തൂക്കം കുറക്കൂ സമ്മാനം നേടൂ

09:46 AM
14/02/2018

റാസൽഖൈമ: ശരീരഭാരത്തിൽ കുറവുവരുത്തുന്ന ഒാരോ കിലോക്കും 500 ദിർഹം സമ്മാനം. റാസൽഖൈമ നിവാസികൾക്ക്​ ആരോഗ്യ മന്ത്രാലയവും റാക്‌ ആശുപത്രിയും ചേർന്ന് 10 ആഴ്ചകളിലായി നടത്തുന്ന  ‘റാക്‌ ബിഗെസ്​റ്റ്​ വെയിറ്റ്‌ ലോസ്​റ്റർ ചാലഞ്ച്‌’ കാമ്പയിനിൽ പങ്കെടുത്ത്​ മൽസരിക്കാം. ഫിറ്റ്‌ ആൻറ്​ ഹെൽത്തി യു.എ.ഇ. എന്ന് മുദ്രവാക്യം ഉയർത്തി ഇൗ മാസം 17 മുതൽ ഏപ്രിൽ 28 വരെയാണ്​ കാമ്പയിൻ നടക്കുന്നത്‌. താൽപര്യമുള്ളവർ 17 ന് റാക്‌ ഹോസ്പിറ്റലിൽ രജിസ്​റ്റർ ചെയ്യണം. അമിത വണ്ണം തടയുകയും ആരോഗ്യജീവിതം നയിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് കാമ്പയിൻ ലക്ഷ്യമെന്ന് ആരോഗ്യ വിദ്യാഭ്യാസ വിഭാഗം മേധാവി ഫാത്വിമ സഈദ് അൽ ഷഹ്ഹി പറഞ്ഞു. 15 വയസിനും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാരിൽ 70 ശതമാനവും സ്ത്രീകളിൽ 67 ശതമാനവും അമിതഭാരമുള്ളവരാണ്.

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവ്യക്തത എന്നിവയെല്ലാമാണ്​ പൊണ്ണത്തടിയിലേക്കും മാരക രോഗങ്ങളിലേക്കും നയിക്കുന്നത്‌. ഇതിനായി ജീവിത ​െശെലിയിൽ മാറ്റം അനിവാര്യമാണെന്ന് അറേബ്യ ഹെൽത്ത് ഗ്രൂപ്പ് സി.ഇ.ഒ ഡോ. റാസാ സിദ്ദിഖി ചൂണ്ടിക്കാട്ടി. കാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യകരമായ ജീവിത ശൈലിയിലുള്ള ഭക്ഷണരീതികളും വ്യായാമങ്ങളും പുനരാവിഷ്കരിക്കാനുള്ള അവസരമായിരിക്കും ലഭിക്കുക.

രജിസ്ട്രേഷൻ സമയത്ത് പങ്കെടുക്കുന്നവരുടെ ഭാരം, ഉയരം, ബി.എം.ഐ, രക്തസമ്മർദ്ദം എന്നിവ ഡോക്ടർമാർ രേഖപ്പെടുത്തും. തുടർന്നുള്ള ആഴ്ച്ചകളിൽ ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങൾക്കുമായി പങ്കാളികൾക്കായി വാട്സപ്‌ ഗ്രൂപ്പിന്​ രൂപം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പുരുഷ വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും  ഒരംഗം വീതമാണ്​ അവാർഡിണ്​ അർഹരാവുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ വിഭാഗം മേധാവി ഫാത്വിമ സഈദ് അൽ ഷഹ്ഹി, അറേബ്യ ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഡോ. റാസാ സിദ്ദിഖി, റാക്‌ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ജീൻ മാർക്ക് ഗൗർ,ഡോ. യാസ്മിൻ ഷെയ്ഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

COMMENTS