Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightവയറുവേദനയുമായി...

വയറുവേദനയുമായി ആശുപത്രിയിലേക്ക് പോയ കെവിൻ മടങ്ങിയത് കൈകാലുകൾ ഇല്ലാതെ

text_fields
bookmark_border
വയറുവേദനയുമായി ആശുപത്രിയിലേക്ക് പോയ കെവിൻ മടങ്ങിയത് കൈകാലുകൾ ഇല്ലാതെ
cancel
camera_alt????? ?????

മൂന്ന് കുട്ടികളുടെ അച്ഛനായ കെവിൻ ബ്രീൻ ക്രിസ്​മസ്​ ദിനത്തിൽ വയറു വേദനയാണെന്നു പറഞ്ഞ്​ തളർന്നുകിടപ്പോൾ ഭാര്യ ജൂലി ബ്രീൻ കരുതിയത്​ ഉത്തരവാദിത്തങ്ങളിൽ നിന്ന്​ ഒഴിഞ്ഞു മാറാനുള്ള തന്ത്രമാണെന്നായിരുന്നു. എന്നാൽ, 44 കാരനായ കെവിൻ ബ്രീനിന്​​ പെ​െട്ടന്ന്​ തന്നെ പനി പിടിക്കുകയും അതി ശക്​തമായ വയറുവേദന മൂലം തീരെ അവശനാവുകയും ചെയ്​തു.

വയറുവേദനക്ക് ചികിത്സ തേടിയ കെവിന് ജീവൻ നിലനിർത്താൻ കൈകാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന വേദനാജനകമായ അനുഭവമാണ്​ പങ്കുവെക്കാനുള്ളത്​. സ്​​ട്രെപ്​ ത്രോട്ട്​ എന്നുകരുതി ചികിത്​സ തുടങ്ങി​യിട്ടും ശമനമില്ലാതായതോടെയാണ്​ അപൂർവ ​രോഗത്തിന്​ ഇരയാണ്​ താനെന്ന്​​ കെവിൻ അറിയുന്നത്​. ​ജീവൻ നഷ്​ടമാകാവുന്ന അവസ്​ഥയിൽ നിന്നും ജീവിതം തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് കെവിനും ഭാര്യയും.

വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ തൊണ്ടയിൽ പഴുപ്പാണെന്ന്​ ഡോക്​ടർമാർ ​കണ്ടെത്തിയിരുന്നു. മരുന്ന്​ നൽകി വിട്ടയച്ചെങ്കിലും അസുഖം​ ശമിച്ചില്ല. വീണ്ടും ആശുപത്രിയിലേക്ക്. പിന്നീടാണ് ഇത് സാധാരണ തൊണ്ട രോഗമല്ലെന്നും അപൂർവമായി മാത്രം കണ്ടുവരുന്ന തൊണ്ട രോഗമാണെന്നും ഡോക്​ടർമാർ വിധിയിയെഴുതിയത്. ഇൗ രോഗാണു കെവിൻ ബ്രീനിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്​ എന്നറിഞ്ഞ കെവിനും ജൂലിയും ആകെ തളർന്നുപോയി.  

കെവിനും കുടുംബവും രോഗം ബാധിക്കുന്നതിന്​ മുമ്പ്​
 

അതിവേഗം ശരീരത്തെ ആകമാനം ആക്രമിച്ച് കീഴടക്കുകയായിരുന്നു രോഗാണു. ശസ്​ത്രക്രിയ നടത്തിയ ഡോക്​ടർമാരെ പോലും സ്തംഭിപ്പിച്ചുകൊണ്ടാണ് കെവി​െൻറ വയറ്റിൽ ഒന്നരലിറ്ററോളം ചലം പുറത്തെടുത്തത്. സാധാരണയായി തകരാറുളള അവയവങ്ങൾക്ക്​ ദ്വാരം വീണിട്ടുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വയറിനുള്ളിൽ ചലം കെട്ടിക്കിടക്കാറുള്ളൂ. പക്ഷേ, അവയവങ്ങൾക്കൊന്നും കേട്​ സംഭവിച്ചതായി കണ്ടെത്താനായതുമില്ല.  ഇത്രമാത്രം ചലം എവിടെ നിന്നു വന്നുവെന്നതിന്​ ഡോക്​ടർമാരുടെ പക്കലും മറുപടിയില്ലായിരുന്നു.

ചലം​ സൂക്ഷ്​മ പരിശോധനക്ക്​ അയച്ച സമയത്തു തന്നെ കെവി​െൻറ തൊണ്ടയിൽ ചുവന്നതടിപ്പും ഡോക്​ടർമാരുടെ ശ്രദ്ധയിൽപെട്ടു. മൈക്രോബയോജളി പരിശോധനയിൽ നിന്ന്​ കെവിന് ബാധിച്ചിരിക്കുന്നത് ​തൊണ്ടരോഗം തന്നെയാണെന്ന്​ കണ്ടെത്തി. രോഗാണു തൊണ്ടയിൽ നിന്ന്​ വയറ്റിലേക്ക്​ സഞ്ചരിക്കുകയും അവിടെ പഴുപ്പ്​ വന്ന്​ ചലം നിറയുകയുമായിരുന്നെന്നാണ്​ ഡോക്​ടർമാരുടെ കണ്ടെത്തൽ. പക്ഷെ രോഗം ചികിത്സിച്ചു ഭേദമാക്കാൻ എന്തു ചെയ്യണമെന്ന്​ ഡോക്​ടർമാർക്കും അറിയില്ലായിരുന്നു. ശസ്​ത്രക്രിയ നടത്തിയ എലിസബത്ത്​ സ്​റ്റീൻസ്​മയും എന്തു ചെയ്യണമെന്നറിയാതെ കൈമലർത്തി​.  

തൊണ്ടയിലെ രോഗാണു വയറ്റിലേക്ക്​ സഞ്ചരിച്ച 32 കേസുകൾ ഇതിന് മുൻപ് റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെങ്കിലും അവയെല്ലാം സ്​ത്രീകളിലായിരുന്നു. ​തൊണ്ടയിലെ പഴുപ്പ്​ വയറ്റിലെത്തുന്ന കേസ്​ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട രണ്ടാമത്തെ പുരുഷനാണ്​ കെവിൻ ബ്രീൻ.

പിന്നെയും രോഗം മൂർച്ഛിച്ച് കെവിൻ​ മരണാസന്നനായി. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തന രഹിതമായി. രക്​തം കട്ടപിടിച്ചു. രക്​തസമ്മർദ്ദം വളരെ കുറഞ്ഞു. ഡയാലിസിസ്​ ചെയ്​തുകൊണ്ട്​ തന്നെ വെൻറിലേറ്ററിൽ കഴിയേണ്ട അവസ്​ഥയിലായി. ജീവൻ നിലനിർത്തുന്നത്​ മരുന്നുകൾ കൊണ്ട്​ മാത്രമായി. കോശങ്ങൾ നശിച്ച്​ കൈകാലുകൾ ചലിപ്പിക്കാനാവത്ത അവസ്​ഥയിലായി. കഴിഞ്ഞ ആഴ്​ച അദ്ദേഹത്തി​െൻറ രണ്ടുകാലുകളും ഇടതു കൈയും വലതു കൈയിലെ ചില വിരലുകളും ശസ്​ത്രക്രിയയിലൂടെ മുറിച്ചുമാറ്റി.

രക്ഷപ്പെടില്ലെന്ന്​ തന്നെ ഡോക്​ടർമാരും ഉറപ്പിച്ച ഈ ഘട്ടത്തിലാണ് ഏവരെയും അത്​ഭുതപ്പെടുത്തി കെവിൻ ജീവിതത്തിലേക്ക്​ തിരിച്ചുവന്നത്. പതുക്കെ പതുക്കെ അവയവങ്ങൾ പ്രവർത്തന നിരതമായി. വൃക്കകൾ പ്രവർത്തിച്ചുതുടങ്ങി. ഡയാലിസിസ്​ നിർത്തി. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ കെവിൻ. കെവി​െൻറ തിരിച്ചുവരവ്​ അദ്​ഭുതകരമെന്ന്​ ഡോക്​ടർമാർ തന്നെ  സമ്മതിക്കുന്നു.

എന്നെ തളർത്താൻ രോഗത്തെ ഒരിക്കലും സമ്മതിക്കില്ല. കൃത്രിമക്കാലുകൾ വെച്ച്​ നടക്കണം. വീണ്ടും വാട്ടർ സ്​കീയിങ്ങ്​ ചെയ്യണം. കെവിൻ അദ്ദേഹത്തി​ന്‍റെ ആഗ്രഹങ്ങൾ പങ്കുവെക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strep throatrare strep throat
News Summary - A father went to the hospital with stomach pain. He left without his hands and feet
Next Story