Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shailaja teacher
cancel
Homechevron_rightHealth & Fitnesschevron_rightകേന്ദ്ര...

കേന്ദ്ര ഭരണമുണ്ടായിരുന്നുവെങ്കിൽ ആരോഗ്യമേഖല ദേശസാത്​കരിച്ചേനെ- കെ.കെ ​ൈ​ശലജ ടീച്ചർ

text_fields
bookmark_border

ഇനിയും കീഴടക്കാനാവാതെ ലോകം നമിച്ചുനിൽക്കുന്ന കോവിഡ്​ ​പ്രതിസന്ധി കേരളത്തിലും പടർന്നുപിടിക്കു​േമ്പാഴും പാതി ആ​ശങ്ക നിലനിർത്തിയാണെങ്കിലും സംസ്​ഥാന സർക്കാർ അവ കൈകാര്യം ചെയ്യുന്ന രീതി ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്​. കേരള മോഡൽ എന്ന പേരും രാജ്യം അനുകരിക്കാൻ കൊതിക്കുന്ന ഒന്നായി നിലനിൽക്കുന്നു. ഇതേ കുറിച്ച്​ ദേശീയ മാധ്യമമായ 'ബിസിനസ്​ ലൈനി'ന്​ നൽകിയ അഭിമുഖത്തിൽനിന്ന്​:

നിലവിലെ പ്രതിസന്ധിയിൽനിന്ന്​ പഠിക്കാനുളള പാഠങ്ങൾ എന്തൊക്കെയാണ്​?

ഈ മഹാമാരി നമ്മെ പഠിപ്പിച്ച രണ്ടു പാഠങ്ങൾ പ്രധാനമാണെന്ന്​ ഞാൻ കരുതുന്നു. ഒന്ന്​, നമ്മുടെ ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികളുടെ കൃത്യമായ ആസൂത്രണവും നടപ്പാക്കുന്നതിൽ വികേന്ദ്രീകരണവും വേണം. രണ്ട്​, ആരോഗ്യപരിചരണത്തിൽ പൊതുനിക്ഷേപം വർധിപ്പിക്കുന്നതിൽ ഒട്ടും അമാന്തമുണ്ടാകരുത്​. നമ്മുടെ മൊത്ത പ്രതിശീർഷ ഉൽപാദനത്തിൽനിന്ന്​ ഒരു ശതമാനം മാത്രമാണ്​ ആരോഗ്യ മേഖലയിലെ നിക്ഷേപം. ചുരുങ്ങിയത്​ 10 ശതമാനമെങ്കിലും ആയി അത്​ വർധിപ്പിക്കണം. ക്യൂബയെ പോലുള്ള രാജ്യങ്ങൾ അതിൽകൂടുതലാണ്​ നിക്ഷേപിക്കുന്നത്​.

നിങ്ങളുടെ നിർദേശം എന്താകും?

ഞാൻ ഒരു ഇടതുപക്ഷക്കാരിയാണ്​. നിലവിൽ രാജ്യത്തെ ആരോഗ്യ നയത്തെ കുറിച്ച്​ ഒന്നും പറയാനില്ല. പക്ഷേ, ഇടതുപക്ഷം കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നുവെങ്കിൽ ആരോഗ്യ മേഖല ദേശസാത്​കരിച്ചേനെ. ആരോഗ്യ പരിചരണ രംഗത്ത്​ നിയന്ത്രണം സർക്കാറിനാക്കുകയും അതുവഴി പാവപ്പെട്ടവനും ധനികനും തുല്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്​തേനെ.

നിലവിലെ കേന്ദ്ര സർക്കാറി​െൻറ ദർശനം കുത്തക മുതലാളിത്തത്തോടൊപ്പമാണ്​. മുതലാളിത്ത നയമനുസരിച്ച്​ പ്രവർത്തിച്ചാൽ പോലും പൊതു ആരോഗ്യപരിചരണ സംവിധാനം മെച്ചപ്പെടുത്തണമായിരുന്നു. പാവപ്പെട്ടവരെയും അവശവിഭാഗങ്ങളെയും ചൂഷണം ചെയ്യാൻ സ്വകാര്യ ആരോഗ്യ പരിചരണ ദാതാക്കൾക്ക്​ അവസരമൊരുക്കരുതായിരുന്നു.

നിലവിൽ ഈ രംഗത്ത്​ മാതൃകയാക്കാവുന്ന ആഗോള മാതൃകകൾ ഏതാണ്​?

ഞാൻ ഒരിക്കൽ പോലും പോയിട്ടില്ലെങ്കിലും, സ്​കാൻഡിനേവിയൻ രാജ്യങ്ങൾ ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നവയാണ്​. ഒരിക്കൽ യു.കെയിൽ പോയപ്പോൾ അവിടുത്തെ എൻ.എച്ച്​.എസ്​, ജി.പി സർജറി എന്നിവ സന്ദർശിച്ചിരുന്നു. അവരുടെ പ്രാഥമിക മേഖലയും ക്യൂബയിലെ കുടുംബ ഡോക്​ടർമാരും ചെലുത്തിയ സ്വാധീനം കേരളത്തിലെ കുടുംബ​ാ​േരാഗ്യ കേന്ദ്രങ്ങൾ തുടങ്ങു​േമ്പാൾ നിർണായകമായി. ആരോഗ്യ പരിചരണം സാർവത്രികമാക്കണം. ത്രിതീയ തല ചികിത്സാരംഗത്ത്​ ചില നിയന്ത്രണങ്ങളും വേണം. പ്രാഥമിക, ദ്വീതീയ, ത്രിതീയ ​തലങ്ങളിലൊക്കെയും കൂടുതൽ നിക്ഷേപമുണ്ടാകണം. വികേന്ദ്രീകൃത ആസൂത്രണവും നിയന്ത്രണ സംവിധാനവും വേണം. കേന്ദ്രീകൃത ആസൂത്രണവും വികേന്ദ്രീകൃത നടപ്പാക്കലുമായി ക്യൂബ ഈ രംഗത്ത്​ ഒത്തിരി ആർജിച്ചിട്ടുണ്ട്​. പൊതുജന ബദ്ധവും രോഗീബദ്ധവുമാണ്​ അവരുടെ ആരോഗ്യപരിചരണ സംവിധാനം.

കേരളത്തെ മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ വ്യത്യസ്​തമാക്കുന്നതെന്താണ്​?

2016ൽ ഞങ്ങൾ അധികാരമേറുന്ന ഘട്ടത്തിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉച്ച വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന്​ മനസ്സിലാക്കി. ലാബ്​ സൗകര്യങ്ങളും ഇല്ല. സാധാരണ ജലദോഷം വന്നാൽ പോലും പട്ടണങ്ങളിലും ത്രിതീയ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും ശരണം പ്രാപിക്കണം.

രോഗപ്രതിരോധത്തിലായിരുന്നു എ​െൻറ ഉൗന്നൽ. ജീവിത ശൈലീ രോഗങ്ങൾ കേരളത്തിൽ ഏറെ കൂടുതലാണ്​. വ്യക്​തികൾക്ക്​ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്​തിഗത ചികിത്സ കിട്ടണം. അതിന്​, പ്രാഥമിക ആരോഗ്യ കേ​ന്ദ്രങ്ങളുടെ മുഖഛായ തന്നെ മാറ്റി. നല്ല കെട്ടിടങ്ങൾ, ടോയ്​ലറ്റുകൾ, ലാബുകൾ, ഒ.പി മുറികൾ എന്നിങ്ങനെ. പ്രതിരോധ കുത്തിവെപ്പിനുള്ള മുറികൾ ശിശുസൗഹൃദമാക്കി. തദ്ദേശ ഭരണകൂടങ്ങളും 'കിഫ്​ബി'യും ഇക്കാര്യത്തിൽ വലിയ സഹായമായി. ഈ അടിസ്​ഥാന സൗകര്യങ്ങൾ നിലനിർത്താൻ പഞ്ചായത്ത്​ പ്രസിഡൻറുമാർക്കും മെഡിക്കൽ ഓഫീസർമാർക്കും പരിശീലനം നൽകി. കേന്ദ്രത്തി​െൻറ പരിമിത പ്ലാൻ ഫണ്ടിൽനിന്നുകൊണ്ട്​ അവർ തിരിച്ചും സഹായിച്ചു. അടിസ്​ഥാന സൗകര്യവികസനത്തിന്​ നിരവധി പേർ സഹായം നൽകുകയും ചെയ്​തു.

946 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 617നും നിലവിൽ പുതിയ കെട്ടിടങ്ങളുണ്ട്​. അതൊരു പൊതു പ്രസ്​ഥാനമാണ്​. ഈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നൂറിലേറെ എണ്ണത്തിന്​ ദേശീയ ക്വാലിറ്റി അഷ്വറൻസ്​ സ്​റ്റാൻഡേഡ്​സ്​ (എൻ.ക്യു.എ.എസ്​) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്​. താലൂക്​ തലങ്ങളിൽ നമ്മുടെ ദ്വിതീയ തല ​ആശുപത്രികളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്​. ചില ആശുപത്രികൾക്ക്​ കോർപറേറ്റ്​ മേഖലയിലെ ആശുപത്രികളെക്കാൾ മെച്ചമുണ്ട്​. ത്രിതീയ തല ആശുപത്രികളും മെച്ചപ്പെട്ടു. മെഡിക്കൽ കോളജുകൾ ആധുനികീകരിച്ചു. പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങി. ഇവയിൽ അത്യാധുനിക സൗകര്യങ്ങൾ സ്​ഥാപിച്ചു. മരുന്ന്​ നിർമാണത്തിൽ ഗവേഷണത്തിനും പ്രോൽസാഹനം നൽകുന്നു.

2016 വരെ 37 ശതമാനം ആളുകളായിരുന്നു സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്നത്​. അത്​ 50 ശതമാനമായി. ഈ പരിവർത്തനമാണ്​ മഹാമാരിക്കെതിരായ പോരാട്ടത്തിൽ സഹായകമായത്​. ആരോഗ്യ പരിചരണം ആർക്കും എത്തിപ്പെടാവുന്നതും താങ്ങാവുന്നതും സൗഹൃദപരവുമാകണമെന്നാണ്​ ഞങ്ങളുടെ നയം.

കേന്ദ്രത്തി​െൻറയും സംസ്​ഥാനങ്ങളുടെയും പ്രധാന പ്രശ്​നമിപ്പോൾ ഓക്​സിജൻ, വാക്​സിൻ ക്ഷാമമാണ്​. ഇതെങ്ങനെ കാണുന്നു​?

കേന്ദ്ര സർക്കാറിന്​ ഒരു പദ്ധതി ഉണ്ടാകണം. കേരളത്തിന്​ ഒരു ദ്വീപായി ഒറ്റപ്പെട്ടു കഴിയാനാകില്ല. ഓക്​സിജൻ വിഷയത്തിൽ മുന്നിൽ പ്രതിസന്ധി കാണുന്നുണ്ട്​. മേയ്​ 2020നു തന്നെ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച്​ ഓക്​സിജൻ ലഭ്യത വിഷയത്തിൽ യോഗം ചേർന്നിരുന്നു. പാലക്കാട്​ ഒരു ഓക്​സിജൻ പ്ലാൻറ്​ സ്​ഥാപിക്കാൻ തീരുമാനമായി. അതിപ്പോൾ അനുഗ്രഹമായി. നിലവിൽ ആവശ്യത്തിന്​ ഉൽപാദനമുണ്ട്​. പക്ഷേ, വിതരണത്തിൽ പ്രശ്​നങ്ങളുണ്ട്​. കൂടുതൽ ടാങ്കുകളും സിലിണ്ടറുകളും സംഘടിപ്പിക്കാൻ ശ്രമം നടക്കുകയാണ്​.

കേന്ദ്രം യോഗം വിളി​ച്ചുചേർത്തത്​ കണക്കുകൾ പങ്കുവെക്കാനാണ്​. വാക്​സിൻ ലഭ്യത പോലുള്ള ​വിഷയങ്ങളിൽ ഒരു ഉറപ്പും നൽകിയിട്ടില്ല.

കേന്ദ്രത്തി​െൻറ വാക്​സിൻ നയം നിർമാതാക്കൾക്ക്​ കൊള്ളലാഭം നൽകുന്നതിൽ കലാശിക്കുന്നതാണ്​. ഇതൊരു ലാഭകരമായ സംരംഭമായി കേന്ദ്രം കാണരുത്​. അവരുടെ സംവിധാനം ഉപയോഗിച്ച്​ കുത്തിവെപ്പ്​ നൽകാൻ സംസ്​ഥാനങ്ങൾക്ക്​ അനുമതി നൽകണം. സ്വന്തം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഏതെങ്കിലും കമ്പനിയുമായി വിലപേശൽ സംസ്​ഥാനങ്ങൾക്ക്​ നടക്കില്ല. ആവശ്യത്തിന്​ വാക്​സിൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം ലഭ്യമാക്കണം. കേരളം വാക്​സിൻ തീരെയും വെറുതെ നശിപ്പിച്ചിട്ടില്ല. മേയ്​ ഒന്നിനു ശേഷം പണം ഈടാക്കാമെന്നുകണ്ട്​ അവർ കുന്നുകൂട്ടി വെക്കുകയാണെന്നാണ്​ സംശയം. വാക്​സിൻ വിതരണം മതിയായ അളവിലല്ല. ഈ വിഷയത്തിൽ സംസ്​ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം. വാക്​സിൻ ലഭ്യതയു​ണ്ടെങ്കിൽ ഈ രണ്ടാം തരംഗം ഒരു മാസത്തിനകം നിയന്ത്രണവിധേയമാക്കും. അതുറപ്പ്​.

(ബിസിനസ്​ ലൈനിന്​ അനുവദിച്ച അഭിമുഖം- എ.എം ജിഗീഷ്​)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja TeacherKerala Health MinisterHealth System Nationalisation
News Summary - If we were in power at the Centre, we would nationalise the health system: KK Shailaja, Kerala Health Minister
Next Story