മരണവീഥിയിൽനിന്ന് ജീവിതത്തിലേക്ക്
text_fieldsഹംസ ഹാജി... 60കാരനായ പ്രമേഹ രോഗി (പേര് യഥാർഥമല്ല). വർഷങ്ങളോളം പ്രമേഹ ചികിത്സയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയ ഒരാൾ. വൃക്കകളുടെ പ്രവർത്തനം കുറഞ്ഞതിനാൽ (സീറം ക്രിയാറ്റിനിൻ 1.8 mg%) ഡയബറ്റിക് നെഫ്രോപതി എന്ന വൃക്ക രോഗം.
ഒരു രാത്രിയിൽ, അതികഠിനമായ ശ്വാസംമുട്ടൽ അദ്ദേഹത്തെ പിടികൂടി. ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതമാണെന്നും ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാണെന്നും കണ്ടെത്തി. പുറമെ, ഒരു ഹോസ്പിറ്റലിൽനിന്ന് ആൻജിയോഗ്രാം ചെയ്തപ്പോൾ ഹൃദയരക്തക്കുഴലുകൾ മൂന്നും അടഞ്ഞിരിക്കുകയാണെന്നും കണ്ടെത്തി. പക്ഷേ, ആൻജിയോഗ്രാമിനെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം കൂടുതൽ തകരാറിലായി. ക്രിയാറ്റിനിൻ 3 mg% എന്ന നിലയിലെത്തി.
ഡോക്ടർമാർ പറഞ്ഞു:“ആഞ്ജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് ചെയ്യേണ്ടതാ. പക്ഷേ, വൃക്കകൾക്ക് അപകടം തീർച്ച. രോഗി രക്ഷപ്പെടാൻ സാധ്യത വളരെ കുറവ്. ഹൃദയത്തിന്റെ പ്രവർത്തനം തീരെ കുറവാണ് എന്നതിനാൽ ബൈപാസ് സംഭാവ്യമല്ല. ക്രിയാറ്റിനിൻ കൂടുതലായതിനാൽ ആൻജിയോപ്ലാസ്റ്റിയും റിസ്കി…”
പഴയ കാലത്ത് ഇത് മരണ വിധി...
ഇത്തരത്തിൽ ട്രിപ്പിൾ വെസൽ രോഗവും വൃക്കരോഗവും ഹാർട്ട് ഫെയ്ലറും ഒരുമിക്കുമ്പോൾ ചികിത്സകരുടെ മുന്നിൽ ഒരേയൊരു തിരഞ്ഞെടുപ്പായിരുന്നു: അപകടം ഏറ്റുവാങ്ങി ആഞ്ജിയോപ്ലാസ്റ്റി ചെയ്യുക, അല്ലെങ്കിൽ മെഡിസിൻ വഴിയുള്ള ചികിത്സയിൽ രോഗിയെ കുറേശ്ശയായി നഷ്ടപ്പെടുന്നത് കാണുക. കോണ്ട്രാസ്റ്റ് ഡൈ ഉപയോഗിച്ചാൽ വൃക്കയുടെ ശേഷിക്കുന്ന പ്രവർത്തനവും നഷ്ടപ്പെടും. ഡയാലിസിസ് ജീവിതകാലം മുഴുവൻ വേണമെന്ന സാഹചര്യം തീർച്ച.
പ്രതീക്ഷയായി ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട്
പ്രതീക്ഷയുടെ വിളക്കാണ് IVUS എന്ന രക്തക്കുഴലിനകം വീക്ഷിക്കാൻ സഹായിക്കുന്ന ഉപകരണം. ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റലിൽ ഒന്നര വർഷമായി പ്രവർത്തിക്കുന്ന ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് (IVUS) പുതിയൊരു വഴി തുറന്നു. ഡോക്ടർമാർ തീരുമാനിച്ചു:
ഈ രോഗിക്ക് നോ-കോണ്ട്രാസ്റ്റ് ആഞ്ജിയോപ്ലാസ്റ്റി നടത്താം. അന്ധകാരം മാത്രം മുന്നിലുണ്ടായിരുന്ന രോഗിയുടെ കുടുംബം, ഡോക്ടറുടെ ഉറച്ച ആത്മവിശ്വാസത്തിൽ കൂടെ നിന്നു.
അത്ഭുതകരമായ തിരിച്ചുവരവ്
IVUS ഉപയോഗിച്ച് ഒന്നാമത്തെ തടസ്സം തുറന്നു, രണ്ടാമത്തേത് തുറന്നു… മൂന്നാമത്തേത് കൂടി വിജയകരമായി തുറന്നപ്പോൾ ആശുപത്രി മുഴുവൻ ഒരുപോലെ ആശ്വാസത്തിന്റെ ദീർഘ ശ്വാസം വിടുകയായിരുന്നു. മരണവീഥിയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന രോഗി, ഏഴാം ദിവസം ആശുപത്രി വിട്ടു ജീവിതത്തിലേക്ക്…
ബി.കെ.സി.സിയുടെ നേട്ടം
ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റലിൽ ഇതിനകം 50ലധികം രോഗികൾക്ക് ഇത്തരം ലോ-കോണ്ട്രാസ്റ്റ്/നോ-കോണ്ട്രാസ്റ്റ് ആഞ്ജിയോപ്ലാസ്റ്റികൾ IVUS എന്ന ഉപകരണം വഴി വിജയകരമായി നടത്തിയിട്ടുണ്ട്. ഒരിക്കൽ അപകടകരമെന്ന് കരുതിയ ചികിത്സ ഇന്ന് വൃക്കരോഗികൾക പ്രതീക്ഷയായിരിക്കുന്നു. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട രോഗികൾക്ക് ശാസ്ത്രവും സാങ്കേതികവിദ്യയും ചേർത്ത് പുതിയൊരു ജീവിതം സമ്മാനിക്കാൻ കഴിയുമെന്ന് ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ തെളിയിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

