സ്ത്രീകളെ സംബന്ധിച്ച് ആർത്തവം വേദനയുടെയും അസ്വസ്ഥതകളുടെയും നാളുകളാണ്. വയറുവേദന, നടുവേദന, കാലുകൾ തളരുക, തലവേദന, ഛർദി, പെെട്ടന്ന് ദേഷ്യം വരിക, അസ്വസ്ഥത തുടങ്ങി വ്യക്തികൾക്കനുസരിച്ച് പ്രശ്നങ്ങളും വ്യത്യാസമായിരിക്കും. ആർത്തവ സംബന്ധമായ അസുഖങ്ങളെ തരണം ചെയ്യാൻ പലരും പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗാസനങ്ങൾക്കും സാധിക്കും. നടുവേദന പോലുള്ള പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമായ ആസനം ഭുജംഗാസനമാണ് (Cobra Pose).
ഭുജംഗാസനം െചയ്യുന്നത് എങ്ങിനെ എന്ന് നോക്കാം
- നെറ്റി തറയിൽ തൊട്ടിരിക്കും വിധം കമിഴ്ന്ന് കിടക്കുക
- കാലുകൾ പരസ്പരം ചേർത്ത് വെക്കുക
- ശരീരം പൂർണമായും അയച്ചിടുക
- കൈകൾ അതാത് തോളിനു താഴെ തറയിൽ കമിഴ്ത്തിവെക്കുക

- ഇങ്ങനെ കിടന്ന ശേഷം ശ്വാസം സാവധാനം ഉള്ളിലേക്ക് വലിച്ച് തല തറയിൽ നിന്ന് ഉയർത്തുക

- തല- നെഞ്ച് തുടങ്ങി അരക്ക് മുകളിലേക്കുള്ള ശരീരം ഉയർത്തുക
- കഴുത്ത് കഴിയുന്നത്ര പിൻഭാഗത്തേക്ക് തിരിക്കുക (ഇൗ സമയമെല്ലാം ശ്വാസം ഉള്ളിലേക്ക് വലിച്ച അവസ്ഥയിലായിരിക്കണം)

- പിന്നീട് സാവധാനം ശ്വാസംവിട്ടുെകാണ്ട് തല താഴ്ത്തുക
- സാവധാനം നെറ്റി തറയിൽ മുട്ടിക്കുക
ഇൗ ആസനം 20 സെക്കൻറ് ഇടവിട്ട് മുന്നോ നാലോ തവണ ആവർത്തിക്കുക.
തയാറാക്കിയത്: ഒ.പി മേഘ്ന
യോഗ പരിശീലക
മണ്ണൂർ