Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightമായാക്കാഴ്​ചകളിലൂടെ...

മായാക്കാഴ്​ചകളിലൂടെ 'മതിഭ്രമ'ത്തെ ചികിത്​സിക്കാം

text_fields
bookmark_border
മായാക്കാഴ്​ചകളിലൂടെ മതിഭ്രമത്തെ ചികിത്​സിക്കാം
cancel

പ്രായം ചെന്ന ഒരാൾ ത​െൻറ ചുവരലമാരയിൽ വസ്​ത്രങ്ങൾ അടുക്കി വെക്കുന്നു. വെള്ള ഷർട്ടുകൾ അലമാരയിലെ ഹാങ്ങറിൽ തൂക്കുകയും ട്രൗസറുകൾ മടക്കിവെക്കുകയും ചെയ്​തു. കുറച്ച്​ സമയത്തിനുശേഷം അദ്ദേഹം തിരിച്ചു വന്ന്​ അലമാര തുറന്നു. അവിടെ ഷർട്ടുകൾ കാണാനില്ല, ട്രൗസറുകൾ ഹാങ്ങറിൽ തൂങ്ങിക്കിടന്നാടുന്നു. മതിഭ്രമം ബാധിച്ച ഒരാളുടെ മാനസികാവസ്​ഥ മനസിലാക്കാൻ വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ച മാനസിക രോഗവിദഗ്​ധൻ ഡോ. ശ്രീധർ വൈദ്യേശ്വര​െൻറ അവസ്​ഥയാണിത്​.

ലോകത്താകമാനമുള്ള ഡോക്​ടർമാർ ഇപ്പോൾ വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ചാണ്​ മാനസികാരോഗ്യ പ്രശ്​നങ്ങളുള്ള രോഗികളെ പരിശോധിക്കുന്നതും അവരെ കൈകാര്യം ചെയ്യുന്നതും. ഇതിൽ ഉപയോഗിക്കുന്ന സോഫ്​റ്റ്​ വെയർ മതിഭ്രമത്തി​െൻറ മായാക്കാഴ്​ചകളിലേക്ക്​ ആളുകളെ നയിക്കുന്നു. പഠന വിദ്യാർഥികൾക്ക്​ മതിഭ്രമത്തി​െൻറ എല്ലാ വശങ്ങളും മനസിലാക്കാൻ ഇതുവഴി സാധിക്കും. ഇതിന് ​വെർച്വൽ റിയാലിറ്റി കണ്ണട ധരിക്കണം. പേര്​, വയസ​് തുടങ്ങിയ പ്രാഥമികവിവരങ്ങൾ സോഫ്​റ്റ്​ വെയറിലേക്ക്​ നൽകിയാൽ നമുക്ക്​ നമ്മെ തന്നെ പ്രായമായ ആ​ളായി കാണാം.

പ്രായമായ നമ്മൾ ഒരു വീട്ടിലൂടെ നടന്ന്​ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നു. ഫ്രിഡ്​ജിൽ നിന്ന്​ പാലെടുത്ത്​ ചായയുണ്ടാക്കാൻ ശ്രമിക്കുന്നു. വെള്ളം തിളച്ച്​ നിങ്ങൾ പാലൊഴിക്കാൻ നോക്കു​േമ്പാൾ പാലെവിടെയാണ്​ വച്ചതെന്ന്​ കാണാൻ കഴിയുന്നില്ല. ഇത്തരം കാഴ്​ചകളാണ്​ കണ്ണടവെച്ചാൽ കാണാൻ കഴിയുക. എന്നാൽ, അതൊരു ബ്രിട്ടീഷ്​ വീടി​െൻറ പശ്​ചാത്തലത്തിലാണ്​. അത്​ നമ്മുടെ സംസ്​കാരത്തിന് അനുയോജ്യമായി മാറ്റാവുന്നതാണെന്ന്​ ഡോ. വൈദ്യേശ്വരൻ വിശദീകരിക്കുന്നു.

ആരോഗ്യ പരിചരണ രംഗ​െത്ത ജീവനക്കാർക്കും വെർച്വൽ റിയാലിറ്റി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്​. ഇത്​ പ്രധാനമായും പലതിനോടുമുള്ള ഭയങ്ങളെ ചികിത്​സിക്കാനാണ്​ ഉപയോഗിക്കുന്നത്​. ഉയരത്തോടുള്ള ഭയം, സാമൂഹികാവസ്​ഥകളെ അഭിമുഖീകരിക്കാനുള്ള ഭയം തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു.

സ്​കീസോഫ്രീനിയ റിസർച്ച്​ ഫൗണ്ടേഷ​ൻ കവൻട്രി സർവകലാശാലയുമായി ചേർന്ന്​ മതിഭ്രമം ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്​സുമാർക്ക്​ വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ചുള്ള പരിശീലനം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്​ മതിഭ്രമം ബാധിച്ച രോഗികളോട്​ സഹാനുഭൂതി വർധിപ്പിക്കുന്നതിനായി സർവകലാശാലയുടെ സെൻറർഫോർ എക്​സലൻസ്​ ഇൻ ലേണിങ്ങ്​ എൻഹാൻസ്​മെൻറി​െൻറ ആഭിമുഖ്യത്തിൽ ‘മൈഷൂസ്​’ എന്ന പദ്ധതി മുമ്പ്​ തുടങ്ങിയിരുന്നു. ഇൗ പദ്ധതി പ്രകാരം വെർച്വൽ റിയാലിറ്റി കണ്ണട ഉപയോഗിച്ച്​ രോഗികളുടെ അവസ്​ഥ മനസിലാക്കി അതനുസരിച്ച്​ പെരുമാറാൻ സംരക്ഷകരെ പരിശീലിപ്പിക്കുകയാണ്​ ചെയ്യുന്നത്​.

ലോകത്താകമാനം മാനസികരോഗ വിദഗ്​ധർ വെർച്വൽ റിയാലിറ്റി കണ്ണടയെയാണ്​ മതിഭ്രമ ചികിത്​സകൾക്കായി ഉപയോഗിക്കുന്നത്​. രോഗിയുടെ അവസ്​ഥ കൃത്യമായി മനസിലാക്കാൻ ഇതുവഴി ഡോക്​ടർമാർക്ക്​ സാധിക്കുകയും അതിനനുസരിച്ച്​ സേവനം നൽകാൻ അവർക്ക് കഴിയുകയും ചെയ്യുമെന്നതാണ്​ ഇതി​െൻറ ഗുണമെന്ന്​ വൈദ്യേശ്വരൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virtual realityMental disorderfeardementia
News Summary - dementia
Next Story