Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightഎച്ച്.ഐ.വി പരിശോധന...

എച്ച്.ഐ.വി പരിശോധന നടത്തിയവർ 13.54 ലക്ഷം; 1046 പേർ പോസിറ്റിവ്

text_fields
bookmark_border
HIV
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 1046 പേ​ർ എ​ച്ച്.​ഐ.​വി പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1354875 പേ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 648142 പു​രു​ഷ​ന്മാ​രും 701979 സ്ത്രീ​ക​ളും 4753 ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യ​ത്. ഇ​തി​ൽ 797 പു​രു​ഷ​ന്മാ​രും 240 സ്ത്രീ​ക​ളും ഒ​മ്പ​ത് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളും പോ​സി​റ്റി​വാ​യി.

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ സാ​ന്ദ്ര​ത താ​ര​ത​മ്യേ​ന കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ലെ എ​ച്ച്.​ഐ.​വി സാ​ന്ദ്ര​ത ദേ​ശീ​യ ത​ല​ത്തി​ൽ 0.22 ആ​ണെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ൽ 0.06 ആ​ണ്.

2025ഓ​ടെ പു​തി​യ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്ലാ​താ​ക്കാ​നു​ള്ള യ​ജ്ഞം ‘ഒ​ന്നാ​യ് പൂ​ജ്യ​ത്തി​ലേ​ക്ക്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 95:95:95 എ​ന്ന ല​ക്ഷ്യ​മാ​ണ് കൈ​വ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​സി​റ്റി​വാ​യ 95 ശ​ത​മാ​നം ആ​ളു​ക​ളും അ​വ​രു​ടെ എ​ച്ച്.​ഐ.​വി അ​വ​സ്ഥ തി​രി​ച്ച​റി​യു​ക​യെ​ന്ന​താ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്.

അ​ണു​ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ​വ​രി​ലെ 95 ശ​ത​മാ​നം എ.​ആ​ർ.​ടി ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​കു​ക, ഇ​വ​രി​ലെ 95 ശ​ത​മാ​ന​ത്തി​നും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക എ​ന്ന​താ​ണ് മൂ​ന്നാ​മ​താ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മൂ​ഹ​ങ്ങ​ൾ ന​യി​ക്ക​ട്ടെ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​ക എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം.

എ​ച്ച്.​ഐ.​വി നി​യ​ന്ത്ര​ണം, ചി​കി​ത്സ, പ​രി​ച​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന എ​യ്ഡ്സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ്യോ​തി​സ് കേ​ന്ദ്ര​ങ്ങ​ൾ, ഉ​ഷ​സ് കേ​ന്ദ്ര​ങ്ങ​ൾ (എ.​ആ​ർ.​ടി), കെ​യ​ർ സ​പ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ (സി.​എ​സ്.​സി), പു​ല​രി കേ​ന്ദ്ര​ങ്ങ​ൾ (എ​സ്.​ടി.​ഐ), ല​ക്ഷ്യാ​ധി​ഷ്ഠി​ത ഇ​ട​പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ (ടി.​ഐ) എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

അ​ണു​ബാ​ധി​ത​ർ​ക്കാ​യി പ്ര​തി​മാ​സ ചി​കി​ത്സ ധ​ന​സ​ഹാ​യ പ​ദ്ധ​തി, പോ​ഷ​കാ​ഹാ​ര വി​ത​ര​ണ പ​ദ്ധ​തി, കു​ടും​ബ​ങ്ങ​ളെ ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ, അ​ണു​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ൽ, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ പാ​പ്സ്മി​യ​ർ പ​രി​ശോ​ധ​ന, ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ഭ​വ​നം ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ സാ​മൂ​ഹി​ക​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​ർ​ഷം, എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ

2018- 298106 (പു​രു​ഷ​ന്മാ​ർ), 620346 (സ്ത്രീ​ക​ൾ),

പൂ​ജ്യം(​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ), 918452 (ആ​കെ)

2019- 394642, 798104, 4017, 1196763

2020- 258516, 631186, 3681, 893383

2021- 300714, 701502, 4697, 1006913

2022- 430985, 848840, 4311, 1284136

2023 (ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ) - 648142, 701979, 4753, 1354874

വ​ർ​ഷം, പോ​സി​റ്റി​വാ​യ​വ​ർ

2018- 875 (പു​രു​ഷ​ന്മാ​ർ), 435 (സ്ത്രീ​ക​ൾ), പൂ​ജ്യം (ട്രാ​ൻ​സ്ജെ​ൻ​ഡ​ർ), 1220 (ആ​കെ)

2019- 794, 412, 5, 1211

2020- 535, 302, 3, 840

2021- 600, 260, 6, 866

2022- 799, 321, 6, 1126

2023 (ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ)- 797, 240, 9, 1042

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HIVErnakulam News
News Summary - 13.54 lakh who have tested for HIV-1046 people are positive
Next Story