വീട്ടിലേക്ക്​ കയറുംമുമ്പ്​...

Home-Clean

 

പ്രളയത്തിനു ശേഷം വെള്ളമിറങ്ങി വീട്ടിലേക്ക്​ തിരികെ ചെല്ലു​േമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്​. 

  • വീ​ടും പ​രി​സ​ര​വും കി​ണ​റു​മെ​ല്ലാം പൂ​ർ​ണ​മാ​യും അ​ണു​മു​ക്ത​മാ​ക്കുക. 
  • ഡി​റ്റ​ർ​ജ​ൻ​റ്, സോ​പ്പ്, സോ​പ്പ് ലാ​യ​നി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ​യി​ട​വും വൃ​ത്തി​യാ​യി തു​ട​ച്ചെ​ടു​ക്ക​ണം. 
  • ബ്ലീ​ച്ചി​ങ് പൊ​ടി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​രു​ത്. ക്ലോ​റി​ൻ ലാ​യ​നി​യാ​ണ് ഇ​തി​നാ​യി വേ​ണ്ട​ത്. 
  • ആ​റ്​ ടീ​സ്പൂ​ൺ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ക്കി, ഒ​രു ലി​റ്റ​ർ വെ​ള്ളം ചേ​ർ​ക്കു​ക. ന​ന്നാ​യി ക​ല​ക്കി 10 മി​നി​റ്റ് ഊ​റാ​ൻ വെ​ച്ച് തെ​ളി എ​ടു​ക്കു​ക. ലാ​യ​നി നി​ല​ത്ത്/​പ​രി​സ​ര​ത്ത് ഒ​ഴി​ച്ച് അ​ര​മ​ണി​ക്കൂ​ർ അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക.
  • കി​ണ​റി​ൽ ക്ലോ​റിേ​ന​ഷ​ൻ ന​ട​ത്താ​ൻ ഒ​രു പ​ട​വി​ന് ഒ​രു തീ​പ്പെ​ട്ടി​ക്കൂ​ട് അ​ള​വി​ൽ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ സൂ​ചി​പ്പി​ച്ച രീ​തി​യി​ൽ ത​യാ​റാ​ക്കി കി​ണ​റ്റി​ൽ ക​ല​ക്കു​ക, ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ക. 
  • ക​ക്കൂ​സും കു​ളി​മു​റി​യും വെ​ള്ളം ന​ന്നാ​യി ഫ്ല​ഷ് ചെ​യ്തി​ട്ടു​വേ​ണം ലാ​യ​നി​ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കാ​ൻ.  
  • കൈ​യി​ലോ കാ​ലി​ലോ മു​റി​വു​ള്ള​വ​ർ പ്ലാ​സ്​​റ്റ​ർ കൊ​ണ്ട് കെ​ട്ടി​വേ​ണം ജോ​ലി​യി​ലേ​ർ​പ്പെ​ടാ​ൻ. 


 

Loading...
COMMENTS