ഭാ​രം കു​റ​ക്കാ​നു​ള്ള മ​രു​ന്നു​ക​ഴി​ച്ച യു​വ​തി മ​രി​ച്ചു

16:02 PM
21/07/2019

കു​വൈ​ത്ത് സി​റ്റി: ശ​രീ​ര​ഭാ​രം കു​റ​ക്കാ​നു​ള്ള മ​രു​ന്ന്​ ഉ​പ​യോ​ഗം മൂ​ലം സ്വ​ദേ​ശി​നി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വത്തിൽ അ​ന്വേ​ഷണം പുരോഗമിക്കുകയാണെന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒാ​ണ്‍ലൈ​നി​ലെ പ​ര​സ്യ​ത്തി​ൽ ആ​കൃ​ഷ്​​ട​യാ​യാ​ണ്​ യു​വ​തി ​മ​രു​ന്ന്​ കഴിച്ചത്.

സംഭവത്തെ തുടർന്ന് ​സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലോ ഓ​ണ്‍ലൈ​ന്‍ സൈ​റ്റു​ക​ളി​ലോ കാണു​ന്ന മ​രു​ന്നു​ക​ള്‍ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടാ​തെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഇ​വയുടെ ഉ​പ​യോ​ഗം​ നി​ര​വ​ധി ദോ​ഷഫലങ്ങൾ ശ​രീ​ര​ത്തി​ല്‍ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈ​സ​ന്‍സി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ വി​ല്‍ക്കു​ന്ന ഒാ​ണ്‍ലൈ​ന്‍ സൈ​റ്റു​ക​ള്‍ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

Loading...
COMMENTS