Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഒാർക്കുക, മറവിരോഗത്തെ

ഒാർക്കുക, മറവിരോഗത്തെ

text_fields
bookmark_border
ഒാർക്കുക, മറവിരോഗത്തെ
cancel

ഒരേ സ്​ഥലത്തു വെച്ചിരുന്ന പാത്രങ്ങൾ സ്​ഥലം മാറി വെച്ചു പോകുന്നുണ്ടോ, വാഹനത്തി​​െൻറ ചാവി എവിടെ ​െവച്ചുവെന്ന്​ ഒാർമയില്ലേ, വീട്ടിലേക്ക്​ വരുന്ന വഴി മാറിപ്പോകുന്നുണ്ടോ... എന്തൊരു മറവി എന്ന്​ സ്വയം കുറ്റപ്പെടുത്തി ആശ്വാസം കാണാൻ വര​െട്ട. ഇൗ മറവി, രോഗവുമാകാം. 

തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന രോഗമാണ്​ അൾഷിമേഴ്​സ്​ അഥവാ മറവിരോഗം. ഇത് ​നിങ്ങളുടെ ഒാർമ, ചിന്ത,
പെരുമാറ്റം എന്നിവയെ ബാധിക്കും. സാധാരണയായി 65 വയസ്​ കഴിഞ്ഞവർക്കാണ്​ ഒാർമക്കുറവ്​​ കാണപ്പെടുന്നത്​. എന്നാൽ ചിലർക്ക്​ നേരത്തെ തന്നെ രോഗം കണ്ടുതുടങ്ങുന്നു. 40-50കളിൽ രോഗലക്ഷണങ്ങൾ  കാണിച്ചുതുടങ്ങും.

അൾഷിമേഴ്​സി​​െൻറ തുടക്കത്തിലെ ലക്ഷണങ്ങൾ
വളരെ ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായ ലക്ഷണങ്ങളാണ്​ തുടക്കത്തിൽ ഉണ്ടാവുക. ചിന്തയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന ഇത്തരം കുഞ്ഞുമാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പോലും പെട്ടിരിക്കില്ല. ആദ്യഘട്ടത്തിൽ പുതിയ വിവരങ്ങൾ ഒാർമയിൽ സൂക്ഷിക്കാൻ വല്ലാതെ പാടുപെടും. തലച്ചോറിൽ പുതിയ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാഗത്തെ രോഗം ആക്രമിച്ചു തുടങ്ങുന്നതിനാലാണിത്​. 

ഒരേ ചോദ്യം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുക, സംഭാഷണങ്ങളോ പ്രധാന കൂടിക്കാഴ്​ചകളോ മറന്നു പോകുക, ഒരേ സ്​ഥലത്ത്​ വെച്ചിരുന്നവ സ്ഥലം മാറിവെക്കുക തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ്​.  

കാലാനുസൃതമായ മറവി​ ജീവിതത്തിൽ സാധാരണമാണ്​. മറവി എന്നാൽ അത്​ അൾഷിമേഴ്​സ്​ ആകണമെന്നില്ല. അതിനാൽ പ്രശ്​നം രൂക്ഷമാകുന്നുവെന്ന്​ തോന്നിയാൽ ഡോക്​ടറെ കാണണം.

അൾഷിമേഴ്​സ്​: സൂക്ഷിക്കേണ്ട പത്ത്​ ലക്ഷണങ്ങൾ

 1. വസ്​തുക്കൾ സ്​ഥലം മാറ്റി വെക്കുക,വീട്ടിലേക്കുള്ള വഴി മറക്കുക
 2. ഒരു ലക്ഷ്യ സ്​ഥാനത്തേക്ക്​ വാഹനം ഒാടിക്കാൻ സാധിക്കാതിരിക്കുക
 3. പദ്ധതികൾ ആസൂത്രണം ചെയ്യാൻ  കഴിയാതിരിക്കുക, പ്രശ്​നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെടുക
 4. ദിനചര്യകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുക
 5. സമയം വെറുതെ നഷ്​ടപ്പെടുത്തുക 
 6. ദൂരം കണക്കു കൂട്ടുന്നതിലും നിറങ്ങൾ തിരിച്ചറിയുന്നതിലും പരാജയപ്പെടുക
 7. സംഭാഷണങ്ങൾ തുടരുന്നതിൽ ബുദ്ധിമുട്ട്​ അനുഭവപ്പെടുക
 8. തെറ്റായ തീരുമാനങ്ങൾ എടുക്കുക
 9. സാമൂഹിക പ്രവർത്തനങ്ങളിൽ പിന്നാക്കം പോവുക
 10. സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം,വർദ്ധിച്ച ഉത്​കണ്​ഠ


അടുത്തഘട്ടം
സാവധാനം തലച്ചോറി​​െൻറ മറ്റുഭാഗങ്ങളിലേക്കുകൂടി രോഗം പടരുന്നു.  പെരുമാറ്റത്തിലെ വ്യത്യാസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിരിച്ചറിയുന്നു. ഒാർമ പ്രശ്​നങ്ങൾ പലപ്പോഴും സ്വയം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ രോഗം വർധിക്കുന്നതിനനുസരിച്ച്​ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, ആശയക്കുഴപ്പം വർധിക്കുക തുടങ്ങിയ പ്രശ്​നങ്ങൾ ഉടലെടുക്കുന്നു. ഇൗ ഘട്ടത്തിൽ പ്രശ്​നം സ്വയം തിരിച്ചറിയാൻ കഴിയും.

ഇൗ ഘട്ടത്തി​ലെ ലക്ഷണങ്ങൾ

 • ഭാഷ ഉപയോഗിക്കാൻ ബുദ്ധിമുട്ട്​, വായിക്കുക, എഴുതുക, അക്കങ്ങൾ ഉപയോഗിക്കുക എന്നിവക്ക്​ ബുദ്ധിമുട്ട്​ അനുഭവപ്പെടുന്നു
 • യുക്​തിസഹമായി ചിന്തിക്കുന്നതിനും ചിന്തകളെ ക്രമീകരിക്കുന്നതിനും തടസം നേരിടുന്നു
 • പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ  പുതിയതോ അപ്രതീക്ഷിതമോ ആയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ​ ക​ഴിയാതിരിക്കുക
 • അനുചിതമായി ദേഷ്യം പിടിക്കുക 
 • ഒരേ വാചകം ആവർത്തിക്കുക അല്ലെങ്കിൽ ചില പേശികൾ തുടരെ ചലിപ്പിക്കുക
 • മതിഭ്രമം, സംശയദൃഷ്​ടി, മിഥ്യാഭയം, അസ്വസ്​ഥത
 • പൊതുസ്​ഥലങ്ങിൽ നിന്ന്​ വസ്​ത്രം അഴിച്ചുകളയുക, അശ്ലീല പദപ്രയോഗം നടത്തുക 
 • പെരുമാറ്റപ്രശ്​​നങ്ങൾ– അസ്വസ്​ഥത പ്രകടിപ്പിക്കുക, ഉത്​കണ്​ഠ, കണ്ണീരൊലിപ്പിക്കുക, അലഞ്ഞു തിരിയുക തുങ്ങിയവ വർധിക്കുന്നു പ്രത്യേകിച്ച്​ വൈകുന്നേരങ്ങളിൽ

ഗുരുതരാവസ്​ഥ
ഇൗ ഘട്ടത്തിൽ ​തലച്ചോറിലെ നാഡീകോശങ്ങൾ  കൂട്ടമായി നശിക്കും. ഇൗ അവസ്​ഥയിൽ ശാരീരിക പ്രവർത്തനങ്ങളുടെ നിയന്ത്രണം നഷ്​ടപ്പെടും. കൂടുതൽ സമയം ഉറങ്ങും ആശയ വിനിമയം നടത്താൻ സാധിക്കില്ല.  പ്രിയപ്പെട്ടവരെ തിരിച്ചറിയാനും കഴിയില്ല. 

 • മലമൂത്ര വിസർജനം നിയന്ത്രിക്കാനാകില്ല
 • ശരീരഭാരംകുറയുക
 • ത്വക്കിന്​ അണുബാധ
 • ഞരക്കം, മുരൾച്ച
 • ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്​

കാലം പോകുംതോറും രോഗിയു​ടെ അവസ്​ഥ പരിതാപകരമാകും. നേരത്തെ കണ്ടെത്തി ചികിത്​സിക്കുകയാണെങ്കിൽ ജീവിതത്തി​​െൻറ നിലവാരം കുറേക്കൂടി മെച്ചപ്പെടുത്താനാകും. 
 

Show Full Article
TAGS:Alzheimer's 
Web Title - remember about alzheimer's
Next Story