Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഈ വൈറസ്​ കാലത്ത്...

ഈ വൈറസ്​ കാലത്ത് കുഞ്ഞുങ്ങളിലും​ കരുതൽ വേണം

text_fields
bookmark_border
ഈ വൈറസ്​ കാലത്ത് കുഞ്ഞുങ്ങളിലും​ കരുതൽ വേണം
cancel

വിടെയും സംസാരം കോവിഡ്​ 19 ആണ്​. പത്ര-ദൃശ്യ മാധ്യമങ്ങളിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം വൈറസിനെയും അത ി​​െൻറ ദൂഷ്യവശങ്ങളെക്കുറിച്ചുമാണ്. മുതിർന്നവരുടെ പ്രധാന ആശങ്ക കുഞ്ഞുങ്ങളെക്കുറിച്ചാകും. വൈറസെന്നും രോഗമെന ്നും കാണുകയും കേൾക്കുകയും ചെയ്യു​േമ്പാൾ കുഞ്ഞുങ്ങൾ എന്താണ്​ ചിന്തിക്കുകയെന്ന്​ പറയാനാകുമോ ? കുഞ്ഞുമനസുകളി ലെ ആശങ്കകളു​ം ​സംശയങ്ങളും പേടിയും അകറ്റാൻ മാതാപിതാക്കൾക്ക്​ കഴിയും. അതിനായി തുറന്നുസംസാരിക്കുകയാണ്​ ആദ്യം ച െയ്യേണ്ടത്. ഈ സംസാരം അവരിൽ ആത്മവിശ്വസം കൂട്ടും. ​പോസിറ്റീവ്​ ചിന്തകളായിരിക്കണം അവർക്ക്​ പകർന്നുനൽകേണ്ടത്​. അതിനായി യൂനിസെഫ്​ പങ്കു​െവച്ച മാർഗങ്ങൾ പരിചയപ്പെടാം.

1.ചോദ്യവും ഉത്തരവും
ടെലിവിഷനിലും റോഡിയോയ ിലും ഓൺ​ൈലനുകളിലും നിരന്തരമായി കൊറോണയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കുഞ്ഞുങ്ങൾക്കൾക്ക്​ എത്രമാത്രം വൈറസി നെക്കുറിച്ച്​ മനസിലാ​െയന്നും എന്താ​ണ്​ അവർ മനസിലാക്കിയതെന്നും അറിയാൻ പ്രയാസമായിരിക്കും. എന്നാൽ ആ കുഞ്ഞുമനസ ുകളിൽ തെറ്റിദ്ധാരണ കടന്നുവരാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതിനായി തുറന്നു സംസാരിക്കണം. ശുചിത്വത്തി​ ​െൻറ പ്രാധാന്യത്തെക്കുറിച്ച്​ പറഞ്ഞുമനസിലാക്കണം. എന്നാലത്​ അവരെ പേടിപ്പെടുത്തികൊണ്ടാകരുത്​. ജീവിതചര്യകളിൽ ഇടപ്പെട്ട്​ നിർദേശങ്ങൾ നൽകിയാകണം അവരിൽ വ്യക്തിശുചിത്വം പാലിക്കേണ്ട രീതി മനസിലാക്കി നൽകേണ്ടത്​.

വൈറസെന്നും രോഗമെന്നും മരുന്നെന്നും പറഞ്ഞ്​ പേടിപ്പിക്കരുത്. ശുചിത്വമുണ്ടെങ്കിൽ ഇവ പേടിച്ചോടുമെന്ന്​ കുട്ടികളെ പഠിപ്പിക്കണം. കൂടാതെ ക​ുട്ടികളു​ടെ ആശങ്കകൾ കേൾക്കാനും സമയം കണ്ടെത്തണം. അവരുടെ ആശങ്കയും പേടിയും അകറ്റിയായിരിക്കണം കാര്യങ്ങൾ പറഞ്ഞുമനസിലാക്കേണ്ടത്​.

2. സത്യം പറയണം

ലോകരാജ്യങ്ങളിൽ എന്താണ്​ സംഭവിക്കുന്നതെന്നതിനെക്കുറിച്ച്​ കുട്ടികൾക്ക്​ ബോധവത്കരണം നൽകണം. അവരെ തെറ്റിദ്ധരിപ്പിച്ച്​ മ​ുന്നോട്ടുകൊണ്ടുപോകുന്നത്​ ചിലപ്പോൾ ദോഷമായി ഭവിക്കാം. കൗമാരക്കാരിൽ ഒരുപരിധിവരെ ഉത്തരവാദിത്തവുമുണ്ട്​. മനസിലാക്കാൻ കഴിയുന്ന ഭാഷയിലായിരിക്കണം പറഞ്ഞുനൽകേണ്ടത്​. അവരുടെ പ്രതികരണം കണ്ടുമനസിലാക്കണം. ആശങ്കകൾ അകറ്റണം. സംശയങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകാൻ അറിയില്ലെങ്കിൽ ഊഹ​ാപോഹങ്ങൾ അവരിൽ അടിച്ചേൽപ്പിക്കരുത്​. യുനിസെഫി​​െൻറയും ലോകാരോഗ്യ സംഘടനയുടെയും വെബ്​സൈറ്റുകളിൽ കൊറോണയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. ഇത്​ ഉപയോഗപ്പെടുത്താം. ഇല്ലെങ്കിൽ ആരോഗ്യ രംഗത്തെ വിദഗ്​ധരുടെ ഉപദേശം തേടാം.

3. പ്രതിരോധമാർഗം കാണിച്ചുനൽകാം
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം കൈകൾ അണുനാശിനിയോ സോപ്പോ ഉപയോഗിച്ച്​ വൃത്തിയാക്കലാണെന്ന്​ അറിയാമല്ലോ. അതിനായി കുഞ്ഞുങ്ങളെ വൃത്തിയോടെ കൈകഴുകാൻ പഠിപ്പിക്കാം. അത്​ നിർ​ബന്ധിച്ചു​ം പേടിപ്പെടുത്തിയുമാകരുത്​. കുഞ്ഞുങ്ങൾക്കും അവരുടെ കൂട്ടുകാർക്കുമൊപ്പം മാതാപിതാക്കളും കൈകഴുകി അവരെ ശരിയായ രീതി പഠിപ്പിക്കാം. കൈകഴു​േമ്പാൾ പാ​ട്ടോ ഡാൻസോ അതിനു​ മേ​െമ്പാടിയായി ചേർക്കാം. തുമ്മു​േമ്പാഴും ചുമക്കു​േമ്പാഴും തൂവാല ഉപയോഗിക്കാൻ പഠിപ്പിക്കണം. ഇവയൊന്നും ലഭ്യമല്ലെങ്കിൽ കൈമടക്കുകളിലേക്ക്​ മുഖംവെച്ച്​ തുമ്മുന്ന രീതി പഠിപ്പിക്കണം. ചുമ, ജലദോഷം, ശ്വാസംമുട്ട്​ എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ മാതാപിതാക്കളെ വിവരമറിയിക്കണമെന്ന്​ പറഞ്ഞുമനസിലാക്കണം.

4. കൂടെയുണ്ടെന്ന്​ ഉറപ്പുനൽകണം
പത്ര, ദൃശ്യ മാധ്യമങ്ങളിലെ ചി​ത്രങ്ങൾ കുട്ടികളെ ഭയപ്പെടുത്തിയേക്കാം. അത്​ അവരിൽ മാനസിക ബുദ്ധിമുട്ടുകളുമുണ്ടാക്കാം. അതിനായി അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തണം. അത്​ അവരിൽ ആത്മവിശ്വാസം കൂട്ടും.

കൊറോണ വൈറസ്​ ബാധ പടർന്നുപിടിക്കുന്ന മേഖലകളിലാണെങ്കിൽ കൂടുതൽ ശ്രദ്ധ കുട്ടികൾക്ക്​ നൽകണം. പല​പ്പോഴും ആരോഗ്യമുള്ള ശരീരത്തിൽ ​രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്ന ഓർമയുണ്ടാകണം. കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അരോട്​ വീടുകളിലോ ആശുപത്രിയിലോ മാത്രം സുരക്ഷിതമായിരിക്കാൻ പറയണം. കുഞ്ഞുങ്ങൾക്കും അവരുടെ കൂട്ടുകാർക്കും രോഗം വരാതിരിക്കാനാണ്​ ഇത്തരത്തിലുള്ള വീട്ടുനിരീക്ഷണമെന്ന്​ അവരെ പറഞ്ഞു മനസിലാക്കണം. ഒറ്റ​െപ്പടൽ അനുഭവിക്കാൻ കുഞ്ഞുങ്ങളെ വിടരുത്​. മാതാപിതാക്കൽ കരുതലോടെ കൂടെയുണ്ടാകണം.

5. കുറ്റപ്പെടുത്തലോ ഒറ്റപ്പെടുത്തലോ അരുത്
നിങ്ങളുടെ ക​ുഞ്ഞുങ്ങൾ സുരക്ഷിതമായിരിക്കണമെങ്കിൽ അവരു​ടെ കൂട്ടുകാരും സുരക്ഷിതമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ മറ്റോ കണ്ടാൽ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ പാടില്ലെന്ന്​ പറഞ്ഞു മനസിലാക്കണം. സ്​കൂളുകളിൽ പോകുന്ന കുഞ്ഞുങ്ങളോട്​ കൂട്ടുകാരെയും പ്രതിരോധ മാർഗങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കണമെന്ന്​ പറയണം. അവരെ കുറ്റപ്പെടുത്താനൊ ഒറ്റപ്പെടുത്താനോ പാടില്ലെന്ന്​ പറഞ്ഞുമനസിലാക്കണം.

6. സഹായികളെ തേടാം
ആരും സഹായത്തിനെത്തില്ലെന്ന ​പേടി കുഞ്ഞുങ്ങളുടെ മനസിൽ ഒരുപക്ഷേ കടന്നുകൂടിയിരിക്കും. എന്നാൽ എല്ലാവരും തങ്ങളിൽ ശ്രദ്ധാലുക്കളാണെന്നും അവരെ സഹായിക്കാൻ സന്നദ്ധരാണെന്നും ഉറപ്പുനൽകണം. ആ​രോഗ്യപ്രവർത്തകരുടെയും ശാസത്രജ്ഞരുടെയും മറ്റുള്ളവരുടെയുമെല്ലാം പ്രവർത്തനങ്ങളെക്കുറിച്ചും അവർ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പറഞ്ഞുനൽകണം.

7.സ്വയം ശ്രദ്ധ നൽകണം
നമ്മുടെ ആരോഗ്യത്തെക്കുറിച്ച്​ ഏറ്റവുമാദ്യം മനസിലാക്കാൻ കഴിയുന്നത്​ സ്വയം തന്നെയാണെന്ന്​ കുഞ്ഞുങ്ങ​െള മനസിലാക്കാൻ കഴിയണം. സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച്​ ബോധവാൻമാരാക്കാൻ കഴിയണം. മറ്റു കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട്​ കുഞ്ഞുങ്ങളുടെ ആശങ്കക​ളെ അകറ്റാൻ വഴി കണ്ടെത്തണം. അവർക്ക്​ കൂടുതൽ വിശ്വാസമുള്ളവരാണെങ്കിൽ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ എളുപ്പമായിരിക്കും.

8.കരുതലോടെ സംസാരിക്കാം
കെറോണയോ മറ്റേതെങ്കിലും രോഗം വന്നാൽപ്പോലും മാതാപിതാക്കൾ ത​ങ്ങളോടൊപ്പമുണ്ടെന്ന വിശ്വാസം അവർക്ക്​ നൽകണം. അവരുടെ ആശങ്കളെയും പേടിയെയും അകറ്റാൻ വിശ്വസനീയ ഭാഷ ഉപയോഗിക്കണം. അവരുടെ പ്രതികരങ്ങളിൽനിന്നും എന്താണ്​ അവർ മനസിലാക്കിയതെന്നും അവരിലെ ആത്മവിശ്വാസത്തി​​െൻറ അളവും അളക്കാം. അവരുടെ മനസിലെ ചെറിയ ആശങ്കകൾ പോലും കുഞ്ഞുമനസുകളെ പിന്നീട്​ വേദനിപ്പിക്കുമെന്ന ഓർമയുണ്ടാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentingcoronachildrensCounciling#Covid19Health News
News Summary - How to talk to your child about Covid19 -UNICEF- Health news
Next Story