ആർ.സി.സിയിൽ ചികിൽസ പിഴ​വെന്ന്​ ഡോക്​ടറുടെ ആരോപണം

21:55 PM
10/04/2018
RCC

തിരുവനന്തപുരം: ആർ.സി.സിയിൽ ഗുരുതര ചികിസൽസ പിഴവെന്ന ആരോപണവുമായി ഡോക്​ടർ രംഗത്ത്​. ഭാര്യ ഡോ. മേരി റെജിയുടെ മരണത്തിന്​ കാരണം ആർ.സി.സിയിലെ ചികിൽസ പിഴവാണെന്ന ആരോപണമാണ്​ ഭർത്താവ്​ ഡോ.റെജി ജേക്കബ്​ ഉന്നയിക്കുന്നത്​. സ്ഥാപനത്തിലെ വിവിധ ഡിപാർട്ടുമ​െൻറുകളുടെ അനാസ്ഥ മൂലമാണ്​ മേരി മരിച്ചതെന്ന്​ റെജി പറയുന്നു. യുട്യൂബിൽ പോസ്​റ്റ്​ ചെയ്​ത വി​ഡിയോയിലുടെയാണ്​ ഡോക്​ടർ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്​. വീഡിയോ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

 

 

COMMENTS