Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightഅറിയാം, അമിതമായി...

അറിയാം, അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാലുള്ള അപകടങ്ങൾ

text_fields
bookmark_border
അറിയാം, അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാലുള്ള അപകടങ്ങൾ
cancel

ല്ല് തേക്കുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ദിനചര്യയാണ്. എന്നാൽ, പരസ്യങ്ങളിൽ കാണുന്നതുപോലെ വലിയ അളവിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കേണ്ടതുണ്ടോ​? ബ്രഷ് ചെയ്യുന്നതിന് ശരിയായ രീതിയുണ്ടോ? അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന്റെ അപകടമെന്താണ്? വിദഗ്ധരായ ഡെന്റിസ്റ്റുകൾ എന്തു പറയുന്നു എന്ന് നോക്കൂ...

അമിതമായ ഫ്ലൂറൈഡ് അപകടം: മുതിർന്നവരിൽ അപൂർവമാണെങ്കിലും, അമിതമായ ഫ്ലൂറൈഡ് ഉപയോഗം വിഷബാധക്ക് കാരണമാകും. ഇത് വളരെ ഉയർന്ന അളവിൽ അകത്തായാൽ ഓക്കാനം, ഛർദി എന്നീ ഗുരുതരമായ ഫലങ്ങൾക്കിടയാക്കും.

ഇനാമൽ തേയ്മാനം: വളരെയധികം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് അമിതമായി ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമലിനെ ബാധിക്കും. പ്രത്യേകിച്ച് കടുപ്പമുള്ള ബ്രഷുകളോ അമർത്തിയുള്ള ബ്രഷിങ്ങോ ആണെങ്കിൽ.

ഡെന്റൽ ഫ്ലൂറോസിസ്: ഇനാമൽ രൂപപ്പെടുന്ന സമയത്ത് അമിതമായി ഫ്ലൂറൈഡ് കഴിക്കുന്നത് മൂലം കുട്ടികളുടെ പല്ലുകളിൽ നിറവ്യത്യാസം അല്ലെങ്കിൽ വെളുത്ത പാടുകൾ ഉണ്ടാകാൻ കാരണമാവും.

വിഴുങ്ങാനുള്ള സാധ്യത: കുട്ടികൾ ടൂത്ത് പേസ്റ്റ് വിഴുങ്ങുന്നത് ഫ്ലൂറൈഡ് സുരക്ഷിതമായ അളവിനപ്പുറം അകത്തുചെല്ലാൻ കാരണമാവും.

എത്രയാണ് ശിപാർശ ചെയ്യുന്ന അളവ്?

മുതിർന്നവർക്ക്: ഒരു പയറിന്റെ വലിപ്പമുള്ള അത്ര അളവിലുള്ള പേസ്റ്റ്. ഈ അളവ് പല്ലുകളെ ശക്തിപ്പെടുത്തുന്നതിന് അമിതമാവാതെ ആവശ്യമായ ഫ്ലൂറൈഡ് നൽകുന്നു.

കുട്ടികൾക്ക്: 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു വലിയ അരിമണിയുടെ അത്ര വലിപ്പത്തിലും 3 മുതൽ 6 വയസ്സ് വരെയുള്ളവർക്ക് ഒരു പയറിന്റെ വലിപ്പത്തിലും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം.
കുട്ടികളെ ചെറുതിലേ ബ്രഷ് ചെയ്യുന്ന ശീലം വളർത്തിയെടുക്കാറുണ്ട്. അവർ അബദ്ധവശാൽ ടൂത്ത് പേസ്റ്റ് വിഴുങ്ങിയേക്കാം. ചെറിയ അളവിൽ ബ്രഷ് ചെയ്യുന്നത് ഫ്ലൂറോസിസ് സാധ്യത കുറക്കുന്നു.

ദന്ത ശുചിത്വത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ

കുട്ടികളുടെ ബ്രഷിങ് നിരീക്ഷിക്കുക: കുട്ടികൾ തുപ്പാനും ശരിയായി കഴുകാനും പ്രായമാകുന്നതുവരെ (സാധാരണയായി 6 വയസ്സ്) മാതാപിതാക്കൾ ബ്രഷ് ചെയ്യൽ നിരീക്ഷിക്കണം.

ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക: പല്ല് നശിക്കുന്നത് തടയാൻ മിതമായ ഫ്ലൂറൈഡ് അത്യാവശ്യമാണ്. അതിനാൽ കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമായ ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുക (ഫ്ലൂറൈഡ് സാന്ദ്രത കുറവുള്ളത്).

തുപ്പുക, ഉടൻ കഴുകരുത്: കുട്ടികളെയും മുതിർന്നവരെയും ടൂത്ത് പേസ്റ്റ് തുപ്പാൻ പ്രോത്സാഹിപ്പിക്കുക. എന്നാൽ, പല്ലിൽ ഫ്ലൂറൈഡ് കൂടുതൽ നേരം നിലനിൽക്കാൻ ബ്രഷ് ചെയ്ത ഉടൻ കഴുകുന്നത് ഒഴിവാക്കുക. ഇതുവഴി അതിലെ സജീവ ഘടകത്തിന് ഇനാമലിൽ പ്രവർത്തിക്കാൻ കഴിയും.

അമിതമായി ബ്രഷ് ചെയ്യുന്നത് ഒഴിവാക്കുക: ദിവസത്തിൽ രണ്ടുതവണ മതി. അമിതമായി പല്ല് തേക്കുന്നത് ഇനാമലിനും മോണക്കും ദോഷം ചെയ്യും.

പതിവു ദന്ത പരിശോധനകൾ: പതിവായി ദന്താരോഗ്യം നിരീക്ഷിക്കാനും ശരിയായ വാക്കാലുള്ള ശുചിത്വ രീതികൾ ഉറപ്പാക്കാനും പതിവ് പരിശോധനകൾ സഹായിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dental CareBrushingUnhealthy HabitsToothpasteOral hygiene
News Summary - Here’s how much toothpaste you should use while brushing
Next Story