Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightസ്​ത്രീകളിലെ വിഷാദം...

സ്​ത്രീകളിലെ വിഷാദം തിരിച്ചറിയാം...

text_fields
bookmark_border
സ്​ത്രീകളിലെ വിഷാദം തിരിച്ചറിയാം...
cancel

വിഷാദരോഗത്തി​​​​​​​െൻറ പ്രധാന ലക്ഷണം വിഷാദം അഥവാ മ്ലാനതയാണ്​. വിഷാദരോഗം സ്​ത്രീക്കും പുരുഷനും വരാം. എന്നാൽ, കൗമാരപ്രായത്തിനു ശേഷം സ്​ത്രീകളിൽ വിഷാദരോഗം ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാണ്​. ഉത്സാഹത്തോടെയും ഉണർ​വോടെയും ചെയ്​തിരുന്ന കാര്യങ്ങളിൽ പി​ന്നാക്കം പോകുകയും ദൈനംദിന കാര്യങ്ങളെത്തന്നെ ഇത്​ ബാധിക്കുകയും രണ്ടാഴ്​ചയിലധികം തുടരുകയും ചെയ്​താൽ വിഷാദമുണ്ടെന്ന്​ കരുതണം.

ഹോർമോൺ വ്യതിയാനങ്ങൾ, സാഹചര്യം, പ്രായം ഇവ സ്​ത്രീവിഷാദത്തെ കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്​. വ്യക്തിത്വത്തി​​​​​​​െൻറ ചില സവിശേഷതകളും വിഷാദത്തിനിടയാക്കും. മസ്​തിഷ്​കത്തിലെ ചില രാസവ്യതിയാനങ്ങൾ, പോഷകക്കുറവ്​, രോഗങ്ങൾ, മദ്യം, മയക്കുമരുന്ന്​, ബാല്യത്തിലും കൗമാരത്തിലും നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾ... ഇങ്ങനെ വിഷാദരോഗത്തിന്​ കാരണങ്ങൾ പലതാണ്​. പ്രത്യേകിച്ച്​ കാരണമൊന്നുമില്ലാതെയും വിഷാദം ഉണ്ടാകാം. ഒരു തവണ വിഷാദം വന്നാൽ വീണ്ടും ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്​. ​

ഹോർമോൺ വ്യതിയാനങ്ങൾ വിഷാദത്തിനിടയാക്കും


ഇൗസ്​ട്രജൻ, പ്രോജസ്​​റ്ററോൺ, തൈറോയ്​ഡ്​, പാരാതൈറോയ്​ഡ്​, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകളുടെ വ്യതിയാനങ്ങൾ മൂലവും വിഷാദവുമുണ്ടാകാം. മിക്ക ഹോർമോൺ തകരാറുകളും ആർത്തവചക്രത്തിൽ വ്യതിയാനങ്ങൾ വരുത്താറുണ്ട്​. ആർത്തവചക്രവുമായി ബന്ധപ്പെട്ട്​ സാധാരണ ഗതിയിൽ അൽപം വൈകാരികമാറ്റങ്ങൾ സ്​ത്രീകളിൽ കാണാറുണ്ട്​. എന്നാൽ, ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നവിധത്തിൽ നിരാശ, ഉത്​കണ്​ഠ, നെഗറ്റിവ്​ ചിന്തകൾ ഇവ ഉണ്ടെങ്കിൽ ചികിത്സ തേ​േടണ്ടതാണ്​.

സ്​ത്രീ ഹോർമോണുകൾ ഉയർന്ന തോതിൽ ശരീരത്തിൽ കാണപ്പെടുന്ന സമയമാണ്​ ഗർഭകാലം. പ്രസവാനന്തരം ഹോർമോൺ നില പൊടുന്നനെ താഴു​േമ്പാൾ വിഷാദംപോലെയുള്ള അസ്വസ്​ഥതകൾ ചിലരിൽ കാണാറുണ്ട്​. വേണ്ടത്ര വിശ്രമവും പരിചരണവും ലഭിക്കുന്നതിലൂടെത്തന്നെ ഇതിനെ മറികടക്കാനാവും. ലഘുവായി ഒൗഷധങ്ങളും ചിലർക്ക്​ വേണ്ടി വരാറുണ്ട്​.  ആർത്തവ വിരാമഘട്ടത്തിലും ചിലരിൽ വിഷാദം ഉണ്ടാകാറുണ്ട്​. ഉറക്കക്കുറവ്​, ക്ഷീണം, ഉഷ്​ണം, വിയർപ്പ്​, സമ്മർദം തുടങ്ങിയ അസ്വസ്​ഥതകളും  വീട്ടിലെ സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളും ഇൗ ഘട്ടത്തിൽ വിഷാദത്തിലേക്ക്​ നയിക്കാറുണ്ട്​.

വന്ധ്യതയും വിഷാദവും
ദമ്പതികളിൽ വിഷാദം നിറക്കുന്ന അവസ്​ഥകളിലൊന്നണ്​ വന്ധ്യത. വന്ധ്യതക്ക്​ ചികിത്സ തേടുന്ന സ്​ത്രീകളിൽ 30 ശതമാനത്തോളം പേരും കടുത്ത വിഷാദവും നേരിടുന്നുണ്ട്​. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ പലപ്പോഴും ഇവരിൽ സംഘർഷങ്ങളും ഉത്​കണ്​ഠയും നൽകാറുണ്ട്​. കടുത്ത വിഷാദംമൂലം സമൂഹത്തിൽനിന്ന്​ ഉൾവലിയുന്നവരുമുണ്ട്​. വന്ധ്യതയിലേക്ക്​ നയിക്കുന്ന പി.സി.ഒ.ഡി പോലെയുള്ള രോഗങ്ങളും ചിലരിൽ വിഷാദം ഉണ്ടാക്കാറുണ്ട്​. ചികിത്സക്കൊപ്പം സാഹചര്യങ്ങളും മാറേണ്ടതുണ്ട്​. ചെറുയാത്രകളും മറ്റൊരു സ്​ഥലത്തേക്ക്​ ഇരുവരും മാറിത്താമസിക്കുന്നതും യോഗ, ധ്യാനം എന്നിവയും നല്ല ഫലം തരും.

തൈറോയ്​ഡും വിഷാദ​േരാഗവും


തൈറോയ്​ഡ്​ ഹോർമോണി​​​​​​​െൻറ  അളവ്​ കൂടുന്നതും കുറയുന്നതും വിഷാദരോഗത്തി​​​​​​​െൻറ ലക്ഷണങ്ങൾ കാട്ടാറുണ്ട്​. ക്ഷീണം, ഒന്നിനോടും താൽപര്യമില്ലാതാവുക തുടങ്ങിയ ലക്ഷണങ്ങൾ ശ്ര​ദ്ധയോടെ കാണണം. തൈറോയ്​ഡ്​ ഗ്രന്ഥിയുടെ അമിത പ്രവർത്തനവും അത്​ മൂലമുണ്ടാകുന്ന വിഷാദരോഗവും പ്രായമായവരിലാണ്​ കൂടുതലായും കണ്ടുവരുന്നത്​. തൈറോയ്​ഡ്​ ഹോർമോണി​​​​​​​െൻറ നില ക്രമമായാലും വിഷാദം തുടരുന്നുവെങ്കിൽ അതിനായി ചികിത്സ തേടേണ്ടതുണ്ട്​.  ലഘുവായ ഒൗഷധങ്ങളിലൂടെ ഇതും പരിഹരിക്കാനാവും. ​ൈതറോയ്​ഡ്​ ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ കൂടുതലും കാണുന്നത്​ സ്​ത്രീകളിലാണ്​.

പാരാതൈറോയ്​ഡ്​ ഗ്രന്ഥിയുടെയും അഡ്രിനൽ ഗ്രന്ഥിയുടെയും തകരാറുകൾ വിഷാദത്തിനിടയാക്കും
ശരീരത്തിലെ കാത്സ്യത്തി​​​​​​​െൻറ സന്തുലിതാവസ്​ഥ നിലനിർത്തുന്നത്​ പാരാതൈറോയ്​ഡ്​ ഗ്രന്ഥികളാണ്​​. പാരാതൈറോയ്​ഡ്​  ഹോർമോൺ നില ഉയർന്നാൽ രക്തത്തിൽ കാത്സ്യം വർധിക്കുകയും താഴ്​ന്നാൽ കാത്സ്യം കുറയുകയും ചെയ്യും. ഇൗ രണ്ടുഘട്ടത്തിലും വിഷാദരോഗം ഉണ്ടാകാം.

വാർധക്യത്തിലെ വിഷാദം
പ്രായമേറുന്നതനുസരിച്ച്​ സ്​ത്രീകളിൽ വിഷാദത്തി​​​​​​​െൻറ തോതും കൂടാറുണ്ട്​.  വൈധവ്യം, ഒറ്റപ്പെടൽ, ഏകാന്തത മുതലായ ഘടകങ്ങളാണ്​ വാർധക്യത്തിൽ വിഷാദത്തെ കൂട്ടുന്നതിൽ പ്രധാനപ്പെട്ടവ. വിട്ടുമാറാത്ത വേദനയും രോഗങ്ങളും ചിലരിൽ വിഷാദത്തിനിടയാക്കാറുണ്ട്​.

അജ്ഞതകൊണ്ട്​ പലപ്പോഴും വാർധക്യത്തിലെ വിഷാദത്തെ പലരും ഒരു രോഗമായി പരിഗണിക്കാറില്ല. അടുത്ത ബന്ധുക്കൾപോലും പ്രായമാകു​േമ്പാൾ ഇതൊക്കെ സാധാരണമാണ്​ എന്ന നിലപാടാണ്​ സ്വീകരിക്കുക. ക്ഷീണം, ഉറക്കക്കുറവ്​, വിശപ്പില്ലായ്​മ, എപ്പോഴും ഒഴിഞ്ഞുമാറിയിരിക്കുക, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങൾ 2-3 ആഴ്​ചയിലധികം തുടരുന്നുവെങ്കിൽ വിഷാദരോഗമാണോ എന്ന്​ തിരിച്ചറിയേണ്ടതുണ്ട്​. ചികിത്സയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തിരിച്ചുപിടിക്കാൻ കഴിയുമെന്നതിനാൽ എത്രയും പെ​െട്ടന്ന്​ ചികിത്സ തേടണം. വിഷാദത്തെ മറികടക്കാൻ ബന്ധുക്കളിൽനിന്നുള്ള സ്​നേഹപരിചരണങ്ങളും അനിവാര്യമാണ്​.

വിഷാദം: പ്രധാന ലക്ഷണങ്ങൾ

  • സാധാരണയിൽ കവിഞ്ഞ ദേഷ്യം
  • ജീവിക്കാൻ താൽപര്യം കാട്ടാതിരിക്കുക
  • വിവിധതരം അസ്വസ്​ഥതകൾ
  • രാത്രിയിൽ അസമയത്ത്​ ഉണരുകയും പിന്നീട്​  ഉറങ്ങാതിരിക്കുകയും ചെയ്യുക
  • പേടി, ഉത്​കണ്​ഠ, സങ്കടം ഇവ തുടരെയുണ്ടാവുക.
  • പ്രവൃത്തികൾ എല്ലാം സാവധാനത്തിലാവുക.

ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.

പരിഹാരങ്ങൾ:
ചികിത്സ
കാരണങ്ങൾക്കനുസരിച്ച്​ വിഷാദരോഗികൾക്ക്​ വ്യത്യസ്​തമായ ചികിത്സകളാണ്​ ആയുർവേദം നൽകുക. ചികിത്സക്കൊപ്പം മാനസികമായ പിന്തുണയും രോഗിക്ക്​ ഏറെ നൽകേണ്ട രോഗമാണ്​ വിഷാദം. മെച്ചപ്പെട്ട ജീവിതശൈലിയും ലഘുവ്യായാമങ്ങളും ശീലമാക്കേണ്ടതും ചികിത്സയുടെ ഭാഗമാണ്​.

ഒൗഷധങ്ങൾ ചേർത്ത്​ സംസ്​കരിച്ച മോര് ഉപയോഗിച്ചുള്ള തക്രധാര, ശിരോധാര, അഭ്യംഗം, ശിരോപിചു, ശിരോവസ്​തി, നസ്യം തുടങ്ങിയ വിശേഷചികിത്സകളും നൽകുന്നു. മുത്തിൾ, ബ്രഹ്മി, അമുക്കുരം, ശതാവരി, ചന്ദനം തുടങ്ങിയവ ചേർന്ന ഒൗഷധങ്ങളും നല്ല ഫലം തരും.

സാമൂഹികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സൗഹൃദങ്ങൾ നിലനിർത്തുന്നതും രോഗിക്ക്​ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:depressiondepression in womenthyroid
News Summary - to recognize the depression in women
Next Story