
20,000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം; 1431 ഒമിക്രോൺ കേസുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 24 മണിക്കൂറിനിടെ 22,775 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8949 പേർ രോഗമുക്തി നേടി. 406 മരണം സ്ഥിരീകരണം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു കടന്നു. 1,04,781 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 98.32 ശതമാനമാണ് രോഗമുക്തി നിരക്ക്.
1431 ആണ് രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ. 454 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി 351, തമിഴ്നാട് 118, ഗുജറാത്ത് 115, കേരള 109 എന്നിങ്ങനെയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണം.
അതേസമയം, രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനായി കോവിൻ പോർട്ടലിൽ ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം.
