Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വാക്​സിൻ ഗ്രാമങ്ങൾക്കില്ല, രാജ്യത്ത്​ വാക്​സിൻ വിതരണത്തിൽ കടുത്ത അനീതിയെന്ന്​ കണക്കുകൾ
cancel
Homechevron_rightHealth & Fitnesschevron_right'കോവിഡ്​ വാക്​സിൻ...

'കോവിഡ്​ വാക്​സിൻ ഗ്രാമങ്ങൾക്കില്ല', രാജ്യത്ത്​ വാക്​സിൻ വിതരണത്തിൽ കടുത്ത അനീതിയെന്ന്​ കണക്കുകൾ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വാക്​സിൻ വിതരണത്തിൽ ഗ്രാമങ്ങൾ നേരിടുന്നത്​ കടുത്ത അവഗണനയെന്ന്​ കണക്കുകൾ. നഗരങ്ങളിലുള്ളവർക്ക്​ അതിവേഗം വാക്​സിൻ ലഭ്യമാകാൻ അവസരമൊരുങ്ങു​േമ്പാൾ ഗ്രാമങ്ങൾക്ക്​ വളരെ കുറച്ചു മാത്രമാണ്​ ഇവ വിതരണം ചെയ്യപ്പെടുന്നതെന്നാണ്​ ആരോപണം.

രാജ്യത്ത്​ ഏറ്റവും അവികസിതമായി തുടരുന്ന 114 ജില്ലകളിൽ 17.6 കോടി ജനം താമസിക്കു​േമ്പാൾ അവർക്കായി ഇതുവരെ വിതരണം ചെയ്​തത്​ 2.3 കോടി വാക്​സിനാണ്​. എന്നാൽ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ​ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, പുണെ, താനെ, നാഗ്​പൂർ നഗരങ്ങളിൽ മാത്രം ഇത്രയും വാക്​സിൻ വിതരണം ചെയ്​തതായും കണക്കുകൾ പറയുന്നു. ഇവിടങ്ങളിലെ ജനസംഖ്യയാക​ട്ടെ നേർപകുതിയും.

45 വയസ്സിനു താഴെയുള്ളവർക്കും സ്വകാര്യ സ്​ഥാപനങ്ങൾ വഴി വാക്​സിൻ വിൽപന ആരംഭിച്ച കഴിഞ്ഞ മാസം മുതൽ വിതരണത്തിലെ അനീതി കൂടുതൽ രൂക്ഷമായിട്ടുണ്ട്​. ആദ്യ നാലാഴ്ചകളിൽ മാത്രം ഈ ഒമ്പത്​ പട്ടണങ്ങൾ മൊത്തം ഗ്രാമീണ ജില്ലകൾക്ക്​ അനുവദിച്ചതിനെക്കാൾ 16 ശതമാനം അധികം വാക്​സിനാണ്​ ഉപയോഗിച്ചിരിക്കുന്നതെന്ന്​ ​സർക്കാറിന്‍റെ 'കോ-വിൻ' വാക്​സിനേഷൻ പോർട്ടലിലെ കണക്കുകൾ വ്യക്​തമാക്കുന്നു.

ജനുവരി മധ്യത്തിൽ രാജ്യത്ത്​ വിതരണം ആരംഭിച്ചതു മുതൽ 22.2 കോടി വാക്​സിനാണ്​ കുത്തിവെച്ചത്​. ചൈനയും അമേരിക്കയും മാത്രമാണ്​ ഇന്ത്യക്ക്​ മുന്നിലുള്ളത്​. എന്നാൽ, 95 കോടി മുതിർന്നവരിൽ അഞ്ചു ശതമാനത്തിന്​ മാത്രമാണ്​ രണ്ടാം ഡോസ്​ നൽകാനായത്​.

ഗ്രാമീണ ഇന്ത്യയിൽ 135 കോടി പേർ വസിക്കുന്നതായാണ്​ രേഖ. ആപേക്ഷികമായി കോവിഡ്​ കണക്കുകളിൽ മുന്നിലുള്ളത്​ പക്ഷേ, നഗര ഇന്ത്യയാണ്​. ഗ്രാമങ്ങളിലെ വ്യാപനം അടുത്തിടെ അതിരൂക്ഷമായിട്ടും കണക്കുകളിൽ ഗ്രാമങ്ങള​ിപ്പോഴും പിന്നിൽ തന്നെ. ഏപ്രിൽ, മേയ്​ മാസങ്ങളിലാണ്​ രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം ഏറ്റവും വലിയ ഭീതി ഉയർത്തിയത്​. വാക്​സിനേഷൻ വേഗത്തിലാക്കാൻ ഇതോടെ സമ്മർദം ശക്​തമായിരുന്നു. രോഗവ്യാപന സാധ്യതയുള്ള വിഭാഗങ്ങൾ, ആരോഗ്യമേഖലയിലെ ജീവനക്കാർ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കാണ്​ നിലവിൽ​ കേ​ന്ദ്ര സർക്കാർ വാക്​സിൻ നൽകുന്നത്​. എന്നാൽ, ഈ സൗജന്യ വാക്​സിൻ ഏറെയും നഗരങ്ങൾ കേന്ദ്രീകരിച്ചാണ്​ നൽകുന്നത്​. നഗരങ്ങളിലെ കോവിഡ്​ വ്യാപന സാധ്യത കൂടി കണക്കിലെടുത്താണ്​ ഈ നടപടിയെന്ന്​ സൂചനയുണ്ട്​.

രാജ്യത്ത്​ മൈക്രോസോഫ്​റ്റ്​, പെപ്​സി, ആമസോൺ, റിലയൻസ്​, അദാനി, ടാറ്റ തുടങ്ങിയ വൻകിട കമ്പനികൾ സ്വന്തം ജീവനക്കാർക്ക്​ വാക്​സിൻ നൽകുന്നുണ്ട്​. ഇതിലും ഗ്രാമങ്ങൾ അവഗണിക്കപ്പെടുകയാണ്​.

ഗ്രാമങ്ങളുടെ അവഗണനക്കെതിരെ കഴിഞ്ഞ ദിവസം സ​ുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലേറെയും നഗരങ്ങളിൽ മാത്രമാണെന്നും ആ വിഷയം കൂടി കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VillagesIndiaVaccine Inequity
News Summary - India's Vaccine Inequity Worsens As Villages Fall Behind
Next Story