Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightജാഗ്രത വേണം, വെയിലിൽ...

ജാഗ്രത വേണം, വെയിലിൽ ഉരുകാതിരിക്കാൻ

text_fields
bookmark_border
Hot-Days.
cancel

പരീക്ഷാ ചൂടിനൊപ്പം കേരളത്തിൽ അന്തരീക്ഷത്തിനും ചൂടേറിയിരിക്കുന്നു. ഉഷ്​ണതരംഗ സാധ്യതകൾ കലാവസ്​ഥാ വകുപ്പ്​ പ്രവചിച്ചു കഴിഞ്ഞു. സൂര്യാഘാതം ആളുകളു​െട ജീവനെടുക്കാൻ പോലും സാധ്യതയുള്ളത്ര മാരകമാണ്​. വീടിനു വെളിയിൽ ഇറങ്ങു ​േമ്പാൾ സൂര്യാഘാതത്തിൽ നിന്ന്​ രക്ഷ നേടാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. ജോലിക്കാർ മാത്രമല്ല, വിദ്യാ ർഥികളും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. ഉഷ്​ണതരംഗം കുട്ടികളെ പെ​െട്ടന്ന്​ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സ്​കൂള ധികൃതർ മുൻകരുതലുകൾ സ്വീകരിക്കണം.

സ്​കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ:

  • പൊതു അസംബ്ലികൾ പൂർണമായും ഒഴിവാക്കുക
  1. പകൽ 11മണി മുതൽ 3 മണി വരെ പരമാവധി സൂര്യരശ്മികളുമായി നേരിട്ടു ള്ള സമ്പർക്കം കുട്ടികൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.
  2. ശുദ്ധജലം ധാരാളമായി കുടിക്കാൻ കുട് ടികൾക്കു നിർദ്ദേശം നൽകുക. ദാഹം തോന്നുന്നില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിച്ചു കൊണ്ടു നിർജ്ജലീകരണത്തെ ഒഴിവാക ്കാൻ സാധിക്കും. കുടിവെള്ളത്തിനു ആവശ്യമായ ക്രമീകരണങ്ങൾ സ്കൂളിൽ തന്നെ ഒരുക്കുക. നിർജ്ജലീകരണം സംഭവിച്ചു കഴിഞ്ഞാ ൽ മതിയായ ജലീകരണം ഉറപ്പുവരുത്തുന്നതിനായി അനുയോജ്യമായ ഡോസിൽ ഒ.ആർ.എസ്.(Oral Rehydration Solution) ലായിനി ഉപയോഗിക്കാവുന്നതാണ്
    .
  • ക്ലാസ്സ്‌ മുറികളിൽ ഫാനുകകളും കൃത്യമായ വായു സഞ്ചാരവും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
  • തുറന്ന പ്രദേശങ്ങ ളിലേക്കുള്ള വിനോദ യാത്രകൾ ഒഴിവാക്കുക.
  • കുട്ടികൾക്ക് സൂര്യാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട ്ടാൽ:
  1. കുട്ടിയെ തറയിലോ കട്ടിലിലോ കിടത്തുക
  2. ചൂട് കുറയ്ക്കാ ൻ ഫാൻ ഉപയോഗിക്കുക, വീശികൊടുക്കുക
  3. കാലുകൾ ഉയർത്തി വെക്കുക
  4. വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകുക
  5. എത്രയും പെട്ടന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ എത്തിച്ച് വൈദ്യ സഹായം ലഭ്യമാകുക.
  • സൂര്യാഘാതം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ നൽകേണ്ട വിധം കുട്ടികളെ ബോധവൽക്കരിക്കുക.
  • പോളിസ്റ്റർ അടങ്ങിയ യൂണിഫോമുകൾ ഒഴിവാക്കി കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപോയോഗിക്കാൻ അനുവദിക്കുക.
  • പോഷകമൂല്യമുള്ള ഭക്ഷണം വിദ്യാർഥികൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
  • മാധ്യമങ്ങളിലൂടെയും രക്ഷിതാക്കളിലൂടെയും വേണ്ട ബോധവൽക്കരണം വിദ്യാർത്ഥികൾക്ക് നൽകുക
  • ദിവസേന വൈകുന്നേരം യോഗം ചേർന്ന് മുൻകരുതൽ നടപടികളും സ്ഥിതിഗതികളും വിലയിരുത്തുക.
  • ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും മറ്റും നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പ്രേത്യകം ശ്രദ്ധിക്കുക.

സൂര്യാഘാത ലക്ഷണങ്ങൾ

  1. സൂര്യഘാതം മൂലം 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ശരീരോഷ്​മാവ്​ ഉയരുക, ചർമം വരണ്ടുപോവുക, ശ്വസന പ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, മസിൽ പിടിത്തം, കൃഷ്​ണ മണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങൾ, ബോധക്ഷയം എന്നിവ അനുഭവപ്പെടും
  2. ചൂടി​​​െൻറ ആധിക്യം (Heat Exhaustion) മൂലം ക്ഷീണം, തളർച്ച, ഒാക്കാനം, ഛർദ്ദി, കുറഞ്ഞ/ കൂടിയ നാഡി മിടിപ്പ്​, അസാധാരണമായ വിയർപ്പ്​, മന്ദത, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞ നിറത്തിലാവുക, വയറിളക്കം
  3. താപാഘാതം ( Heat Stroke) മൂലം കൂടിയ നാഡിമിടിപ്പ്​, ശ്വസിക്കാൻ പ്രയാസം, വിയർപ്പില്ലാത്ത അവസ്​ഥ, ചർമം ചുവന്ന്​ തടിക്കുക, പൊള്ളലേൽക്കുക, മാനസിക പിരിമുറുക്കം എന്നിവയാണ്​ ലക്ഷണങ്ങൾ

സൂര്യാഘാതമേൽക്കാൻ സാധ്യത കൂടുതലുള്ളവർ

  • കടുത്ത ചൂടുമായി നേരിട്ട്​ ശാരീരിക ബന്ധം പുലർത്തുന്നവർ
  • കുട്ടികൾ, പ്രായമായവർ, വിവിധങ്ങളായ അസുഖമുള്ളവർ(രക്​തക്കുഴൽ ചുരുങ്ങൽ, ഹൃദയത്തി​​​െൻറ പ്രവർത്തനശേഷിക്കുറവ്​, പ്രമേഹം, ത്വക്ക്​ രോഗം), ജൻമനാ സ്വേദ ഗ്രന്ഥികളുടെ അഭാവമുള്ളവർ എന്നിവർ പ്രത്യേക മുൻകരുതൽ എടുക്കണം
  • കർഷക തൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ, മറ്റ്​ പുറം ജോലിക്കാർ
  • കായിക താരങ്ങൾ(ക്രിക്കറ്റ്​, ഫുട്​​ബാർ, സൈക്കിളിങ്​, അത്​ലറ്റ്​)

പ്രതിരോധ മാർഗങ്ങൾ

  1. കടുത്ത ചൂട്​ നേരിട്ട്​ ​കൊള്ളാതിരിക്കുക
  2. ശുദ്ധ ജലം ധാരാളം കുടിക്കുക. ദിവസം എട്ട്​ ഗ്ലാസ്​ വെള്ളമെങ്കിലും കുടിക്കണം. ദ്രവരൂപത്തിലുള്ള ആ​ഹാര പദാർഥങ്ങൾ കഴിക്കുക
  3. നനച്ച തുണിപിഴിഞ്ഞ്​ ശരീരം തുടക്കുക
  4. ശരീരം പൂർണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാധ്വാനമുള്ള പ്രവർത്തികൾ ഒഴിവാക്കുക
  5. പുറം ജോലികൾ ചെയ്യു​​േമ്പാൾ ധാരാളം ​െവള്ളം കുടിക്കുകയും ഇടക്കിടെ വിശ്രമിക്കുകയും ചെയ്യുക
  6. ദിവസത്തിലെ ചൂടുകുറഞ്ഞ സമയം നോക്കി പുറംജോലികൾ ക്രമീകരിക്കുക. ശാരീരികാധ്വാനമുള്ള പ്രവർത്തികൾ ഉച്ചസമയത്ത്​ ചെയ്യാതിരിക്കുക
  7. നിർജ്ജലീകരണത്തിന്​ ഇടയാക്കുന്ന കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക
  8. കട്ടികുറഞ്ഞതും ഇളം നിത്തിലുള്ളതും അയഞ്ഞതുമായ വസ്​ത്രങ്ങൾ ഉപയോഗിക്കുക, കോട്ടൻ വസ്​ത്രങ്ങളാണ്​ അഭികാമ്യം
  9. സൂര്യപ്രകാശവുമായി നേരിട്ട്​ സമ്പർക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കാം. സൺഗ്ലാസുകൾ/ കൂളിങ്​ ഗ്ലാസുകൾ ഉപയോഗിക്കുന്നത്​ കണ്ണുകളെ ചൂടിൽ നിന്ന്​ സംരക്ഷിക്കും.
  10. വീട്ടിൽ വായുസഞ്ചാരം കൂടുന്നതിന്​ ജനാലകൾ തുറന്നിടുകയും ഫാൻ ഉപയോഗിക്കുകയും ചെയ്യാം, പോഷക മൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക


(ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weathersunburnheat wavemalayalam newsHealth News
News Summary - Care for Sunburn - Health News
Next Story