Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightകുട്ടികളുടെ ഹൃദയ...

കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ പദ്ധതി ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
Childrens heart surgery project inaugurated today
cancel

കൊ​ച്ചി: റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ൻ വെ​സ്റ്റും കൊ​ളം​ബോ വെ​സ്റ്റും സം​യു​ക്ത​മാ​യി കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പ​ദ്ധ​തി സം​ഘ​ടി​പ്പി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന്​ ​പ​ന​മ്പ​ള്ളി ന​ഗ​ർ കെ.​എം.​എ ഹാ​ളി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍ണ​ർ രാ​ജ്‌​മോ​ഹ​ൻ നാ​യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന്മ​ന ഹൃ​ദ​യ​ത്തി​ൽ ദ്വാ​രം, വാ​ല്‍വി​ന് ത​ക​രാ​ർ തു​ട​ങ്ങി​യ​വ ബാ​ധി​ച്ച ശ്രീ​ല​ങ്ക​യി​ലെ കു​ട്ടി​ക​ള്‍ക്ക് സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്ക്​ നി​യോ​ണ പ​ദ്ധ​തി എ​ന്നാ​ണ്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കൊ​ച്ചി അ​മൃ​ത ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ന്‍സ് ആ​ൻ​ഡ്​ റി​സ​ര്‍ച് സെ​ന്‍റ​റി​ലാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

65 കു​ട്ടി​ക​ള്‍ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. അ​തോ​ടൊ​പ്പം ശ്രീ​ല​ങ്ക​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ക്കും ന​ഴ്‌​സു​മാ​ര്‍ക്കും പ​രി​ശീ​ല​നം ന​ൽ​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ൽ അ​ഞ്ച്​ കു​ട്ടി​ക​ള്‍ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി. ഇ​വ​ര്‍ 26ന് ​കൊ​ളം​ബോ​യി​ലേ​ക്ക് മ​ട​ങ്ങും. മ​റ്റു കു​ട്ടി​ക​ള്‍ വി​വി​ധ ബാ​ച്ചു​ക​ളാ​യി കൊ​ച്ചി​യി​ലെ​ത്തി ശ​സ്ത്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കും. ര​ണ്ട് കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationChildren heart surgery project
News Summary - Children's heart surgery project inaugurated today
Next Story