Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകൗമാരത്തിന്​

കൗമാരത്തിന്​ കരുതലേകാം

text_fields
bookmark_border
Happy-Teenagers
cancel

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. കുട്ടിപ്രായത്തിൽനിന്ന് പ്രായപൂർത്തി യായി യൗവനത്തിലേക്ക് പ്രവേശിക്കുന്നത് കൗമാരത്തിലൂടെയാണ്. വ്യക്തിയുടെ തനത് സ്വഭാവ സവിശേഷതകളും കഴിവുകളും പൂർണത പ്രാപിക്കുന്നതും കൗമാരത്തിലാണ്. കൂടാതെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലയളവും കൗമാരമാണ്. അതുകൊണ്ടുതന്നെ ആരോഗ്യവും ആനന്ദവും നിറഞ്ഞ കൗമാരം വ്യക്തിവികാസത്തിന് അനിവാര്യമാണ്.

കൗമാരം
പത്തുമുതൽ ഇരുപതു വയസുവരെയുള്ള കാലയളവാണ് പൊതുവെ കൗമാരം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അതിൽതന്നെ ആദ്യത്തെ അഞ്ചുവർഷം ആദ്യകാല കൗമാരവും പിന്നീടുള്ള അഞ്ചുവർഷം അവസാനകാല കൗമാരവും എന്നും വിവക്ഷിക്കാം. ഒരു കുട്ടി പ്രായപൂർത്തി പ്രാപിച്ച് യൗവനത്തിലേക്ക് കടക്കുന്നത് കൗമാരത്തിലൂടെയാണെന്ന് പറഞ്ഞല്ലോ. ആദ്യകാല കൗമാരത്തിൽ വ്യക്തി കൂടുതലും കുട്ടിപ്രകൃതവും അവസാനകാല കൗമാരത്തിൽ വ്യക്തി കൂടുതലും മുതിർന്ന പ്രകൃതവും കാണിക്കുന്നു.

കൗമാരത്തി​​​െൻറ പ്രത്യേകത
വർധിച്ച തോതിലുള്ള ശാരീരിക മാനസിക വ്യതിയാനങ്ങളാണ് കൗമാരത്തി​​​െൻറ പ്രത്യേകത. ഒരു കുഞ്ഞ് ജനിച്ച് ആദ്യത്തെ അഞ്ചുവർഷത്തോളം ആണും പെണ്ണും തമ്മിൽ പ്രത്യേക വ്യത്യാസങ്ങളൊന്നും പ്രകടമാകാതെ കഴിയുന്നു. ഏതാണ്ട് പത്തുവയസാകുേമ്പാഴേക്കും മാനസിക വ്യാപാരങ്ങളിലും സ്വഭാവ പെരുമാറ്റ രീതികളിലും ആൺപെൺ വ്യത്യാസം പ്രകടമായി വരും. അപ്പോഴും ശാരീരിക മാറ്റങ്ങൾ വളരെ പതുക്കയേ നടക്കുന്നുള്ളൂ. എന്നാൽ പിന്നീടങ്ങോട്ട് വളരെ വേഗത്തിലും വർധിച്ചതോതിലും ശാരീരിക മാറ്റങ്ങളും അതിനുചേരും വിധം മാനസിക മാറ്റങ്ങളും ഉണ്ടാകുന്നു.

ശാരീരികമായ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ആൺകുട്ടികളിൽ സ്വരംകനക്കുകയും മീശ മുതലായവ വളരുകയും ചെയ്യുന്നു. ശരീര പേശികൾ ബലംവെക്കുകയും പരുക്കനാവുകയും ചെയ്യുന്നതും ഇക്കാലത്താണ്. പെൺകുട്ടികളിൽ ശരീരവടിവുകൾ പ്രത്യക്ഷമായി ശരീരം കൂടുതൽ സ്ത്രൈണമായി മാറുന്നു. തലമുടി നീളം വെക്കുന്നത് പോലുള്ള മാറ്റങ്ങളും ഉണ്ടാകുന്നു. മാറിടം വളരുന്നതും ആർത്തവം ആരംഭിക്കുന്നതും ഇക്കാലത്താണ്. ഇരുകൂട്ടരിലും വർധിച്ച തോതിൽ ഉയരവും തൂക്കവും കൂടുന്നു. തദനുസൃതമായ മാറ്റങ്ങൾ മാനസിക തലത്തിലും ഉണ്ടാകുന്നു. സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവ സവിശേഷതകളും ഉണ്ടാകുന്നു

എന്നുമാത്രമല്ല ക്രമേണ അത് തുറന്നുപറയുകയും ഒടുവിൽ ആവശ്യപ്പെട്ട് ബലമായി അവ നേടിയെടുക്കുകയും ചെയ്യുന്നു. ഒരു പുഴു പ്യൂപ്പയിൽനിന്നും ശലഭമായി വിരിയുന്നതുപോലെ ഒരാളുടെ വ്യക്തിത്വം വിരിഞ്ഞിറങ്ങുന്നു. സത്യത്തിൽ കൗമാരപ്രായത്തിലെ ആരോഗ്യ പ്രശ്നങ്ങളിൽ ഏറിയപങ്കും ഇപ്പറഞ്ഞ മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്.

Teenage-Problems

കൗമാരക്കാൻ നേരിടുന്ന പ്രശ്​നങ്ങൾ
അസ്തിത്വവുമായി ബന്ധപ്പെട്ടതാണ് കൗമാരത്തിലെ ഏറ്റവും വലിയ പ്രശ്നം. താെനാരു കുട്ടിയോണാ അതോ മുതിർന്ന വ്യക്തിയാണോ എന്ന് തീർത്തുപറയാനാകാതെ വിഷമിക്കുന്നത് ഇക്കാലത്ത് സാധാരണമാണ്. ഇതുതമ്മിലുള്ള വൈരുദ്ധ്യം പല കുഴപ്പങ്ങളും ഉണ്ടാക്കുന്നു. രസകരമായ ഒരു കാര്യം എന്തെന്നാൽ കുട്ടിപ്രായ സ്വഭാവങ്ങൾ കൂടുതൽ പ്രകടമായ ആദ്യകാല കൗമാരത്തിൽ ഇവർ മുതിർന്നവരെപ്പോലെ പെരുമാറാൻ ശ്രമിക്കുകയും തന്മൂലമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഏതാണ്ട് മുതിർന്നുവരുന്ന അവസാനകാല കൗമാരത്തിൽ ഇവർ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടിത്തത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ഏതാണ്ടതേ തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ശാരീരികവും മാനസികവുമായ ത്വരിതവളർച്ച ഉണ്ടാക്കുന്നത് വർധിച്ചതോതിൽ സ്രവിക്കപ്പെടുന്ന ഹോർമോണുകളാണ്. പ്രത്യേകിച്ച് സ്ത്രീപുരുഷ ലൈംഗിക ഹോർമോണുകൾ. നിർഭാഗ്യവശാൽ ഇതേ ഹോർമോണുകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവ പെരുമാറ്റ രീതികൾക്കും കാരണമാകുന്നു. ചെറിയ കാര്യങ്ങളിൽപോലും സന്തോഷിക്കുക, അതുപോലെതന്നെ സങ്കടപ്പെടുക, പെെട്ടന്ന് ദേഷ്യപ്പെടുക, ദേഷ്യംവന്നാൽ പൊട്ടിത്തെറിക്കുക ഇവയെല്ലാം കൗമാരത്തിൽ സാധാരണയാണ്. ഇവ​െക്കല്ലാം കാരണം ഇപ്പറഞ്ഞ
ഹോർമോണുകളും മറ്റുമാണ്. നിസ്സാര കാര്യങ്ങളിലോ ഒരു കാരണവുമില്ലാതെ തന്നെയോ ഇക്കിളികൊണ്ടപോലെ ചിരിക്കുന്നതും തേങ്ങിക്കരയുന്നതും കൗമാരകാലത്തെ സവിശേഷ സ്വഭാവമായി മാത്രം കണ്ടാൽ മതി. അനുസരണക്കേട് എന്നു നാം സാധാരണ പറയുന്ന സ്വഭാവം കൗമാരത്തിലെ ഒരു പ്രത്യേകത മാത്രം.

Teenage

പെ​െട്ടന്ന് പ്രകടമാകുന്ന ശാരീരിക വളർച്ചാ മാറ്റങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരും കുറവല്ല. മീശ കുരുക്കുന്നതും മാറു വളരുന്നതും പോലുള്ള മാറ്റങ്ങളെ കൊതിച്ചിരുന്ന കാര്യങ്ങളായി പലരും സ്വാഗതം ചെയ്യുേമ്പാഴും ചിലരെങ്കിലും ഇവയിൽ ആശങ്കപ്പെടുകയും തന്മൂലം ചെറുതല്ലാത്ത മാനസിക പ്രശ്നങ്ങളിൽ പെട്ടുഴലുകയും ചെയ്യാറുണ്ട്. കൗമാരത്തിലെ ഏറ്റവും സാധാരണ മാറ്റമായ മുഖക്കുരുപോലും ജീവന്മരണ പ്രശ്നമായി കരുതുന്നവരുണ്ട്. ഇത്തരം കാര്യങ്ങളിൽ നമ്മുടെ വാണിഭ പരസ്യക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. വളരെ സ്വാഭാവികമായി എന്നാൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ആർത്തവകാലത്തെ പോലും പുതുതലമുറ സാനിറ്ററി പാഡുകൾ ഉപയോഗിച്ച് നിർബന്ധിച്ച് ഹൈജമ്പും ലോംഗ്ജമ്പും ചാടിക്കുകയാണ് നമ്മുടെ വാണിജ്യ വാണിഭ പരസ്യക്കാർ.

മുതിർന്നവരുമായി പരസ്പരം മനസിലാക്കുന്നതിലുള്ള പൊരുത്തക്കേടുകൾ കൗമാരകാലത്തെ മുഖ്യപ്രശ്നമാണ്. പലപ്പോഴും മുതിർന്നവരുടെ ലോകത്തെയും കൗമാരക്കാരെയും ബഹുദൂരം വേർതിരിച്ച് നിർത്തുന്നത് ഇത്തരം ആശയവിനിമയത്തി​​​െൻറ അഭാവമാണ്. പരസ്പരം മനസിലാക്കായ്മ ക്രമേണ ആശയവിനിമയത്തിൽ വലിയ വിടവുണ്ടാക്കുന്നു. പലരും പരസ്പരം മിണ്ടാറുപോലുമില്ലാത്ത അവസ്ഥ ഉണ്ടാകുന്നതും കുറവല്ല. മാതാപിതാക്കളാണ് പലപ്പോഴും ഇതിന് പാത്രീഭുതരാവുന്നത്. അതുകഴിഞ്ഞാൽ അധ്യാപകരും. ചെറിയ പ്രായത്തിൽനിന്ന് വ്യത്യസ്തമായി തങ്ങളിൽ അർപ്പിക്കപ്പെടുന്ന വർധിച്ച പ്രതീക്ഷയുടെ ഭാരവും കൗമാര പ്രശ്നങ്ങളുടെ ആക്കംകൂട്ടുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ ഇത് ബാധകമാണ്. ഇവയെല്ലാം സാധാരണക്കാരായ കൗമാരക്കാരുടെ പ്രശ്നങ്ങളാണ്.

Help

ഭിന്നിശേഷിക്കാരായ കൗമാരക്കാരുടെ പ്രശ്​നങ്ങൾ
മാനസികമായി ഭിന്നശേഷിക്കാരായവരുടെ കാര്യം ഇതിലും പരിതാപകരമാണ്. ശ്രദ്ധക്കുറവ്, ഒാർമക്കുറവ് എന്നെല്ലാം വിളിക്കാവുന്ന (അറ്റൻഷൻ ഡെഫിസ്റ്റ്) അമിതോൽസാഹവും ഉൗർജത്തള്ളിച്ചയും ഉണ്ടാക്കുന്ന ഹെപ്പർ ആക്ടിവിറ്റി, പലവിധ പഠനവൈകല്യങ്ങൾ (ലേർണിംഗ് ഡിസബിലിറ്റി), ലഘുമാനസിക രോഗങ്ങളായ ന്യൂറോട്ടിക് വിഭാഗത്തിൽ പെടുന്ന ഉത്കണ്ഠ, ആകാംക്ഷ, പരീക്ഷാപ്പേടി, അപരിചിതരോടുള്ള അകാരണമായ ഭയം, ആത്മവിശ്വാസക്കുറവ്, വിഷാദം എന്നിത്യാദി അസുഖങ്ങൾ ഏതൊരു കൗമാരത്തെയും നരകതുല്യമാക്കും. ശാരീരികഭിന്നശേഷിക്കാർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം.

അഡിക്​ഷൻ
ഒാരോ ചുവടിലും കൗമാരക്കാരെ കാത്ത് പതിയിരിക്കുന്ന മറ്റൊരു മാറാവിപത്താണ് അഡിക്ഷൻ എന്ന അടിമത്തം. പുകയില, മദ്യം, മറ്റു മയക്കുമരുന്നുകൾ എന്നിവയെല്ലാം അടിമത്തം ഉണ്ടാക്കും. പലപ്പോഴും അറിയാതെയോ അറിഞ്ഞുകൊണ്ട് ഒരു രസത്തിനുവേണ്ടിയോ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ തുടങ്ങുന്ന ഇത്തരം ശീലങ്ങൾ ഒരു ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കും.

പ്രത്യക്ഷത്തിൽ ഇത്രയും ഭീതിജനിപ്പിക്കാത്ത എന്നാൽ ഇതിനെക്കാൾ ഏറെ നാശംവിതക്കുന്നവയാണ് പുതുതലമുറ അടിമത്തങ്ങൾ. മൊബൈൽ, ടി.വി, കമ്പ്യുട്ടർ, ടാബ്, ഇൻറർനെറ്റ് എന്നിങ്ങനെ പോകുന്നു അവ. പലവിധം ഗെയിമുകളിലെ അമിതമായ അഭിരാമമാണ് ഇതിൽ മുഖ്യം. ഇത്തരം ശീലങ്ങൾക്ക് അടിപ്പെടുന്നവർ ഉൗണും ഉറക്കവും പോലും മാറ്റിവെച്ച് അതുമാത്രം ചിന്തിച്ചുനടക്കുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ ഇങ്ങനെയുള്ളവരിലെ കുറഞ്ഞ പാഠ്യനിലവാരവും മറ്റുള്ളവരുമായി ഇടപഴകാനുള്ള വിമുഖതയും
വേറെയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ക്രമേണ അത് മാനസിക വൈകല്യമായി മാറുന്നു.

addiction

രക്ഷിതാക്കളുടെ ശ്രദ്ധക്ക്​
നേരത്തെ പറഞ്ഞതുപോലെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലളവാണ് കൗമാരം. ആനന്ദപൂർണവും ആസ്വാദ്യകരവുമായ കൗമാരകാലമാണ് ആരോഗ്യമുള്ള ഒരു വ്യക്തിയുടെ അടിത്തറ. ഭാവിപൗരന്മാർ എന്നനിലയിൽ ഇവരുടെ കൗമാരകാലം ആനന്ദപൂർണമാക്കാൻ സഹായിക്കുന്നതിനുള്ള ബാധ്യത ഒാരോ രക്ഷിതാവിനും ബന്ധപ്പെട്ട മറ്റുമുതിർന്ന പൗരന്മാർക്കുമുണ്ട്. നാടി​​െൻറ ശോഭനമായ ഭാവി ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നതുതന്നെയാണ് കാരണം.

ഒരു രക്ഷിതാവ് അല്ലെങ്കിൽ കൗമാരക്കാരുമായി ഇടപഴകുന്ന ഒരു മുതിർന്ന പൗരൻ എന്ന നിലയിൽ നമുക്കെന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം. എന്തെന്നാൽ നാം കരുതുന്നതിൽനിന്ന് വിഭിന്നമായി പലപ്പോഴും നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ ഒരിടപെടൽ ഇവരുടെ കാര്യത്തിൽ വലിയ ചലനങ്ങളുണ്ടാക്കും.

ഇതുവരെ പറഞ്ഞുവെച്ചതിൽ നിന്നും കൗമാര പ്രായത്തിലെ നാം ആശങ്കയോടെ നോക്കിക്കാണുന്ന പലപ്രശ്നങ്ങളും സാധാരണ വ്യതിയാനങ്ങൾ മാത്രമാണെന്ന് മനസ്സിലായി കാണുമല്ലോ? ഇതുതന്നെയാണ് നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം. കൗമാരപ്രായക്കാർ കാട്ടിക്കൂട്ടുന എന്തിനും ഏതിനും ആശങ്കയും ഉത്കണ്ഠയും നിറച്ച് അത് ചികിത്സിക്കാനായി ചാടിപ്പുറപ്പെടുന്നത് പലപ്പോഴും വലിയ അപകടങ്ങളിലാണ് ചെന്നെത്തിക്കുക. സാധാരണ വ്യതിയാനങ്ങളെയും അസാധാരണ വ്യതിയാനങ്ങളെയും തിരിച്ചറിയാൻ ശ്രമിക്കുക എന്നതാണ് മുഖ്യം. സ്കൂളിലെയും കളിസ്ഥലങ്ങളിലെയും എല്ലാ വിശേഷങ്ങളും പങ്കുവെക്കാനുള്ള വൈമുഖ്യം, സ്വന്തമായ അഭിപ്രായ സ്വാതന്ത്ര്യം കാണിക്കുക, പഠനം കൂടാതെ ഹോബികളിലും കളികളിലും ഏർപ്പെടുക, കൂട്ടുകാർക്ക് ഏറ്റവും മുന്തിയ പരിഗണന നൽകുക എന്നിവയെല്ലാം സാധാരണ വ്യതിയാനങ്ങളാണ്.

Love

ഇൗ പ്രായത്തിൽ മുഖക്കുരു, സ്വരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശരീരത്തിൽ പ്രേത്യകിച്ച് സന്ധികളുടെ ചുറ്റും മറ്റും പ്രത്യക്ഷപ്പെടുന്ന വളർച്ചാ അടയാളങ്ങളായ ഗ്രോത്ത്മാർക്കുകൾ, രോമ വളർച്ച എന്നിവയെല്ലാം ശാരീരികമായ വ്യതിയാനങ്ങളും. മുമ്പത്തേതിൽനിന്നും വ്യത്യസ്തമായി ഭക്ഷണം കൂടുതൽ കഴിക്കുന്നത്, പ്രത്യേകിച്ച് ആൺകുട്ടികളിൽ സാധാരണമാണ്. പെൺകുട്ടികളാകെട്ട ഭക്ഷണം കുറക്കുകയും ശരീരം മെലിഞ്ഞതാക്കി സൂക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇരുകൂട്ടരിലും സൗന്ദര്യത്തോട് കമ്പമുണ്ടാവുക സ്വാഭാവികം. എതിർലിംഗക്കാരോട് അടുപ്പം കാണിക്കുന്നതും ചെറിയ പൈങ്കിളി പ്രേമങ്ങൾ മുളപൊട്ടുന്നതും സാധാരണം.

എന്നാൽ ഇനി പറയുന്ന വ്യതിയാനങ്ങൾ കുട്ടി കാണിക്കുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ടതും കഴിയുന്ന വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുമാണ്. അമിതമായ ഉറക്കം അല്ലെങ്കിൽ ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള അത്യാർത്തി, ഒട്ടും വിശപ്പില്ലായ്മ, കഴിക്കുന്ന ഭക്ഷണം മുഴുവൻ ഛർദിക്കുന്ന സ്വഭാവം, മറ്റുള്ളവരോട് കൂട്ടുകൂടാൻ വിമുഖത, കുടുംബങ്ങളോട് സംസാരിക്കാതിരിക്കുക, ഏതുനേരവും മുറിയിൽ അടച്ചിരിക്കുക, മരണത്തെക്കുറിച്ച് സംസാരിക്കുക, അകാരണമായി ദേഷ്യം പിടിക്കുക, അങ്ങനെയുള്ള സന്ദർഭങ്ങളിൽ അമിതമായി പ്രതികരിക്കുക എന്നിവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

അമിതമായ മുഖക്കുരു, ലൈംഗികാവയവങ്ങളുടെ വളർച്ചക്കുറവ്, പെൺകുട്ടികളിലെ അമിത രോമവളർച്ച, ദേഹം തീരെ മെലിഞ്ഞിരിക്കുക, അമിതവണ്ണം (പൊണ്ണത്തടി) തുടങ്ങിയവയും ചികിത്സ ലഭ്യമാക്കേണ്ട വിഷയങ്ങളാണ്. ഇപ്പോൾ പല പെൺകുട്ടികളിലും കണ്ടുവരുന്ന പി.സി.ഒ എന്ന അണ്ഡാശയ മുഴകളും ഇത്തരം ലക്ഷണങ്ങൾ കാണിക്കാം. ആർത്തവ സംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് സത്യം.

കൗമാര പ്രശ്​നങ്ങൾക്ക്​ ഹോമിയോ
കൗമാരക്കാലത്തിലെ ഏതാണ്ടെല്ലാ അസുഖങ്ങൾക്കും മികച്ച ഹോമിയോപതി ചികിത്സ ലഭ്യമാണ്. മാനസിക വ്യതിയാനങ്ങൾക്ക് ഹോമിയോപതി മരുന്നുകൾ അത്യുത്തമമാണ്. ഇവ എളുപ്പത്തിൽ രോഗശമനം നൽകുന്നു എന്നുമാത്രമല്ല, മറ്റു ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കുന്നില്ല എന്നതും, ഉപയോഗം നിർത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മരുന്നുശീലങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാലഘട്ടത്തിൽ ഉണ്ടാകുന്ന മറ്റു ശാരീരിക അസുഖങ്ങൾക്കും ഹോമിയോപതി ചികിത്സകൊണ്ട്
ക്ഷിപ്രഫലം ലഭിക്കുന്നു. മുഖക്കുരു, അണ്ഡാശയ മുഴുകൾ, പലവിധ ആർത്തവ പ്രശ്നങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. അസ്ഥിയുരുക്കം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വെള്ളപോക്ക് ഇതിൽ മറ്റൊന്നാണ്.

അസുഖം എന്താണെങ്കിലും വിദഗ്ധനായ ഒരു ഹോമിയോപതി ഡോക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിൽ മാത്രം ചികിത്സിക്കാൻ ശ്രദ്ധിക്കണം. ആദ്യസന്ദർശനത്തിൽ തന്നെ രോഗിയുടെ ശരിയായ രോഗവിവരങ്ങൾ മുഴുവനായും നൽകാൻ മറക്കരുത്. മദ്യം, മറ്റു മയക്കുമരുന്നുകൾ എന്നിവയുടെ അടിമത്തത്തിൽ പെട്ടവരെ അത്തരം രോഗങ്ങൾക്ക് ചികിത്സിക്കാൻ സൗകര്യമുള്ള പ്രത്യേക കേന്ദ്രങ്ങളിൽതന്നെ എത്തിക്കണം. ഇതി​​െൻറയെല്ലാം കൂടെ ആവശ്യമായവർക്ക് കൗൺസിലിംഗ്, റിലാക്സേഷൻ തെറാപ്പി മുതലായ മാനസിക ചികിത്സാ പിന്തുണയും നൽകണം.

Smok

രക്ഷിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ശ്രദ്ധചെലുത്താവുന്ന ഏതാനും കാര്യങ്ങൾകൂടി പറയാം. ഒാരോ വ്യക്തിക്കും തനതായ ഒരു അസ്തിത്വവും വ്യക്തിത്വവുമുണ്ട്. വ്യക്തിസ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്. കൗമാരക്കാരും വ്യത്യസ്തമല്ല. അതിനാൽതന്നെ ഇക്കൂട്ടർക്ക് ആവശ്യത്തിന് ആശയ, അഭിപ്രായ, ജീവിത സ്വാതന്ത്ര്യം നൽകുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇവർ മുതിർന്നുവരുന്ന വ്യക്തികളാണ് എന്ന വ്യക്തമായ ധാരണയോടെ കഴിയുന്നത്ര മേഖലകളിൽ അവർക്ക് സ്വാതന്ത്ര്യം നൽകുക. അല്ലെങ്കിലേ ഇടഞ്ഞുനിൽക്കുന്ന ഒരു പ്രായമാണിത് എന്ന് മനസിലാക്കി വേണ്ടിടത്തും വേണ്ടാത്തിടത്തും നമ്മുടെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക. വീട്ടിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇവരുടെ കൂടെ അഭിപ്രായങ്ങൾ ആരായുകയും അവർക്ക് ആവശ്യമായ പ്രാധാന്യം കൊടുക്കുകയും ചെയ്യുക.

സ്വയം സംശയങ്ങളും ആത്മവിശ്വാസക്കുറവും നേരിടുന്ന ഒരു കാലഘട്ടമായതിനാൽ ഇവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നതും അഭിപ്രായങ്ങൾക്ക് വിലകൽപിക്കാതിരിക്കുന്നതും ഇവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും വ്യക്തിയെന്ന നിലയിലുള്ള പൂർണവളർച്ചക്ക് തടസമാവുകയും ചെയ്യും. ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അവരെ ഉൾപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. കടയിൽ സാധനങ്ങൾ വാങ്ങാൻ അയക്കുന്നതും വീട്ടുജോലികളിൽ സ്വതന്ത്രമായി ഉൾപ്പെടുത്തുന്നതും എല്ലാം ഇതി​​െൻറ ഭാഗമാക്കാവുന്നതാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ ഇത്തരം കാര്യങ്ങൾ ഏൽപിക്കണം. മുതിർന്ന ലോകത്തെ വ്യവഹാരങ്ങൾ കണ്ടറിഞ്ഞ് പഠിക്കുന്നതിന് ഇത് ഇവരെ സഹായിക്കും. സങ്കാചമോ ഭയമോ കൂടാതെ ജീവിതത്തെ നേരിടുന്നതിന് ഇവ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

ഇവരുടെ ജീവിതത്തിൽ നമുക്കുള്ള പങ്ക് ശരിയായി നിറവേറ്റുക എന്നതാണ് ശ്രമകരമായ മറ്റൊരു കാര്യം. അവരുടെ സുഹൃത്തുക്കളുമായി സംവദിക്കുകയും അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുക. സ്കൂൾ, കോളജ് തലത്തിലും അല്ലാതെയും ഉണ്ടാകുന്ന നേട്ടങ്ങൾ അവ ചെറുതാണെങ്കിൽപോലും എല്ലാവരും ഒത്തുചേർന്ന് ഉചിതമായി ആഘോഷിക്കുക. രക്ഷിതാവ് എന്ന നിലയിൽ പെങ്കടുക്കേണ്ട എല്ലാ പരിപാടികളിലും നിർബന്ധമായും പ​െങ്കടുക്കുക. കൃത്യമായ ഇടവേളകളിൽ കുഞ്ഞി​​െൻറ പഠന പുരോഗതി വിലയിരുത്തുക. അവരുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ആവശ്യമായ ഗൗരവം നൽകുക എന്നിവയൊക്കെ ഒരുപോലെ പ്രധാനമാണ്.

നേരത്തെ പറഞ്ഞതുപോലെ പഠന വൈകല്യങ്ങൾ, ലഘു മാനസിക പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഒാർമക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ മുതലായവ ഉള്ളവരെ കൃത്യമായ പ്രത്യേക വിദഗ്ദ ചികിത്സക്ക് വിധേയരാക്കുക. കാരണം ഇവ പ്രത്യക്ഷമായി കുട്ടിയുടെ പഠനത്തെയും പരോക്ഷമായി അവരുടെ വ്യക്തിവികാസത്തെയും ബാധിക്കുന്നു. മാത്രവുമല്ല ഇവയിൽ പലതും കുട്ടി മുതിർന്ന് കഴിയുേമ്പാൾ ചികിത്സിച്ചുമാറ്റാൻ കഴിയാത്ത സ്ഥായിയായ അസുഖങ്ങളായി മാറുകയും ചെയ്യുന്നു.

ഇക്കൂട്ടർ സൃഷ്ടികുന്ന പ്രശ്നങ്ങളിൽ സാരമായതിനെ മാത്രം പ്രശ്നങ്ങളായി കാണുകയും അവക്കുമാത്രം പരിഹാരം നിർദേശിക്കുകയും ചെയ്യുക. ഉപദേശം കഴിയുന്നത്ര ചുരുക്കിയും കാര്യമാത്ര പ്രസക്തമായും മാത്രം നൽകുക. ആവശ്യമുള്ള പക്ഷം ഒരു ഡോക്ടറുടെയോ കൗൺസലറുടെയോ അടുക്കൽ കൊണ്ടുപോവുക എന്നതാണ് ബുദ്ധി. അമിതമായ ഉപേദശനിർദേശങ്ങൾ ഒന്നാമതായി കുഞ്ഞി​​െൻറ ആത്മവിശ്വാസത്തെ നശിപ്പിക്കും. കൂടാെത മുതിർന്നവരുടെ വില കളയുകയും ചെയ്യും. എന്നാലോ അവർക്കാവശ്യമായ പ്രോത്സാഹനവും സഹായങ്ങളും നൽകുകയും വേണം.

Mobile

ഇൻറർനെറ്റ്, മൊബൈൽ, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയവ നിയന്ത്രിക്കേണ്ടത് പരമപ്രധാനമാണ്. ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഇവ ഉപയോഗിക്കുന്നത് നല്ലതല്ല തന്നെ. അവധി ദിവസങ്ങളിൽ ഇത് രണ്ടോ മൂന്നോ മണിക്കൂർവരെ വർധിപ്പിക്കാം. പ്ലസ്ടു കഴിയുന്നതുവരെ കുട്ടികൾക്ക് സ്വന്തമായി മൊബൈൽ നൽകാതിരിക്കുന്നതാണ് ഉത്തമം. എന്നാൽ അവരുടേതായ ആവശ്യത്തിന് മാതാപിതാക്കളുടെ മൊബൈൽ നൽകുകയും വേണം. കാരണം ഇന്ന് മിക്ക സ്കൂളുകളിലും ടീച്ചർമാർതന്നെ സമൂഹമാധ്യമങ്ങളിലൂടെ പാഠഭാഗങ്ങൾ അയച്ചുകൊടുക്കുന്ന പതിവുണ്ട്. ഇത് നിരുത്സാഹപ്പെടുത്തേണ്ട ഒരു സംഗതിയാണെങ്കിലും നാം ഒരു കൂട്ടർമാത്രം വിചാരിച്ചാൽ നടപ്പാക്കാവുന്നതെല്ലന്ന കാര്യം മനസിലാക്കുക.

ഇൻറർനെറ്റ്, മൊബൈൽ, കമ്പ്യൂട്ടർ, ടി.വി ഇവയിലേതിലെങ്കിലും ഒരാൾ ദിവസം നാല് മണിക്കൂറിലധികം അഭിരമിക്കുകയാണെങ്കിൽ അയാൾ അതിന് അടിമയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നെ അതിൽ നിന്നു മോചനം ലഭിക്കണമെങ്കിൽ പ്രത്യേക ചികിത്സ തന്നെ വേണ്ടിവരും. ഇത്തരം സംഗതികളിലെ അമിത ഉപയോഗം കുട്ടിക്ക് ആവശ്യത്തിന് കായിക ഉല്ലാസം നിഷേധിക്കും എന്നതും ഒരു ഗുരുതര കാര്യമാണ്.

കൗമാരക്കാരുടെ അറിവിലേക്ക്​
ഇനി, ഇതുവായിച്ചുകൊണ്ടിരിക്കുന്ന കൗമാരക്കാർക്ക് അറിയാനായി ചിലത് പറയെട്ട. നിങ്ങൾ ആദ്യമായി മനസിലാക്കേണ്ടത് എന്തെന്നാൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരു ഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത് എന്നതാണ്. ഇതിനുമുേമ്പാ ഇതിനുശേഷമോ നിങ്ങൾക്ക് ഇതുപോലെ ഒരു ജീവിതം ലഭിക്കുകയില്ല. കൊച്ചുകുട്ടികൾ എന്ന നിലയിൽനിന്നും സ്വന്തമായ അഭിപ്രായവും, ഒരു പരിധിവരെ സ്വാതന്ത്ര്യവും ലഭിച്ച മുതിർന്ന കുട്ടികൾ എന്ന പദവിയിലേക്ക് നിങ്ങൾ വളർന്നുകഴിഞ്ഞു. എന്നാലോ നിങ്ങൾക്ക് സ്വന്തമായി ജാലിയെടുത്ത് സമ്പാദിക്കുകയോ കുടുംബം പോറ്റുകയോ ഒന്നും വേണ്ടതില്ല. ആവശ്യത്തിന് കളിക്കാനും ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം
ഉണ്ടെന്ന് സാരം. അതിെൻ എങ്ങനെ ഏറ്റവും അർഥപൂർണമായി ആസ്വദിക്കാം, ഉപയോഗപ്പെടുത്താം എന്നതാണ് നിങ്ങൾ ആലോചിക്കേണ്ടത്. അതുപോലെതന്നെ വിദ്യാഭ്യാസം ഏറ്റവും മെച്ചമായ രീതിയിൽ നേടിയെടുക്കാൻ കഴിയുന്ന ഒരു കാലയളവും കൗമാരമാണ്.

കാരണം കൊച്ചുകുട്ടികളിൽനിന്നും വിഭിന്നമായി തലച്ചോർ പഠിക്കാനുള്ള കഴിവി​​െൻറ പരിപൂർണത പ്രാപിക്കുന്നത് ഇൗ പ്രായത്തിലാണ്. എന്നാൽ മറ്റു ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഇൗ പ്രായത്തിൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ പൂർണമായും പഠിക്കാനായി വിനിയോഗിക്കാനും കഴിയും. അതിനാൽതന്നെ നിങ്ങളുടെ ഒന്നാമത്തെ പരിഗണന പഠനത്തിനായിരികണം. അതിനായി ആവശ്യമുള്ള എല്ലാ സഹായങ്ങളും ലഭ്യമായ എല്ലായിടത്തുനിന്നും നിങ്ങൾതന്നെ കണ്ടെത്തിക്കൊള്ളുക. ഭാവിയിൽ ആരാകണം, എന്താകണം എന്നുള്ളത് ഒാേരാരുത്തരും തീരുമാനിച്ചുറച്ച് അതിനനുസൃതമായ പഠനരീതികൾ തെരഞ്ഞെടുക്കുക.

Study

പഠിത്തം, വിശ്രമം, ആഹാരം, ഉറക്കം, വിനോദം എന്നീ അഞ്ചുകാര്യങ്ങളുടെ ആകത്തുകയാണ് നിങ്ങളുടെ ജീവിതം. ഇതിൽപറഞ്ഞ എല്ലാ കാര്യങ്ങളും അത്യാവശ്യമാണ്. അതിനാൽ ഒന്നും വിട്ടുകളയരുത്. ശരിയാംവണ്ണം പോഷകമുള്ള ആഹാരം കഴിക്കുന്നുണ്ടെന്ന് നിങ്ങൾതന്നെ ഉറപ്പുവരുത്തുക. രാത്രിയിൽ ആവശ്യത്തിന് ഉറങ്ങുക. പഠിത്തം, കളികൾ എന്നിവക്കിടയിൽ ആവശ്യത്തിന് വിശ്രമം എടുക്കാൻ ശ്രദ്ധിക്കുക. മാനസികവും കായികവും ആയ കളികൾ ആവശ്യമാണെന്ന് മനസിലാക്കുക. കളികൾ വെറും വിനോദം മാത്രമല്ല തരുന്നത്. അവ മനസിനെയും ശരീരത്തിനെയും ഉൗർജസ്വലമാക്കി നിലനിർത്തി പഠിക്കാനുള്ള കഴിവിനെേപാലും ഉത്തേജിപ്പിക്കുന്നു. ആവശ്യത്തിന് വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് വിഷാദം പോലുള്ള രോഗങ്ങൾ ഉണ്ടാകില്ല എന്നറിഞ്ഞുകൊള്ളുക. മാനസിക വിനോദങ്ങൾ പോലത്തന്നെ കായികവിനോദങ്ങളും അതിയായി ആവശ്യമാണ് എന്ന് ഒരിക്കൽകൂടി പറഞ്ഞുകൊള്ള​െട്ട.

നല്ല കൂട്ടുകാതെ തെരഞ്ഞെടുക്കുക. മദ്യം, പുകവലി, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരുമായി കൂട്ടുകൂടാതിരിക്കുക. മറ്റു ചീത്തപ്രവർത്തികളിൽ ഏർപ്പെടുന്നവരിൽനിന്ന് വിട്ടുനിൽക്കുക. ഒാർക്കുക, നിങ്ങൾ ആരെയും ഭയപ്പെടേണ്ടതില്ല. സത്യവും ധൈര്യവുമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടികൾ. നിങ്ങൾക്ക് തനിച്ച് നേരിടാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടാവുേമ്പാൾ നിങ്ങളുടെ മാതാപിതാക്കളോടും അധ്യാപകരോടും ഉപദേശങ്ങൾ തേടുവാൻ മടിക്കരുത്. അവർക്കും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾ ഡോക്ടർമാരും മറ്റ് മാനസിക ഉപദേശകരും സദാ നിങ്ങളുടെ സഹായത്തിനുണ്ട് എന്നോർക്കുക. ഓർക്കുക, പലപ്പോഴും പേടിയാണ് ഏറ്റവും അപകടകരമായി മാറാറുള്ളത്. പലപ്പോഴും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സ്വയം ഇഷ്ടമില്ലാതെയാണ് പലരും പല ചീത്തക്കാര്യങ്ങളും ചെയ്യുന്നത്. നമ്മുടെ കാര്യം നാമാണ് തീരുമാനിക്കേണ്ടത് എന്ന് എപ്പോഴും മനസ്സിലാക്കുക. എത്ര നിർബന്ധിച്ചാലും എത്ര പേടിപ്പെടുത്തിയാലും ചീത്തക്കാര്യങ്ങളിൽ ഏർപ്പെടില്ല എന്ന് നിങ്ങൾ സ്വയം തീരുമാനിച്ചാൽ പ്രശ്നം തീർന്നു. നമ്മൾ സ്വയം നശിപ്പിച്ചുകഴിഞ്ഞാൽ പിന്നെ ആർക്കും ഒരു സഹായവും ചെയ്തുതരാനാവില്ല. മാത്രമവുമല്ല ചീത്തക്കാര്യങ്ങൾക്ക് കൂട്ടുനിന്നവർ അവസാനം അതിലൊന്നും ഒരു പരിക്കുംപറ്റാതെ
സ്ഥലംവിടുകയും ചെയ്യും.

കൗമാരപ്രായം എന്നുപറഞ്ഞാൽ നിങ്ങൾ യഥാർഥ ജീവിതം തുടങ്ങുകയാണ് എന്ന് മനസിലാക്കുക. ഭാവിജീവിതം പ്രകാശപൂരിതമാക്കണോ ഇരുളടഞ്ഞതാക്കണോ എന്ന് ഇപ്പോൾ നിങ്ങൾ തീരുമാനിക്കുക. ആരോഗ്യവും ആനന്ദവും നിറഞ്ഞ ഒരു കൗമാരം ആരോഗ്യവും ആനന്ദവും നിറഞ്ഞ ഒരു ജീവിതമാണ് നിങ്ങൾക്ക് നൽകുന്നത്. അത് നിങ്ങളുടെ അവകാശമാണ്. അത് നേടിയെടുക്കുക, നിലനിർത്തുക.

Dr. Abdul Gafar
BHMS, MSC Applied Psychology
Homeopathic Consultant & Counselling
'Ashiyana', Near Over Bridge, Gandhi Road, Kozhikode
Ph. 7034469659.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teenagemalayalam newsProblems In TeenageHealth News
News Summary - ​Caring in Teenage - Health News
Next Story