ഭക്ഷണത്തിന് രുചി നൽകുന്നതിനോടൊപ്പം ഇഞ്ചി മരുന്നിെൻറ ഫലവും ചെയ്യുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിന് ഇഞ്ചിയുടെ പങ്ക് നിസ്തുലമാണ്. ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിനു പുറമെ ആരോഗ്യ സംരക്ഷണത്തിനായി ഇഞ്ചി വെള്ളമുണ്ടാക്കി കുടിക്കുകയുമാകാം. കുറച്ച് ഇഞ്ചി കഴുകി വൃത്തിയാക്കി അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുപ്പിച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക.
ഇഞ്ചിവെള്ളത്തിെൻറ ഗുണങ്ങൾ നോക്കാം
- ദഹനം സുഗമമാക്കും: ചില ഭക്ഷണം കഴിച്ചാൽ ദഹനം കിട്ടാതെ വയറ് അസ്വസ്ഥമായിരിക്കും. ആ സമയം അൽപ്പം ഇഞ്ചിവെള്ളം കുടിച്ചാൽ ആശ്വാസം ലഭിക്കും. ഒാക്കാനം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്കും ഇഞ്ചിവെള്ളം നല്ലതാണ്.
- കൊഴുപ്പ് നിയന്ത്രിക്കും: ഇഞ്ചിക്ക് ചീത്ത കൊഴുപ്പിനെ കുറക്കാനുള്ള ശേഷിയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
- നിർജലീകരണം തടയും: പലരും ആവശ്യത്തിന് വെള്ളം കുടിക്കാതെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇഞ്ചിവെള്ളം കുടിക്കുേമ്പാൾ ലഭിക്കുന്ന അധിക ജലം വഴി നിർജലീകരണം തടയാം.
- ആൻറി- ഒാക്സിഡൻറ്: ഇഞ്ചിയുെട ആൻറി ഒാക്സിഡൻറ് സ്വഭാവം ഹൃദ്രോഗം, അൽഷിമേഴ്സ്, കാൻസർ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നു.
- പ്രമേഹം തടയുന്നു: ഇഞ്ചി രക്തത്തിെല പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇതുവഴി പ്രമേഹത്തെ തടയാനും സാധിക്കും.
- ഭാരം കുറക്കും: ആരോഗ്യകാരമായ ഭക്ഷണവും വ്യായാമവും പതിവ് ചര്യയാക്കുന്നത് അമിത ഭാരത്തെ നിയന്ത്രിക്കും. അതിനോടൊപ്പം ഇഞ്ചിവെള്ളം കുടിക്കുക കൂടി ചെയ്താൽ ഭാരം കുറയുന്നത് കുറേക്കൂടി വേഗത്തിലാകും.