ഗ​ർ​ഭ​കാ​ല​ത്തെ പു​ക​വ​ലി കു​ഞ്ഞി​െൻറ കേ​ൾ​വി​യെ ബാ​ധി​ക്കു​മെ​ന്ന്​ പ​ഠ​നം

  • ക്യോ​േ​ട്ടാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാണ്​ പഠനം നടത്തിയത്​

23:23 PM
06/06/2018
pregnant-women

ടോ​ക്യോ: ഗ​ർ​ഭം ധ​രി​ച്ച​വേ​ള​യി​ലും പി​റ​വി​ക്കു​ശേ​ഷ​വു​മു​ള്ള പു​ക​വ​ലി കു​ഞ്ഞി​​െൻറ കേ​ൾ​വി​ശ​ക്​​തി​യെ ബാ​ധി​ക്കു​മെ​ന്ന്​ പു​തി​യ പ​ഠ​നം. ജ​പ്പാ​നി​ലെ കു​ഞ്ഞു​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഇൗ ​ക​ണ്ടെ​ത്ത​ൽ. 2004നും 2010​നും ഇ​ട​യി​ൽ ജ​നി​ച്ച മൂ​ന്നു​ വ​യ​സ്സു​ള്ള 50,734 കു​ട്ടി​ക​ളെ​യാ​ണ്​ ഇ​തി​നാ​യി ജ​പ്പാ​നി​ലെ ക്യോ​േ​ട്ടാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​ത്.

​പ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഗ​ർ​ഭി​ണി​ക​ളാ​യ സ്​​ത്രീ​ക​ളു​ടെ ഇ​ട​യി​ൽ ഇ​പ്പോ​ഴും പു​ക​വ​ലി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ജോ ക​വാ​കാ​മി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

‘പീ​ഡി​യാ​ട്രി​ക്​ ആ​ൻ​ഡ്​​ പെ​രി​നാ​റ്റ​ൽ എ​പി​​ഡെ​മി​യോ​ള​ജി’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്​ ജ​നി​ക്കു​ന്ന​വ​രു​ടെ കു​ട്ടി​ക​ളി​ൽ മ​റ്റു കു​ട്ടി​ക​ളേ​ക്കാ​ൾ 68 ശ​ത​മാ​ന​മാ​ണ്​  കേ​ൾ​വി​ത്ത​ക​രാ​റി​നു​ള്ള സാ​ധ്യ​ത​യെ​ന്ന്​ പ​റ​യു​ന്നു.

കു​ഞ്ഞി​ന്​ നാ​ലു മാ​സ​മാ​വു​േ​മ്പാ​ഴു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പു​ക​വ​ലി​മൂ​ലം മ​റ്റു​ള്ള​വ​രു​ടേ​തി​നേ​ക്കാ​ൾ  ഇ​തി​ന്​ ര​ണ്ട​ര മ​ട​ങ്ങോ​ളം സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Loading...
COMMENTS