Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഅ​ത്യാ​ഹി​ത​ങ്ങ​ളി​ലെ...

അ​ത്യാ​ഹി​ത​ങ്ങ​ളി​ലെ ആ​ശ്വാ​സ കു​തി​പ്പ്

text_fields
bookmark_border
RAK Police Ambulance
cancel
camera_alt

നാ​ഷ​ണ​ല്‍ ആം​ബു​ല​ന്‍സ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് സാ​ലെം ഹ​ബൂ​ഷ്, റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി എ​ന്നി​വ​ര്‍ റാ​ക് പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍

മ​നു​ഷ്യ​ര്‍ നി​സ്സ​ഹാ​യ​രാ​കു​ന്ന ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം കു​തി​ച്ച​ത്തെി ദ്രു​ത​വേ​ഗ​ത്തി​ല്‍ ആ​ശ്വാ​സ തീ​ര​മ​ണി​യി​ക്കു​ന്ന​തി​ല്‍ മു​ഴു​സ​മ​യ സേ​വ​ന​നി​ര​ത​രാ​ണ് റാ​ക് പൊ​ലീ​സ് ആം​ബു​ല​ന്‍സ് വി​ഭാ​ഗം. നാ​ഷ​ന​ല്‍ ആം​ബു​ല​ന്‍സി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും തു​ട​ര്‍ച്ച​യാ​യ​തും ഫ​ല​പ്ര​ദ​വു​മാ​യ പി​ന്തു​ണ​യാ​ണ് റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് ക​മാ​ന്‍ഡും ടീ​മു​ക​ളും ന​ല്‍കു​ന്ന​തെ​ന്ന് ദേ​ശീ​യ ആം​ബു​ല​ന്‍സ് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് സാ​ലെം ഹ​ബൂ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റാ​സ​ല്‍ഖൈ​മ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ത്യാ​ഹി​ത​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​യി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ല്‍ സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​ന​മാ​ണ് ദേ​ശീ​യ ആം​ബു​ല​ന്‍സ് വി​ഭാ​ഗം ന​ല്‍കു​ന്ന​തെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ലും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ലും നാ​ഷ​ണ​ല്‍ ആം​ബു​ല​ന്‍സ് ന​ല്‍കു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്. പു​തി​യ ദേ​ശീ​യ ആം​ബു​ല​ന്‍സ് ഐ​ഡ​ന്‍റി​റ്റി സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മി​ക​ച്ച​താ​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്കു​നു​സൃ​ത​മാ​യ അ​തി​വേ​ഗ പ്ര​തി​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​താ​കു​മെ​ന്നും അ​ലി അ​ബ്ദു​ല്ല പ​റ​ഞ്ഞു.

ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് അ​തോ​റി​റ്റി, ആ​രോ​ഗ്യ സാ​മൂ​ഹി​ക സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം, നാ​ഷ​ണ​ല്‍ ആം​ബു​ല​ന്‍സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ പൊ​ലീ​സ് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. നാ​ഷ​ണ​ല്‍ ഗാ​ര്‍ഡു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള നാ​ഷ​ണ​ല്‍ ആം​ബു​ല​ന്‍സ് ഷാ​ര്‍ജ, അ​ജ്മാ​ന്‍, റാ​സ​ല്‍ഖൈ​മ, ഉ​മ്മു​ല്‍ഖു​വൈ​ന്‍, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ല്‍ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്യാ​ധു​നി​ക വാ​ഹ​ന​ങ്ങ​ളി​ല്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കി​വ​രി​ക​യാ​ണ്.

ആം​ബു​ല​ന്‍സു​ക​ളി​ലെ നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ്രീ ​ഹോ​സ്പി​റ്റ​ല്‍ ഘ​ട്ട​ത്തി​ല്‍ ഉ​യ​ര്‍ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ത്തി​ന് ഉ​ത​കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ല്‍ 998 ന​മ്പ​ര്‍ വ​ഴി​യും NA998 എ​ന്ന ഇ​ല​ക്ട്രോ​ണി​ക് ആ​പ്ളി​ക്കേ​ഷ​ന്‍ വ​ഴി​യും രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ര്‍ക്കും ആം​ബു​ല​ന്‍സ് സേ​വ​ന​ത്തി​ന് അ​ഭ്യ​ര്‍ഥി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRAK PoliceAmbulanceRelief
News Summary - RAK Police Ambulance is Relief
Next Story