Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ ബാധിച്ച് വീട്ടിൽ കഴിയുന്നവർ​ കമിഴ്​ന്ന്​ കിടക്കണം എന്ന് ആരോഗ്യ മന്ത്രാലയം; കാര്യമിതാണ്​
cancel
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightകോവിഡ്​ ബാധിച്ച്...

കോവിഡ്​ ബാധിച്ച് വീട്ടിൽ കഴിയുന്നവർ​ 'കമിഴ്​ന്ന്​ കിടക്കണം' എന്ന് ആരോഗ്യ മന്ത്രാലയം; കാര്യമിതാണ്​

text_fields
bookmark_border

വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ്​ രോഗികൾ ശ്വാസ തടസ്സം നേരിടുന്നുണ്ടെങ്കിൽ കമിഴ്​ന്ന്​ കിടക്കൽ പരിശീലിക്കണമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എങ്ങിനെ കിടക്കണമെന്നും ഇത് ശരീരത്തിലേക്കുള്ള ഒാക്​സിജൻ സഞ്ചാരം വർധിപ്പിക്കുന്നത് എപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട് ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ അതീവ സമ്മർദ്ദത്തിലാണ്. ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമുണ്ടോ എന്ന് സ്വയം മനസിലാക്കാൻ ഡോക്ടർമാർ ഓക്സിജ​െൻറ അളവ് നിരീക്ഷിക്കാൻ നിർദേശിക്കുകയാണ്​. അണുബാധയുടെ ലക്ഷണങ്ങളിലൊന്നായ ശ്വസനത്തിന് ബുദ്ധിമുട്ട്​ അനുഭവപ്പെടുകയാണെങ്കിൽ രോഗി കട്ടിലിൽ കമിഴ്​ന്ന്​ കിടക്കണമെന്ന്​ ആരോഗ്യ മന്ത്രാലയത്തി​െൻറ മാർഗനിർദ്ദേശത്തിൽ പറയുന്നു.

മുഖം തലയണയോട്​ ചേർത്തുവെച്ച്​ കമിഴ്​ന്ന്​ കിടക്കുന്നതിനെയാണ്​ പ്രോണിങ് എന്ന്​ പറയുന്നു​. ഇത്​ സുഖകരമായ വിശ്രമം നൽകാനും ഒാക്​സിജനേഷൻ മെച്ചപ്പെടുത്താനുമുള്ള വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട കാര്യമാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഓക്സിജ​െൻറ അളവ് 94 ൽ നിന്നും താഴെ പോവുകയാണെങ്കിൽ, വീട്ടുനിരീക്ഷണത്തിലുള്ള രോഗി വയർ കിടക്കയോട്​ ചേർത്തുവെച്ച്​ കിടക്കണം. അത്​ വായുസഞ്ചാരം വർധിപ്പിക്കും.

'പ്രോണിങ്ങി'ന്​ എന്തൊക്കെ വേണം

നാല്​ മുതൽ അഞ്ച്​ തലയണകൾ വരെ ‍എടുക്കാം​. കമിഴ്​ന്ന്​ കിടക്കു​േമ്പാൾ ഒന്ന്​ കഴുത്തിന്​ താഴെയായി വെക്കുക. ഒന്നോ രണ്ടോ എണ്ണം തുടകളുടെ മുകളിലൂടെ നെഞ്ചിന്​ താഴെയായി വരുന്ന രീതിയിൽ വെക്കുക. രണ്ട്​ തലയണകൾ കണങ്കാലുകൾക്ക്​ താഴെയായും വെക്കാം.

ഇതോടൊപ്പം ഒാരോ 30 മിനിറ്റ്​ കഴിയുന്തോറും കിടത്തത്തി​െൻറ പൊസിഷൻ മാറ്റിക്കൊണ്ടിരിക്കണം. കമിഴ്​ന്ന്​ കിടന്ന്​ അരമണിക്കൂർ കഴിഞ്ഞാൽ, ഇരു വശങ്ങളിലേക്കും ചെരിഞ്ഞ്​ അരമണിക്കൂർ കിടക്കണം. വീണ്ടും കമിഴ്​ന്ന്​ കിടക്കുന്നതിന്​ മുമ്പായി കുറച്ച് നേരം ഇരിക്കണം.

ഇവർ കമിഴ്​ന്ന്​ കിടക്കാൻ പാടില്ല

  • - ഗർഭിണികൾ
  • - ഗുരുതര ഹൃദയ രോഗമുള്ളവർ
  • - ഡീപ്​ വെനസ്​ ത്രോംബോസിസ് ഉള്ളവർ
  • - ന​െട്ടല്ലിന്​ അസുഖമുള്ളവർ, എല്ലുകൾക്ക്​ പൊട്ടലുള്ളവർ.

ഇക്കാര്യവും ശ്രദ്ധിക്കുക

  • - ഭക്ഷണം കഴിച്ചാൽ ഒരു മണിക്കൂർ നേരത്തേക്ക്​ കമിഴ്​ന്ന്​ കിടക്കാൻ പാടുള്ളതല്ല.
  • - അങ്ങനെ കിടക്കാൻ കഴിയും എന്ന്​ തോന്നു​േമ്പാൾ മാത്രം അത്​ ചെയ്യുക
  • - ഒരാൾക്ക്​ ഒന്നിലധികം തവണകളിലായി ഒരാൾക്ക്​ ദിവസം 16 മണിക്കൂറുകൾ വരെ കമിഴ്​ന്ന്​ കിടക്കാം
  • - കമിഴ്​ന്ന്​ കിടക്കു​േമ്പാൾ എന്തെങ്കിലും ശാരീരിക സമ്മർദ്ദങ്ങളോ പരിക്കുകളോ ഉണ്ടോ എന്ന്​ നിരീക്ഷിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health ministry​Covid 19proning
News Summary - Health ministry advises proning at home for Covid-19 patients
Next Story