Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ജി​നോ​റ ന​ഴ്‌​സ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്; പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ബ്ലെ​ൻ​സി കു​ര്യ​ന്

text_fields
bookmark_border
Gulf Media-Aginora Nurse Excellence Award
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ജി​നോ​റ ന​ഴ്‌​സ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ബ്ലെ​ൻ​സി കു​ര്യ​ന് മ​ഞ്ജു വാ​ര്യ​ർ

സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് ഗ​ൾ​ഫ് മാ​ധ്യ​മ​വും പ്ര​മു​ഖ IELTS/OET/മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് കോ​ച്ചി​ങ് സെ​ന്റ​റും മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്മെ​ന്റ് ലൈ​സ​ൻ​സ് ക​മ്പ​നി​യു​മാ​യ 'അ​ജി​നോ​റ'​യും ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ന​ഴ്‌​സ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് സൗ​ദി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ബ്ലെ​ൻ​സി കു​ര്യ​ൻ അ​ർ​ഹ​യാ​യി. സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ 19 വ​ർ​ഷ​ത്തെ സേ​വ​ന​പാ​ര​മ്പ​ര്യ​മു​ള്ള ഇ​വ​ർ നി​ല​വി​ൽ ഈ​സ്റ്റ് ജി​ദ്ദ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു​വി​ൽ ന​ഴ്‌​സാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. അ​ര ല​ക്ഷം രൂ​പ​യും പ്ര​ശം​സാ​ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ന​ടി മ​ഞ്ജു വാ​ര്യ​രി​ൽ​നി​ന്നു ബ്ലെ​ൻ​സി കു​ര്യ​ൻ ഏ​റ്റു​വാ​ങ്ങി.

ജോ​ലി എ​ന്ന​തി​ലു​പ​രി ന​ഴ്സി​ങ്ങി​നെ ജീ​വ​ൻ​ര​ക്ഷാ ദൗ​ത്യ​മാ​യി കാ​ണു​ന്ന, ആ​ത്മ​സ​മ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​തു​ര​ശു​ശ്രൂ​ഷ​ക​രെ ക​ണ്ടെ​ത്തി അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​വും ആ​ദ​ര​വും ന​ൽ​കു​ക​യും അ​വ​രു​ടെ മ​ഹ​നീ​യ സേ​വ​ന​പ​ന്ഥാ​വി​ൽ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യു​മാ​യി ഒ​പ്പം ചേ​രു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മ​വും അ​ജി​നോ​റ​യും ഇ​ത്ത​ര​മൊ​രു പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തേ അ​റി​യി​ച്ച​പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വി​ദ​ഗ്ധ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല പു​ര​സ്‌​കാ​ര​ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

15 വ​ർ​ഷ​ത്തോ​ളം ജി​ദ്ദ മെ​റ്റേ​ണി​റ്റി ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ബ്ലെ​ൻ​സി കു​ര്യ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ചും മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്ത് ചി​കി​ത്സാ​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​മു​ണ്ടാ​യാ​ലും എ​പ്പോ​ഴും വി​ളി​ച്ചാ​ൽ സ​ഹാ​യ​വു​മാ​യി സേ​വ​ന​രം​ഗ​ത്തു​ണ്ടാ​വു​ന്ന​വ​രാ​ണ്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു പെ​ട്ടെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടാ​യാ​ൽ ഇ​വ​രു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടാ​റു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്ത് ഒ​ട്ടേ​റെ പേ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഇ​വ​ർ അ​ക്കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​പ്പ​പ്പോ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​രു​ന്ന വി​വ​ര​ങ്ങ​ൾ ജി​ദ്ദ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് വ​ള​രെ​യേ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു.

അ​വാ​ർ​ഡാ​യി ല​ഭി​ച്ച തു​ക​യി​ൽ​നി​ന്ന് പ​കു​തി​സം​ഖ്യ അ​ശ​ര​ണ​രും പ​ര​സ​ഹാ​യ​വു​മി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ബ്ലെ​ൻ​സി കു​ര്യ​ൻ 'ഗ​ൾ​ഫ് മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്റാ​യി​രു​ന്ന മാ​ത്യു വ​ർ​ഗീ​സാ​ണ് ബ്ലെ​ൻ​സി കു​ര്യ​ന്റെ ഭ​ർ​ത്താ​വ്. വി​ദ്യാ​ർ​ഥി​ക​ളാ​യ റി​യോ​ണ സൂ​സ​ൻ മാ​ത്യു, റ​യാ​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamAginora Nurse Excellence AwardBlancey Kurian
News Summary - Gulf Media-Aginora Nurse Excellence Award; Blancey Kurian
Next Story