യു.എസില്‍ അര്‍ബുദ മരണങ്ങള്‍ കുറയുന്നു

23:54 PM
09/01/2017
വാഷിങ്ടണ്‍:  യു.എസില്‍ കാല്‍നൂറ്റാണ്ടിനിടെ അര്‍ബുദ മരണനിരക്കില്‍ കാര്യമായ കുറവ് സംഭവിച്ചതായി പഠനം. 1991 മുതല്‍ 2014 വരെയുള്ള കണക്ക് പരിശോധിച്ചതില്‍നിന്ന്  ഈ രോഗംമൂലമുള്ള മരണനിരക്ക് 25 ശതമാനം കുറഞ്ഞതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ കണ്ടത്തെി. ലക്ഷം പേരില്‍ 215.1 എന്ന നിരക്കിലായിരുന്നു 1991ല്‍  അര്‍ബുദ മരണങ്ങള്‍. ഏറ്റവും കൂടിയ നിരക്കായിരുന്നു ഇത്. എന്നാല്‍, 2014ല്‍ 161.2 എന്ന നിലയിലേക്ക് ഇത് താഴ്ന്നു. പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞതും അര്‍ബുദം നേരത്തേ കണ്ടത്തെി ചികിത്സ തേടുന്നതുമാണ് മരണനിരക്കില്‍ കാര്യമായ വ്യത്യാസം വരാനുള്ള കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്.  അര്‍ബുദബാധയില്‍  20 ശതമാനവും മരണനിരക്കില്‍ 40 ശതമാനവും പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി കണ്ടത്തെി.
COMMENTS