Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഡോ. പി.എ. ലളിത:...

ഡോ. പി.എ. ലളിത: വിടപറഞ്ഞത് അർബുദത്തെ മനക്കരുത്താൽ നേരിട്ട കോഴിക്കോ​െട്ട ഡോക്ടറമ്മ

text_fields
bookmark_border
ഡോ. പി.എ. ലളിത: വിടപറഞ്ഞത് അർബുദത്തെ മനക്കരുത്താൽ നേരിട്ട കോഴിക്കോ​െട്ട ഡോക്ടറമ്മ
cancel

കോഴിക്കോട്: സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഡോ. പി.എ. ലളിത, അർബുദത്തെ മനക്കരുത്തുകൊണ്ട് നേരിട് ട കോഴിക്കോടി​​െൻറ ഡോക്ടറമ്മയായിരുന്നു. ഒമ്പതുവർഷം മുമ്പാണ് ലളിതക്ക് അർബുദ ബാധയുണ്ടായത്. ഡോക്ടർമാർ രണ്ടു വര്‍ഷം മാത്രമെ ആയുസ്സുള്ളൂവെന്ന് വിധിയെഴുതി. ആറാഴ്ചയ്ക്കുള്ളില്‍ അഞ്ചുതവണ വയറില്‍ ശസ്ത്രക്രിയ നടത്തിയതോടെ ആരോഗ്യ നിലതന്നെ വളരെ മോശമായി. ഇനിയും ശസ്ത്രക്രിയ നടത്തിയാൽ തുന്നല്‍ പ്രയാസമാണെന്നറിയിച്ച ഡോക്ടർമാരോട് അ ന്ന് ലളിത പറഞ്ഞതിങ്ങനെയായിരുന്നു: ‘‘ത​​െൻറ സേവനവും കടമകളും അവസാനിച്ചില്ല, എനിക്ക് വിശ്വാസമുണ്ട് എല്ലാത്തിനെ യും അതിജയിക്കാനാവുമെന്ന്’’.

ഇൗ വാക്കി​​െൻറ ബലത്തിലാണ് ഡോക്ടർമാർ വീണ്ടും ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സകൾ നടത്തിയതും ആരോഗ്യനില വീണ്ടെടുത്തതും. അന്നേ ലളിത ഡോക്ടർ മനസ്സിലൊരു കാര്യം ഉറപ്പിച്ചു. രോഗത്തെ അതിജീവിക്കണം, ത​​െൻറ മുന്നിലെത്തുന്ന രോഗികൾക്ക് സാന്ത്വനമേകണം എന്ന്. ഇൗ ദൃഡനിശ്ചയം അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതാണ് പിന്നീട് കണ്ടത്. മാസങ്ങൾക്കപ്പുറം അര്‍ബുദത്തോട് മാറിനില്‍ക്കാന്‍ പറഞ്ഞ് കീമോ ചെയ്ത് അവർ രോഗികള്‍ക്കിടയിലേക്ക് എത്തി. ഡോക്ടര്‍മാരായ ഭര്‍ത്താവി​​െൻറയും മകളുടെയും വിലക്കുകള്‍ മറികടന്നായിരുന്നു ഇത്.

കാലങ്ങള്‍ക്ക് മുന്നേ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ആലപ്പുഴയിലെ തമിഴ് കുടുംബത്തിലാണ് ലളിതയുടെ ജനനം. ചേർത്തലയിൽ നിന്ന് 1978ൽ കോഴിക്കോട്ടെത്തിയതുമുതൽ ഇവർക്കെല്ലാ സൗഭാഗ്യങ്ങളും നൽകിയത് ഇൗ നഗരമായിരുന്നു. അത് പലവേദികളിലും അവർ പങ്കുവെച്ചിട്ടുമുണ്ട്. വൈദ്യപഠനം കഴിഞ്ഞ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ അധ്യാപികയാകാന്‍ തീരുമാനിച്ചപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനും സൂപ്രണ്ടുമായിരുന്ന ഡോ. എന്‍.എം. മത്തായിയാണ് സ്വന്തമായി ആശുപത്രി തുടങ്ങാൻ നിർദേശിച്ചത്. ആ വാക്കുകളാണ് പിന്നീട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ചെയര്‍പേഴ്‌സൻ എന്ന നിലയിലേക്ക് ലളിതയെ വളർത്തിയത്.

ഭര്‍ത്താവ് ഡോ. വി.എന്‍. ​മണിക്ക് കോഴിക്കോട് മെഡിക്കൽ കോളജില്‍ അസി. പ്രഫസറായി നിയമനം കിട്ടിയപ്പോൾ മണിയുടെ ജ്യേഷ്ഠസഹോദരനും ജലസേചനവകുപ്പില്‍ ചീഫ് എന്‍ജിനീയറുമായ വി.എന്‍. ഗണേശന്‍ നൽകിയ 900 രൂപയുമായിട്ടാണ് ലളിതയും മണിയും കോഴിക്കോ​ട്ടേക്ക് വണ്ടി കയറിയത്.

കോഴിക്കോട് ടൗണ്‍ഹാള്‍ റോഡിന് സമീപത്തെ സ​െൻറ് മേരീസ് ഹോസ്പിറ്റലിലായിരുന്നു തുടക്കം. പിന്നീട് അക്കാലത്തെ പ്രഗല്ഭനായ സൈക്ക്യാട്രിസ്​റ്റ്​ ഡോ. അബ്​ദുറഹ്മാന്‍ നടക്കാവില്‍ ഒരു ആശുപത്രി പുതുതായി ആരംഭിക്കുന്നുവെന്നും നടത്തിപ്പുചുമതല വഹിക്കണമെന്നും ലാഭവിഹിതം തന്നാല്‍മാത്രം മതിയെന്നും ലളിതയോട് പറഞ്ഞു. അങ്ങനെ 16 നഴ്‌സുമാരുമായി ഡോ. ലളിതയുടെ നേതൃത്വത്തില്‍ ആശുപത്രി തുടങ്ങി. പിന്നീടാണ് എരഞ്ഞിപ്പാലത്ത് പുതിയ ആശുപത്രി പണിയാന്‍ ഡോ. ലളിത തീരുമാനിച്ചത്. പതിയെ പതിയെ ഇന്നുകാണുന്ന മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ്​ ന്യൂറോളജി സ​െൻററായി വളര്‍ന്നു. നാലുപതിറ്റാണ്ടിലേറെ ആശുപത്രിയുടെ സാരഥ്യത്തിൽ തുടർന്നശേഷമാണ് അവർ പദവികൾ ഒഴിഞ്ഞത്.

ഏതുരോഗിക്കും മരുന്നിനെക്കാള്‍ ആദ്യംവേണ്ടത് മനക്കരുത്താണെന്നതായിരുന്നു അവരുടെ ആപ്തവാക്യം. അതിനാൽതന്നെ രോഗികളെ മാനസികമായി പാകപ്പെടുത്താനും രോഗാവസ്ഥയെ ധൈര്യപൂര്‍വം നേരിടാനുമുള്ള മാര്‍ഗങ്ങളും ഉപദേശിക്കുക പതിവായിരുന്നു.

Show Full Article
TAGS:dr lalita malabar hospital 
News Summary - dr pa lalitha was very special to kozhikode
Next Story