Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​​ മരുന്ന്​;...

കോവിഡ്​​ മരുന്ന്​; നിർണായക വിജയം നേടി ഇന്ത്യൻ കമ്പനി

text_fields
bookmark_border
കോവിഡ്​​ മരുന്ന്​; നിർണായക വിജയം നേടി ഇന്ത്യൻ കമ്പനി
cancel

കോവിഡ്​ മരുന്ന്​ നിർമാണത്തിൽ നിർണ്ണായക വിജയം നേടിയെന്ന അവകാശവാദവുമായി ഇന്ത്യൻ മരുന്ന്​ കമ്പനി. ഹൈദരാബാദ്​ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതി ബയോടെക്​ ആണ്​ മരുന്ന്​ വികസിപ്പിച്ചത്​. ​െഎ.സി.എം.ആറുമായി സഹകരിച്ചായിരുന്നു മരുന്ന്​ പരീക്ഷണം​. ‘കോവാക്​സിൻ’ എന്ന്​ പേരിട്ട മരുന്ന്​ ഇനി മനുഷ്യരിൽ പരീക്ഷിക്കുകയാണ്​ വേണ്ടതെന്ന്​ കമ്പനി അധികൃതർ പറഞ്ഞു.

അടുത്ത ആഴ്​ച 1,100 പേരുടെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കും. രണ്ട്​ ഘട്ടങ്ങളിലായാണ്​ ട്രയൽ നടത്തുക. കഴിഞ്ഞ ആഴ്​ചയാണ്​ ഡ്രഗ്​ കൺട്രോളർ ജെനറൽ ഒാഫ്​ ഇന്ത്യയുടെ അനുമതി ട്രയലുകൾക്ക്​ ലഭിച്ചത്​. ​െഎ.സി.എം.ആർ നൽകുന്ന വിവരമനുസരിച്ച്​ ട്രയൽസി​​​​െൻറ ഒന്നാംഘട്ടത്തിൽ 375പേരും രണ്ടാംഘട്ടത്തിൽ 750പേരും പ​െങ്കടു​ക്കും. ജൂലൈ 13ന്​ പരീക്ഷണം ആരംഭിക്കും. ആഗസ്​റ്റ്​ 15ന്​ പൂർത്തിയാക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ കോവാക്​സിൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ്​ കണ്ടെത്തൽ. ഇത്ര വേഗത്തിലുള്ള മരുന്ന്​ പരീക്ഷണത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്​. ബംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഒാഫ്​ സയൻസസ്​ ക്ലിനിക്കൽ ട്രയലിനെതിരെ രംഗത്തെത്തി. നിലവിലെ ടൈം ഷെഡ്യൂൾ അപര്യാപ്​തവും യാഥാർഥ്യബോധമില്ലാത്തതാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കോവിഡ്​ മരുന്ന്​ ക​െണ്ടത്താനായി കടുത്ത മത്സരമാണ് ഇന്ത്യൻ മരുന്ന്​ കമ്പനികൾ തമ്മിൽ നടക്കുന്നത്​. ​അഹമ്മദാബാദ്​ കേന്ദ്രമായി പ്രവർത്തിക്കുന്ന സിഡസ്​ കാഡിലാസും ക്ലിനിക്കൽ ട്രയലിന്​ അനുമതി നേടിയിട്ടുണ്ട്​.   

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:news
News Summary - uman trials of India’s first COVID-19 vaccine on 375 people
Next Story