Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപൊണ്ണത്തടി...

പൊണ്ണത്തടി നിയന്ത്രിച്ച്​ രക്​താർബുദം തടയാം

text_fields
bookmark_border
പൊണ്ണത്തടി നിയന്ത്രിച്ച്​ രക്​താർബുദം തടയാം
cancel

വാഷിങ്ങ്​ടൺ: പൊണ്ണത്തടി നിയന്ത്രിക്കുന്നത്​ രക്​താർബുദവും രക്​തത്തിൽ മറ്റ്​ ക്രമരഹിത മാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും കുറക്കും. രക്​തത്തിലുണ്ടാകുന്ന ക്രമരഹിതമായ മാറ്റങ്ങൾ പ്ലാസ്​മ കോശങ്ങളിലുണ്ടാകുന്ന അർബുദമായ മൾട്ടിപ്പിൾ മയലോമക്ക്​ കാരണമാകുന്നു.  പൊണ്ണത്തടി നിയന്ത്രിച്ചാൽ മൾട്ടിപ്പിൾ മയലോമ ഉണ്ടാകുന്നതിനുള്ള സാധ്യത തടയാം.

മൾട്ടിപ്പിൾ മയലോമ മൂലം പ്ലാസ്​മ സെല്ലുകളിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ രോഗകാരികളെ (ആൻറിജൻ) പ്രതിരോധിക്കുന്നതിനുള്ള പ്രതിദ്രവ്യങ്ങളുടെ(ആൻറിബോഡി) ക്രമാതീതമായ ഉത്​പാദനത്തിനിടയാക്കും. ഇത്​ വൃക്കരോഗങ്ങൾക്കും രക്​തം കൂടുതൽ കട്ടിയാകുന്നതിനും ഇടവരുത്തും.

എന്നാൽ അസുഖമുണ്ടെന്നതി​െൻറ ലക്ഷണങ്ങൾ ശരീരം കാണിക്കുകയുമില്ല. പലപ്പോഴും പരിശോധനയിലും ആദ്യ ഘട്ടത്തിൽ ഇത്​ കണ്ടെത്താനാകില്ല.
എന്നാൽ പൊണ്ണത്തടിയാണ്​ മൾട്ടിപ്പിൾ മയലോമക്ക്​ ഇടവരുത്തുന്ന പ്രധാന ഘടകമെന്ന്​ പഠനങ്ങൾ തെളിയിക്കുന്നു.

മയലോമ കണ്ടെത്തിയവരിൽ ശരീരഭാരം കുറച്ച്​രോഗത്തെ നിയന്ത്രിക്കാൻ സാധിച്ചതായി സെൻറ്​. ലൂയിസിലെ വാഷിങ്ങ്​ടൺ യൂണിവേഴ്​സിറ്റി സ്​കൂൾ ഒാഫ്​ മെഡിസിൻ അസിസ്​റ്റൻറ്​ പ്രഫ. സുഹ്​സിൻ​ ചാങ്​ പറയുന്നു.

മയലോമ രോഗത്തി​െൻറ തുടക്ക ഘട്ടങ്ങളിലുള്ള 7878 രോഗികളിൽ 39.8 ശതമാനം പേരും അമിതഭാരമുള്ളവരും 33.8 ശതമാനം പേർ പൊണ്ണത്തടിയൻമാരുമാണ്​. മൾട്ടിപ്പിൾ മയലോമ വരാനുള്ള സാധ്യത സാധാരണ ശരീരഭാരമുള്ളവരേക്കാൾ 55ശതമാനം കൂടുതലാണ്​ അമിത ഭാരമുള്ളവർക്ക്​. ഇത്​ 98 ശതമാനം കൂടുതലാണ്​ പൊണ്ണത്തടിയൻമാരിലെന്നും നാഷണൽ കാൻസർ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ ജേണലിൽ പ്രസിദ്ധീകരിച്ച പഠന ഫലത്തിൽ പറയുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obesityblood cancermultiple myeloma
News Summary - Weight Loss May Help Prevent Blood Cancer
Next Story