Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightവേദന സംഹാരത്തി​െൻറ...

വേദന സംഹാരത്തി​െൻറ മാനസിക വഴികൾ

text_fields
bookmark_border
pain
cancel

വേദന അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. അപകടകരമായ അവസ്ഥകളിൽ നിന്ന് മാറി നിൽക്കാനും ചികിത്സ തേടാനും വേദന പ്രേരിപ്പിക്കുന്നു. പല അസുഖങ്ങളുടെയും പ്രധാന ലക്ഷണമാണ് വേദന. ലളിതമായി പറഞ്ഞാൽ വേദന (pain)എന്നത് അസുഖകരമായ ഒരു അവസ്ഥയാണ് - അതിന്റെ തീവ്രതയും തരവും വ്യാപ്​തിയുമൊക്കെ പലവിധത്തിലാണെങ്കിലും. എന്നാൽ, വേദന പൂർണമായും ശാരീരികമായ പ്രക്രിയയല്ല.

വൈകാരിക ഘടകം കൂടി അതിനുണ്ട്. 1973യിൽ സ്ഥാപിതമായ ഇൻറർനാഷണൽ അസോസിയേഷൻ ഫോർ ദ സ്​റ്റഡി ഓഫ്​ പെയിൻ (IASP),ജൈവികവും , സാമൂഹികവും, മാനസികവുമായ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന തികച്ചും വ്യക്തിപരമായ അനുഭവമായി വേദനയെ നിർവചിക്കുന്നു. നമ്മുടെ ചിന്തകൾ, വിശ്വാസങ്ങൾ, പ്രതിസന്ധികൾ തരണം ചെയ്യുന്ന രീതി(coping skills) തുടങ്ങിയവക്കൊക്കെ വേദന ചികിത്സയിൽ മരുന്നുകൾക്കെന്ന പോലെ പങ്കുണ്ട്.

ചില വികസിത രാജ്യങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ജനസംഖ്യയുടെ 25 ശതമാനം എങ്കിലും വിവിധകാരണങ്ങളാൽ വിട്ടുമാറാത്ത വേദന(chronic pain)അനുഭവിക്കുന്നവരാണ് എന്നാണ്. ഒരാളുടെ ജീവിത നിലവാരത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ക്രോണിക്​ പെയിൻ. ഇതിനെ പ്രതിരോധിക്കാൻ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾ പങ്കു വെക്കാം.

  • ഉത്കണ്​ഠ, സമ്മർദം, ഭയം തുടങ്ങിയ വികാരങ്ങൾ വേദനയുടെ തീവ്രത വർധിപ്പിച്ചേക്കാം, അവയെ അതിജീവിക്കാനുള്ള മാർഗങ്ങൾ തേടുക.
  • ഏതെങ്കിലും പ്രത്യേക അസുഖവുമായി ബന്ധപ്പെട്ടുള്ള വേദനയാണെങ്കിൽ, അതിനെ കുറിച്ച്​ ശരിയായ സ്രോതസുകളിൽനിന്ന് കൃത്യമായ അറിവ് നേടുക.
  • നല്ല നിലവാരത്തിലുള്ള ഉറക്കം ശരീരത്തി​െൻറ രോഗശമന പ്രക്രിയയെ സഹായിക്കും. മതിയായ ഉറക്കം ലഭിക്കാതിരിക്കുക, ഉന്മേഷം നൽകുന്ന ഗാഢമായ ഉറക്കം ഇല്ലാതിരിക്കുക- ഇങ്ങനെയുള്ള അവസ്ഥയുണ്ടെങ്കിൽ തീർച്ചയായും വേണ്ട പ്രതിവിധികൾ ചെയ്യുക. സ്ലീപ്​ ഹൈജീനെകുറിച്ച്​ മനസിലാക്കുക.
  • ശാരീരികമായും മാനസികമായും സജീവമായ ജീവിത ശൈലിയാണ് മനുഷ്യന് ആവശ്യം . ഇന്ന് പലകാരണങ്ങളാൽ താമസയിടങ്ങളിൽ നിന്ന്​ പുറത്തിറങ്ങാനാവുന്നില്ല. അൽപനേരമെങ്കിലും തുറന്ന സ്ഥലങ്ങളിൽ ചിലവഴിക്കുന്നതി​െൻറ ഗുണങ്ങളെ കുറിച്ച്​ ധാരാളം പഠനങ്ങൾ ഉണ്ട്. മനസിന് സന്തോഷവും തൃപ്​തിയും നൽകുന്ന നടത്തം, നൃത്തം, നീന്തൽ പോലുള്ള വ്യായാമം(ചികിൽസിക്കുന്ന ഡോക്​ടറമുമായി കൂടിയാലോചിച്ച്​) പതിവാക്കുക.
  • വിട്ടുമാറാത്ത വേദനക്ക് സൈക്കോളജിസ്​റ്റി​െൻറ വിദഗ്​ധ സഹായം തേടുക. മുകളിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഇതി​െൻറ പ്രാധാന്യം വ്യക്തമായിട്ടുണ്ടാവും. മനസിനെയും ശരീരത്തെയും ഉൾകൊള്ളുന്ന ചികിത്സയാണ് ഏറ്റവും ഫലപ്രദം. കൗൺസിലിങ്​, റിലാക്​സേഷൻ, ബിഹേവിയർ തെറാപ്പി മുതലായവ വേദനയെ കുറക്കാൻ സഹായിക്കുന്നതോടൊപ്പം ഉൾക്കാഴ്​ചയും അവബോധവും പ്രദാനം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsPhysiology
News Summary - Psychological ways of pain relief
Next Story