യോഗ ​െചയ്യു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

14:57 PM
21/06/2017

ഇന്ന്​​ അന്താരാഷ്​ട്ര യോഗ ദിനം. ഇന്ത്യയുടെ ഇൗ വ്യായാമ മുറ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്​. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ യോഗ നല്ലൊരു ആയുധമാണ്​. 

ടി.വിചാനലും യൂട്യൂബ്​ വീഡിയോ നോക്കിയും യോഗ ചെയ്യുന്നവരുണ്ട്​. എന്നാൽ പരിശീലകരുടെ അടുത്തു നിന്ന്​ നേരിട്ട്​ മനസിലാക്കുകയാണ്​ വേണ്ടതെന്ന്​ യോഗ വിദഗ്​ധർ പറയുന്നു. ശരിയായി മനസിലാക്കാതെ നിർവഹിക്കുന്ന അഭ്യാസങ്ങൾ ​ദോഷഫലം ചെയ്യും. യോഗ ചെയ്യു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാ​െമന്നു നോക്കാം. 

യോഗ അഭ്യസിക്കു​േമ്പാൾ ചെയ്യരുതാത്തത്​

  • ബലപ്രയേഗത്തിലൂടെ പൂർത്തീകരിക്കേണ്ട അഭ്യാസമല്ല യോഗ. ബലപ്രയോഗം പേശികൾക്കും എല്ലുകൾക്കും പരിക്കേൽപ്പിക്കും. ഉദാഹരണമായി ഉത്തനാസനം പരിശീലിക്കു​േമ്പാൾ ​ൈകകൾ നിലത്തു മുട്ടുന്നില്ല എന്നതിനാൽ കൂടുതൽ വളയാൻ വേണ്ടി ശ്രമിക്കരുത്​. ശരീരം അയച്ചു​െകാണ്ട്​ കഴിയുന്നത്ര ​െചയ്യുക. കുത്തുന്ന ഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുക. അത്​ നിങ്ങളുടെ ശ്രദ്ധ​െയ വ്യതിചലിപ്പിക്കും. 
  • തറയിൽ നേരിട്ടിരുന്ന്​ യോഗ അഭ്യസിക്കരുത്​. കട്ടിയേറിയ നിലങ്ങൾ ശരീരത്തിന്​ ദോഷകരമാണ്​. അതിനാൽ കട്ടിയുള്ള തുണിയോ മാറ്റോ വിരിച്ച്​ അതിൽ ഇരുന്ന്​ മാത്രം യോഗ ചെയ്യുക. 
  • ഒരഭ്യാസത്തിൽ നിന്ന്​ മ​െറ്റാന്നിലേക്ക്​ എന്ന നിലയിൽ ധൃതിയിൽ ചെയ്യുന്നത്​ ശരിയല്ല. ഇതു മൂലം പ്രവർത്തികൾ കൃത്യമായി മനസിന്​ ബോധ്യപ്പെടില്ല. ശ്വാസമെടുപ്പിലെ ശ്രദ്ധയും കുറയും. വളരെ സാവധാനത്തിലായിരിക്കണം ഒരു ആസനത്തിൽ നിന്ന്​ മറ്റൊന്നിലേക്ക്​ കടക്കേണ്ടത്​. 
  • യോഗാഭ്യാസം കഴിഞ്ഞ ഉടൻ ഭാരമേറിയ ജോലികൾ ​െചയ്യാതിരിക്കുക. 
  • യോഗാസനത്തിനിടെ ചുമക്കാനോ, തുമ്മാനോ ബാത്​ റൂമിൽ പോകാനോ തോന്നിയാൽ അത്​ നിയന്ത്രിച്ചു നിർത്തേണ്ടതില്ല. നിയന്ത്രിച്ചു നിർത്തുന്നത്​  അവയവങ്ങൾക്ക്​ കേടുപാടുണ്ടാക്കും. 

യോഗാഭ്യാസത്തിൽ ഉറപ്പു വരുത്തേണ്ടവ

  • യോഗയിൽ നിങ്ങൾ അഭ്യസിക്കുന്ന വ്യായാമമുറ കൃത്യമായി അറിയാ​െമന്ന്​ ഉറപ്പുവരുത്തണം. 
  • പ്രഭാത ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞും ഉൗണിനു ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞും മാത്രമേ യോഗ അഭ്യസിക്കാവൂ. ഭക്ഷണത്തിനു മുമ്പ്​ ചെയ്യുന്നതാണ്​ നല്ലത്​. 
  • യോഗാഭ്യാസം പൂർത്തിയാക്കിയാൽ അഞ്ചു മിനു​േട്ടാളം ശവാസനത്തിൽ കിടന്ന്​ ശരീരത്തിന്​ വിശ്രമം നൽകണം. 
  • യോഗാഭ്യാസം കഴിഞ്ഞ്​ 30 മിനുട്ടിനു ശേഷം മാത്രമേ ​െവള്ളം കുടിക്കാവൂ. 
COMMENTS