Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയറിനെ പീഡിപ്പിക്കരുതേ, സാലഡുകൾ മറക്കരുതേ
text_fieldsbookmark_border
പൊരിച്ചതും ബിരിയാണിയും പൊറോട്ടയും ഇറച്ചിയുമെല്ലാം കഴിച്ച ശേഷം ഇടമില്ലാത്തതു കൊണ്ട് പല ഇഫ്താർ വിരുന്നുകളിലും സലാഡുകൾ കാഴ്ചവസ്തുവായി മാറുന്ന അവസ്ഥയുണ്ട്. അത് തെറ്റായ ഒരു രീതിയാണ് എന്ന് മറക്കരുത്. നോമ്പുകാലത്ത് ഭൂരിപക്ഷം ആളുകളെയും കഷ്ടപ്പെടുത്തുന്ന മലബന്ധം എന്ന പ്രശ്നത്തിന് വലിയ അളവു വരെ പ്രതിവിധിയാണ് ഇലകളും ജലാംശവും അടങ്ങിയ സലാഡുകൾ.
ബീറ്റ്റൂട്ട്, കക്കരി, കാരറ്റ്, ബ്രോക്കോളി എന്നിവ കൂടുതൽ കഴിക്കുകയും മാംസഭക്ഷണം മിതമായി മാത്രം ഉപയോഗിക്കുകയും ചെയ്തു നോക്കൂ- വ്യത്യാസം നന്നായി ബോധ്യമാവും. നോമ്പ് തുറന്ന ശേഷം ഇടവേളകളിലായി വെള്ളം നന്നായി കുടിക്കുന്നതും ഭക്ഷണം സമയമെടുത്ത് ചവച്ചരച്ച് തിന്നുന്നതും വയറിനെ ഏറെ സ്വാന്തനപ്പെടുത്തുമെന്ന് തീർച്ച
Next Story
