നമ്മുടെ ശരീരത്തിന് എത്രത്തോളം ചൂട് താങ്ങാൻ കഴിയും?
text_fieldsഅതികഠിനമായ ഉഷ്ണകാലമാണ് വരാൻ പോകുന്നത്. ഉഷ്ണതരംഗങ്ങൾ രൂക്ഷമാകുന്നതോടെ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും പ്രതിരോധശേഷി കുറഞ്ഞവരിൽ. ഒാട്ടവ സർവകലാശാലയിലെ ഹ്യൂമൻ ആൻഡ് എൻവയൺമെന്റൽ ഫിസിയോളജി റിസർച് യൂനിറ്റ് നടത്തിയ പഠനത്തിൽ, മുമ്പ് കണക്കുകൂട്ടിയതിലും വളരെ കുറഞ്ഞ ചൂട് മാത്രമേ മനുഷ്യർക്ക് സഹിക്കാൻ കഴിയുന്നുള്ളൂ എന്നാണ് കണ്ടെത്തൽ. ആഗോള താപനില ഉയരുമ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗൗരവമായി എടുക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നതാണ് ഈ കണ്ടെത്തലുകൾ. മനുഷ്യന്റെ സ്വയംതണുക്കാനുള്ള ശേഷിക്കുമപ്പുറമുള്ള ചൂടും ഈർപ്പവും വലിയ പ്രദേശങ്ങൾ ഉടൻ നേരിടേണ്ടിവരുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ദീർഘനേരം ചൂടേൽക്കുമ്പോൾ ശരീര താപനില അനിയന്ത്രിതമായി ഉയരും.ഒരു പരിധിക്കപ്പുറം ശരീരത്തിന് ഇനി സ്വയം തണുപ്പിക്കാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

