ഇന്ത്യ വിറക്കുന്നു; മലേറിയ ബാധയിൽ

21:52 PM
29/11/2017
malaria

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞവർഷം മലേറിയ ബാധിച്ചവരിൽ എട്ടുശതമാനം പേരിൽ മാത്രമേ രോഗനിർണയം നടത്താൻ കഴിഞ്ഞുള്ളൂവെന്ന്​ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്​.ഒ). രോഗം കണ്ടെത്താനുള്ള നിരീക്ഷണസംവിധാനം ദുർബലമായതാണ്​ കാരണം​.
ലോകത്ത്​ 2016ൽ റിപ്പോർട്ട്​ ചെയ്യപ്പെട്ട 21.6 കോടി മലേറിയ രോഗബാധയിൽ ആറുശതമാനം ഇന്ത്യയിലാണെന്നും ഡബ്ല്യു.എച്ച്​.ഒയുടെ 2017ലെ വേൾഡ്​ ​മലേറിയ റിപ്പോർട്ടിൽ പറയുന്നു. ലോകത്ത്​ മലേറിയയുടെ 80 ശതമാനവും കാണപ്പെടുന്ന 15 രാഷ്​ട്രങ്ങളിൽ മൂന്നാംസ്​ഥാനത്താണ്​ ഇന്ത്യ. നൈജീരിയ, കോംഗോ എന്നിവയാണ്​ ആദ്യ രണ്ടുസ്​ഥാനങ്ങളിൽ.

2016ൽ ഇന്ത്യയിൽ 331 പേർ മലേറിയ ബാധിച്ച്​ മരിച്ചു. ദക്ഷിണേഷ്യൻമേഖലയിലെ ഏറ്റവുമുയർന്ന മരണനിരക്കാണിത്​. ഇതേവർഷം 4,45,000 പേരാണ്​ ലോകത്താകെ മരിച്ചത്​. ഒഡിഷയിലാണ്​ കൂടുതൽ മ​േലറിയ രോഗികളുള്ളത്​. മലേറിയ രോഗനിർണയത്തിൽ ഇന്ത്യക്കൊപ്പം പിന്നാക്കമുള്ള രാജ്യം നൈജീരിയയാണ്​. ഏറ്റവും കൂടുതൽ മലേറിയ രോഗികളുള്ളതും നൈജീരിയയിലാണ്​; 27 ശതമാനം. 
ആഫ്രിക്കൻ രാജ്യങ്ങളിലാണ്​ ലോകത്തെ മലേറിയ ബാധിതരുടെ 90 ശതമാനവും.

COMMENTS