികളില്‍ ബുദ്ധിയെ നിര്‍വചിട്ടുണ്ടെങ്കിലും യുക്തിപൂര് ‍വം ചിന്തിക്കുന്നതിനും സോദ്ദേശപൂര്‍വം പ്രവര്‍ത്തിക്കുന്നതിനും വിവിധാവസ്ഥകളോട് ഫലപ്രദമായി പൊരുത്തപ്പെടുന് നതിനുമുള്ള നാനാവിധ കഴിവിനെയാണ് മനഃശാസ്ത്രജ്ഞനായ ഡേവിഡ് വെഷ്‌ലര്‍ ‘ബുദ്ധി’യെന്നു വിശേഷിപ്പിച്ചത്. ഇദ്ദേഹത്ത ിന്‍റെ നിര്‍വചനം കൂടുതല്‍ അംഗീകാരം നേടുകയും ചെയ്തു.
ഭാഷാപരമായ ബുദ്ധി, യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധ ി, ദൃശ്യ-സ്ഥലപരമായ ബുദ്ധി, ശാരീരിക-ചലനപരമായ ബുദ്ധി, സംഗീതപരമായ ബുദ്ധി, വ്യക്ത്യാന്തര ബുദ്ധി, ആന്തരിക വൈയക്തിക ബു ദ്ധി, പ്രകൃതിദത്തമായ ബുദ്ധി, അസ്തിത്വപരമായ ബുദ്ധി എന്നിങ്ങനെ ബുദ്ധിയെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഭാഷാപരമായ ബുദ്ധി വളരും
ഭാഷാപരമായ ബുദ്ധി വളരുന്നതാണ്. എല്ലാ വ്യക്തികളിലും ഉണ്ടാവുമെങ്കിലും ഇതില് ‍ മുന്‍തൂക്കമുള്ളവര്‍ രചന, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ ാറാക്കല്‍, അഭിമുഖം തുടങ്ങിയവയില്‍ നിരന്തരം ഏര്‍പ്പെടുക വഴിയാണ് ഈ ബുദ്ധി വളരുന്നത്.

യുക്തിചിന്താപരവു ം ഗണിതപരവുമായ ബുദ്ധി
യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും ഗാഢമായി ചിന്തിക്കാനും സഹായ ിക്കുന്നു. ഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതുവഴി കഴിയും. പാറ്റേണുകള്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ തയാറാക്കുക, പരസ്പരബന്ധം കണ്ടെത്തുക, വ്യാഖ്യാനിക്കുക, നിരീക്ഷിക്കുക, അളക്കുക, തരംതിരിക്കുക, ഊഹിക്കുക, പ്രവചിക്കുക, അപഗ്രഥിക്കുക, നിഗമനം രൂപവത്കരിക്കുക, പരീക്ഷണങ്ങളില്‍ ഏര്‍പ്പടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇത്തരക്കാര്‍ വൈദഗ്ധ്യം പുലർത്തുന്നു.

ദൃശ്യ-സ്ഥലപര ബുദ്ധി
വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധിയാണിത്. ചിത്രരചന, മാപ്പുകള്‍ തയാറാക്കുക, രൂപങ്ങള്‍ നിര്‍മിക്കുക, നിറം നല്‍കുക, കൊളാഷുകള്‍ തയാറാക്കുക തുടങ്ങിയവ ഇത്തരക്കാര്‍ക്ക് അനായാസമാകും.

സംഗീതപരമായ ബുദ്ധി
സംഗീതാസ്വാദനം, ആലാപനം, താളബോധം, തുടങ്ങിയവയില്‍ മികവു കാണിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്.
താളവും ഈണവും കണ്ടെത്തുക, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുക, ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുക, സമാനതാളമുള്ളവ കണ്ടെത്തുക, കവിതാസ്വാദനവും ആലാപനവും തുടങ്ങിയവ പാഠ്യേതര വിഷയങ്ങളായി ഉള്‍പ്പെടുത്തുന്നതിലൂടെ ഈ ബുദ്ധിയുടെ വികാസമുണ്ടാകും.

ശാരീരിക-ചലനപരമായ ബുദ്ധി
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സഹായിക്കുന്നു. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ്. കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, നിര്‍മാണം, പരീക്ഷണം, അനുകരണം, നാടകീകരണം, മൈമിങ്ങ്, ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടാല്‍ ഈ ബുദ്ധിക്കു വികാസമുണ്ടാകും.

വ്യക്ത്യാന്തര ബുദ്ധി
മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകാനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയാനും നല്ല ബന്ധങ്ങള്‍ വികസിപ്പിക്കാനും വ്യക്താന്തര ബുദ്ധി സഹായിക്കുന്നു. മികച്ച സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവയെല്ലാം ഈ ബുദ്ധി വികസിക്കുന്നതിന് സഹായിക്കും.

ആന്തരിക വൈയക്തിക ബുദ്ധി
സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സ്വന്തം കഴിവിന്‍റെ പരമാവധിയിലേക്കുയരാനും തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാനും സഹായിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുകയും സ്വയം പ്രകടിപ്പിക്കുകയും തന്‍റെ നിലപാടുകള്‍ അവതരിപ്പിക്കുകയും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും ചെയ്യുന്നത് ആന്തരിക വൈയക്തിക ബുദ്ധിയുടെ വികാസത്തിന് പ്രയോജനപ്രദമാകും.

പ്രകൃതിദത്ത ബുദ്ധി
പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സഹായിക്കുന്നു. പ്രകൃതിപഠനയാത്ര, ക്യാമ്പുകള്‍, തോട്ടനിര്‍മാണം, സസ്യപരിപാലനം, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ആല്‍ബങ്ങള്‍ തയാറാക്കല്‍, പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ബുദ്ധിയുടെ വികാസത്തിന് സഹായിക്കും.

വൈകാരികബുദ്ധി
സ്വന്തം വൈകാരികതയെ തിരിച്ചറിയുന്നതിനും വൈകാരികമായ നിയന്ത്രണശേഷി സ്വന്തം വൈകാരികതയെ ക്രമപ്പടുത്താനും ലക്ഷ്യപ്രാപ്തിക്കായി സ്വയം മുന്നേറാനുമുള്ള കഴിവിനെ വളര്‍ത്തുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുള്ള കഴിവ്, ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ് എന്നിവയാണ് വൈകാരിക ബുദ്ധി എന്നതിൽ ഉദ്ദേശിച്ചിരിക്കുന്നത്.

വൈകാരികമാനം
മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്, സഹകരണാത്മകത, അനുതാപം, പ്രതിപക്ഷബഹുമാനം, സമന്വയപാടവം, സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍, കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍, തീരുമാനങ്ങളെടുക്കല്‍, മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ വൈകിരകമാനത്തിന്‍റെ ഭാഗമാണ്.

ആത്മബുദ്ധിമാനം
സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്, സ്വന്തം കഴിവിനെക്കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള ഉയര്‍ന്ന ബോധം, പ്രശ്‌നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി, വേദനകളെ അഭിമുഖീകരിക്കാനും അവയെ സന്തോഷപ്രദമായി പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവ്, മൂല്യങ്ങളാലും കാഴ്ചപ്പാടുകളാലും പ്രചോദിതമാവാനുള്ള കഴിവ്, മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും ആദരിക്കാനുമുള്ള കഴിവ്, വൈവിധ്യങ്ങളെ പൊരുത്തപ്പെടാനും സമഗ്ര കാഴ്ചപ്പാടിനുമുള്ള കഴിവ്, സ്വയം ചോദ്യങ്ങളിലൂടെ അടിസ്ഥാനപരമായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഴിവ്, ദീര്‍ഘവീക്ഷമത്തോടെ കാര്യങ്ങള്‍ കാണാനും പ്രകടിപ്പിക്കാനുമുള്ള കഴിവ് എന്നിവയെല്ലാം ആത്മബുദ്ധിമാനമുള്ളവരുടെ സവിശേഷതയാണ്.

പൊതുവായ ബുദ്ധി വളര്‍ച്ചക്കും ഒരോരുത്തര്‍ക്കും ജന്മനായുള്ള അഭിരുചികളും വാസനകളും വളര്‍ത്തുന്നതിനും പരസ്യങ്ങളില്‍ കാണുന്ന പാനീയങ്ങളോ ഭക്ഷണങ്ങളോ വാങ്ങി കഴിക്കുന്നത് വെറുതെയാണെന്നോര്‍ക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam healthHealth Malayalamtypes of intelligencehuman intelligence
News Summary - different types of intelligence-health article
Next Story