ലോക ഹോമിയോപ്പതി വാരാഘോഷം സംഘടിപ്പിച്ചു

11:53 AM
11/04/2019
homeo day
ലോ​ക ഹോ​മി​യോ​പ്പ​തി വാ​രാ​ഘോ​ഷം ജി​ല്ല ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സി. പ്രീ​തയിൽനിന്ന്​ വൃക്ഷത്തൈ ഏറ്റുവാങ്ങി ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്​: ലോ​ക ഹോ​മി​യോ​പ്പ​തി വാ​രാ​ഘോ​ഷ ഭാ​ഗ​മാ​യി ജി​ല്ല ഹോ​മി​യോ​പ്പ​തി വ​കു​പ്പി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ല്‍കി. ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​വും ഓ​ഫി​സു​ക​ളും പ​രി​സ്ഥി​തി സൗ​ഹാ​ര്‍ദ​മാ​ക്കാ​ന്‍ വി​വി​ധ​യി​നം വൃ​ക്ഷ​ൈ​ത്ത​ക​ളാ​ണ് വ​കു​പ്പ് കൈ​മാ​റി​യ​ത്. ഹോ​മി​യോ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സി. പ്രീ​ത​യി​ൽ​ നി​ന്ന്​ മ​ണി​മ​രു​ത് വൃ​ക്ഷ​ത്തൈ ജി​ല്ല ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ഏ​റ്റു​വാ​ങ്ങി​ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. 

ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ട്​ പ​രി​സ്ഥി​തി സൗ​ഹൃ​ദ ക​ല​ക്ട​റേ​റ്റ് പ​രി​പാ​ടി​ക്ക് എ.​ഡി.​എം എം. ​മേ​ഴ്‌​സി തു​ട​ക്കം കു​റി​ച്ചു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി. ശ്രീ​ലേ​ഖ, ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ബ്​​ദു​സ്സ​ലാം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
homeo-day
കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിൽ 'ഡോ സാമുവൽ ഹാനിമാൻ അനുസ്മരണ പ്രഭാഷണം' നടന്നു. വിശിഷ്ടാതിഥി ഗവ ഹോമിയോപതിക് മെഡിക്കൽ കോളജ്  മുന്‍പ്രിൻസിപ്പൽ ഡോ. കെ.ബി രമേഷ് പ്രഭാഷണം നടത്തിയത്. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രീത. സി പരിപാടി ഉത്ഘാടനം ചെയ്തു.
homeo-day

ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽസലാം അധ്യക്ഷത വഹിച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ശ്രീലേഖ ടി.വൈ സ്വാഗതം പറഞ്ഞു. ഡോ. ജയശ്രീ, കെ.ജി.എച്ച്.എം.ഒഎ, ഒ.ജി.എച്ച്.എം.ഒ.എ, എ.കെ.എച്ച്.എം.ഒ.എ, കെ.ജി.എച്ച്.പി.എ, കെ.ജി.എച്ച്.ഇ.എ പ്രസിഡന്‍റുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഹോമിയോ ആശുപത്രി ആർ.എം.ഒ ഡോ. ഷൈനി നന്ദി പറഞ്ഞു. 

Loading...
COMMENTS