രാത്രി ഫോൺ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യം തകർക്കുന്നതായി പഠനം
text_fieldsകാൻബറ: അർധരാത്രി കഴിഞ്ഞും സ്മാർട്ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാരുടെ മാനസികാരോഗ്യം ക്ഷയിക്കുമെന്ന് പുതിയ പഠനം. ഗ്രിഫിത്ത്, മർഡോക് സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനമാണ് രാത്രി വൈകിയുള്ള ഫോൺ ഉപയോഗത്തിനെതിരെ മുന്നറിയിപ്പു നൽകുന്നത്.
നാലു വർഷത്തിലധികമായി ആസ്േട്രലിയയിലെ 29 സ്കൂളുകളിലെ 1,100 കൗമാരക്കാരുടെ രാത്രി മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ചും ഇതിെൻറ ദൂഷ്യഫലങ്ങളെ കുറിച്ചും ഗവേഷകർ പഠനം നടത്തിവരുകയാണ്. രാത്രി വളരെ വൈകിയുള്ള സ്മാർട്ഫോൺ ഉപയോഗം ഉറക്കത്തിെൻറ ശേഷിയെ നേരിട്ട് നശിപ്പിക്കുന്നതായി അവർ കണ്ടെത്തി.
ഇത് മാനസികാരോഗ്യം കുറക്കുകയും അതുവഴി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്യുന്നതായി ഗവേഷണസംഘത്തെ നയിക്കുന്ന ലിനറ്റ് വെനോൺ വ്യക്തമാക്കി. വിദ്യാർഥികളോട് രാത്രി ഏതു സമയത്താണ് അവർ മെസേജുകൾ അയക്കുകയും ഫോൺ ചെയ്യുകയും ചെയ്യുന്നതെന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. നല്ല ഉറക്കെത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെ കുറിച്ചും ചോദിച്ചു. എട്ടു വയസ്സുള്ളപ്പോൾ 85 ശതമാനം വിദ്യാർഥികൾക്കും സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടായിരുന്നതായും ലൈറ്റുകൾ അണച്ചതിനുശേഷം ഇവരാരും മെസേജ് അയക്കുകയോ ഫോൺ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
എന്നാൽ, മൂന്നു വർഷത്തിനു ശേഷം 93 ശതമാനം വിദ്യാർഥികളുടെയും കൈവശം മൊബൈൽ ഫോൺ ഉള്ളതായും ഇവരിൽ 78 ശതമാനം പേരും രാത്രി വൈകി ഫോൺ ഉപയോഗിക്കുന്നതായും റിപ്പോർട്ട് ചെയ്തു. കാലക്രമേണ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരുന്നതിനാൽ ഇതിനോടൊപ്പം വിഷാദരോഗവും പെരുമാറ്റ വൈകല്യങ്ങളും വർധിച്ചുവരുന്നതായി പഠനത്തിൽ പറഞ്ഞു. ചൈൽഡ് െഡവലപ്മെൻറ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
