Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid 19
cancel
Homechevron_rightHealth & Fitnesschevron_rightരാജ്യത്ത്​ 7774...

രാജ്യത്ത്​ 7774 കോവിഡ്​ കേസുകൾ കൂടി; കേരളം ഉൾപ്പെടെയുള്ള സംസ്​ഥാനങ്ങൾക്ക്​ കനത്ത ജാഗ്രത നിർദേശം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 7,774 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 306 മരണവും റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 8464 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 92,281 ആയി.

രാജ്യത്ത്​ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ​േകസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ്​ 19 സ്​ഥിതിഗതികൾ കർശനമായി നിരീക്ഷിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നിർദേശം നൽകിയിരുന്നു. പുതിയ കോവിഡ്​ പോസിറ്റീവ്​ കേസുകളുടെ ക്ലസ്റ്ററുകൾ തടയുന്നതിന്​ ജില്ലതലത്തിൽ നടപടികൾ കേന്ദ്രീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ സംസ്​ഥാനങ്ങൾക്ക്​ കത്തയക്കുകയും ചെയ്​തു.

കേരളം ഉൾപ്പെടെ മൂന്നു സംസ്​ഥാനങ്ങളിലെ എട്ടു ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി​ 10 ശതമാനത്തിന്​ മുകളിലാണെന്ന്​ കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ്​ മറ്റു സംസ്​ഥാനങ്ങൾ.

ഏഴു സംസ്​ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 19 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക്​ അഞ്ച്​ ശതമാനത്തിനും 10ന​ും ഇടയിലാണെന്നും കേ​ന്ദ്രം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക്​ ഉയർന്ന 27 ജില്ലകളിൽ കർശന ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു.

'ഏതെങ്കിലും ജില്ലയിൽ കേസുകളുടെ വർധനവ്​ രേഖപ്പെടുത്തുകയാണെങ്കിൽ മാർഗനിർദേശങ്ങൾ അനുസരിച്ച്​ കടുത്ത പ്രദേശിക നിയന്ത്രണം ഏർപ്പെടുത്തണം' -ഭൂഷൺ കത്തിൽ ചൂണ്ടിക്കാട്ടി. പരിശോധന വർധിപ്പിക്കണമെന്നും വാക്​സിനേഷൻ വേഗത്തിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്​.

രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 33 ആയി വർധിച്ചിരുന്നു. ഡൽഹിയിൽ രണ്ടാമത്തെ കേസ്​ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചു. മഹാരാഷ്​ട്ര, കർണാടക, രാജസ്​ഥാൻ എന്നിവയാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ച മറ്റു സംസ്​ഥാനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - India reports 7774 new cases Centre monitoring 27 districts with spike in Covid positivity rate
Next Story