Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപുകയിലയുടെ ദൂഷ്യഫലം...

പുകയിലയുടെ ദൂഷ്യഫലം നേരത്തെ​ അറിഞ്ഞിരുന്നെങ്കിൽ എന്ന്​ ആഹ്രിച്ചു പോകുന്നു- ശരത്​ പവർ

text_fields
bookmark_border
Sharad-Pawar
cancel

മുംബൈ: പുകയില ഉപയോഗിച്ചതിൽ തനിക്ക്​ പശ്​ചാത്താപമുണ്ടെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ. പുകയിലയു​െടയും സുപാരിയു​െടയും ദൂഷ്യഫലങ്ങളെ കുറിച്ച്​ 40 വർഷം മുമ്പ്​ ആരെങ്കിലും തനിക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിൽ എന്ന്​ ഇ​പ്പോൾ ആഗ്രഹിച്ചു പോകുന്നുവെന്നും ശരത്​ പവാർ പറഞ്ഞു. 

2022 ഒാടെ വായിലെ അർബുദം തുടച്ചു നീക്കാനുള്ള ഇന്ത്യൻ ദന്തൽ അസോസിയേഷ​ൻ പദ്ധതിയുടെ ഉദ്​ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അർബുദത്തിൽ നിന്ന്​ വിമുക്​തി നേടിയ ശരത്​ പവാർ. 

വായിൽ ബാധിച്ച കാൻസർ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. കാൻസറിൽ നിന്ന്​ രക്ഷനേടാൻ ശ​സ്​ത്രക്രിയ നടത്തി. പല്ലുകൾ എടുത്തു കളഞ്ഞു. വായ നന്നായി തുറക്കാൻ സാധിക്കാതെയായി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടിയതായും  പവാർ പറഞ്ഞു. ഇന്നും ലക്ഷക്കണക്കിന്​ ഇന്ത്യക്കാർ ഇൗ രോഗത്തിന്​ ഇരയാകുന്നതിൽ തനിക്ക്​ വേദനയുണ്ട്​. ഇൗ വിഷയം പാർലമ​െൻറിൽ ഉയർത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി. ദന്തൽ അസോസിയേഷ​​െൻറ ശ്രമങ്ങൾക്ക്​ പൂർണ പിന്തുണയും പവാർ പ്രഖ്യാപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawartobacco usagemalayalam newsOral CancerHealth News
News Summary - Wish Someone Warned Me Against Tobacco Usage: Sharad Pawar -Health News
Next Story